Ponmagal Vanthal Review

പൊന്മകൾ വന്താൽ... ജ്യോതിക പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ തമിഴ് സിനിമയാണ് പൊന്മകൾ വന്താൽ.. Covid 19 അന്തരീക്ഷത്തിൽ തീയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമാകാത്തത് കൊണ്ട് ചിത്രം ഇന്ന് ആമസോൺ പ്രൈമിൽ റിലീസ് ആയി. മലയാളത്തിൽ നിന്നുമുൾപ്പടെ റിലീസ് കാത്ത് നിൽക്കുന്ന നിരവധി സിനിമകൾ ഡിജിറ്റൽ റിലീസ് ആയി എത്തിയേയ്ക്കും. ലീഗൽ ത്രില്ലെർ വിഭാഗത്തിൽ പെടുന്ന ചിത്രം നിർമിച്ചിരിക്കുന്നത് നടൻ സൂര്യയാണ്. JJ ഫ്രഡറിക് ആണ് ചിത്രംതിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഭാഗ്യരാജ്,പാർഥിപൻ, ത്യാഗരാജൻ, പ്രതാപ് പോത്തൻ, പാണ്ട്യരാജൻ, വിനോദിനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.. വർഷങ്ങൾക്ക് മുൻപ് ഊട്ടിയിൽ വച്ച് പിഞ്ചു പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ച കേസിൽ ജ്യോതി എന്ന യുവതി ശിക്ഷിക്കപ്പെടുന്നു. സൈക്കോ ജ്യോതി കേസ് വർഷങ്ങൾക്ക് ശേഷം വെണ്പ എന്ന യുവ അഭിഭാഷക റീ ഓപ്പൺ ചെയ്യുന്നിടത്താണ് സിനിമ തുടങ്ങുന്നത്. എന്ത് കൊണ്ടാണ് വെണ്പ, സൈക്കോ ജ്യോതി കേസ് തന്റെ ആദ്യ കേസ് ആയി ഏറ്റെടുക്കുന്നത്. യഥാർത്ഥത്തിൽ ജ്യോതി നിരപരാധി...