Posts

Showing posts from May, 2019

ഇഷ്‌ക് - Pwoli of the India👌😍

Image
സമീപ കാലത്ത് മികച്ച പ്രകടനങ്ങൾ കൊണ്ട് ഏവരെയും ഞെട്ടിച്ച നടനാണ് ഷെയിൻ നിഗം. പറവയിലെ ഷെയിൻ, ഈടയിലെ ആനന്ദ് പിന്നെ കുമ്പളങ്ങി നൈറ്റ്‌സിലെ ബോബി എന്നീ മികച്ച കഥാപാത്രങ്ങൾക്ക് ശേഷം ഷെയിന് ലഭിച്ച മറ്റൊരു തകർപ്പൻ കഥാപാത്രമാണ് ഇഷ്‌കിലെ സച്ചി. നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്തിരിക്കുന്ന ഇഷ്കിൽ ആൻ ശീതൾ ആണ് നായിക. മുകേഷ്  ആർ മേത്ത, സി വി സാരഥി, എ വി അനൂപ് എന്നിവർ ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് രതീഷ് രവി ആണ്. ഒരു പ്രണയ കഥ അല്ല എന്ന ടാഗ്  ലൈനിൽ പ്രദർശനത്തിന് എത്തിയ ഇഷ്‌ക് സമൂഹത്തിൽ നടക്കുന്ന ഒരു ഗൗരവമേറിയ വിഷയത്തെ ശക്തമായി പ്രതിപാദിക്കുന്നുണ്ട്. ഷെയിൻ, ആൻ ശീതൾ എന്നിവരെ കൂടാതെ ഷൈൻ ടോം  ചാക്കോ, ലിയോണ ലിഷോയ്, മാല പാർവതി, ജാഫർ ഇടുക്കി, സ്വാസിക എന്നിവർ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. സച്ചിയും വസുധയും നല്ല കട്ട  പ്രണയത്തിലാണ്. സച്ചി തന്റെ പ്രണയത്തെ പറ്റി അമ്മയോട് പറയുന്ന മനോഹരമായ ആദ്യ രംഗങ്ങളിൽ തന്നെ പ്രേക്ഷകനെ സിനിമ ആകർഷിക്കുന്നുണ്ട്. സച്ചിയുടെയും വസുധയുടെയും ഒരു രാത്രി യാത്ര അവരുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന കഥയാണ് ഇഷ്‌ക് പറയുന്നത്. സദാചാര പോ