Ponmagal Vanthal Review

പൊന്മകൾ വന്താൽ... 


 ജ്യോതിക പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ തമിഴ് സിനിമയാണ് പൊന്മകൾ വന്താൽ.. 
Covid 19 അന്തരീക്ഷത്തിൽ തീയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമാകാത്തത് കൊണ്ട് ചിത്രം ഇന്ന് ആമസോൺ പ്രൈമിൽ റിലീസ് ആയി. 
മലയാളത്തിൽ നിന്നുമുൾപ്പടെ റിലീസ് കാത്ത് നിൽക്കുന്ന നിരവധി സിനിമകൾ ഡിജിറ്റൽ റിലീസ് ആയി എത്തിയേയ്ക്കും. 

ലീഗൽ ത്രില്ലെർ വിഭാഗത്തിൽ പെടുന്ന ചിത്രം നിർമിച്ചിരിക്കുന്നത് നടൻ സൂര്യയാണ്. 
JJ ഫ്രഡറിക് ആണ് ചിത്രംതിരക്കഥ എഴുതി  സംവിധാനം ചെയ്തിരിക്കുന്നത്. 
ഭാഗ്യരാജ്,പാർഥിപൻ, ത്യാഗരാജൻ, പ്രതാപ് പോത്തൻ, പാണ്ട്യരാജൻ, വിനോദിനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.. 

വർഷങ്ങൾക്ക് മുൻപ് ഊട്ടിയിൽ വച്ച് പിഞ്ചു പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ച കേസിൽ ജ്യോതി എന്ന യുവതി ശിക്ഷിക്കപ്പെടുന്നു.  സൈക്കോ ജ്യോതി കേസ് വർഷങ്ങൾക്ക് ശേഷം വെണ്പ എന്ന യുവ അഭിഭാഷക റീ ഓപ്പൺ ചെയ്യുന്നിടത്താണ് സിനിമ തുടങ്ങുന്നത്. 

എന്ത് കൊണ്ടാണ് വെണ്പ, സൈക്കോ  ജ്യോതി കേസ് തന്റെ ആദ്യ കേസ് ആയി ഏറ്റെടുക്കുന്നത്. 
യഥാർത്ഥത്തിൽ ജ്യോതി നിരപരാധിയായിരുന്നോ തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ചിത്രം പറയുന്നത്.

വെണ്പ ആയി ജ്യോതിക മികച്ച പ്രകടനമായിരുന്നു. കോടതിയിലെ ഇമോഷണൽ രംഗങ്ങളിൽ ഒക്കെ ജ്യോതിക വളരെ മികച്ചു നിന്നു.
പാർഥിപൻ രാജരത്നം എന്ന എതിർഭാഗം വക്കീലായി നല്ല പ്രകടനം തന്നെ നടത്തുന്നുണ്ട്. 
ഭാഗ്യരാജ്, ത്യാഗരാജൻ, പ്രതാപ് പോത്തൻ തുടങ്ങി അഭിനേതാക്കൾ അവരുടെ ഭാഗം മികച്ചതാക്കിയിട്ടുണ്ട്. 

സസ്പെൻസ് നിലനിർത്തി കഥ പറയുന്ന ചിത്രത്തിന് പ്രേക്ഷകരിൽ ഒരു ഇമ്പാക്ട് സൃഷ്ടിക്കാൻ കഴിയുന്നില്ല. 
രണ്ടാം പകുതിയിൽ വരുന്ന ഇഴച്ചിലുകളും ആസ്വാദനത്തിനു കല്ലുകടി ആകുന്നുണ്ട്. 
നല്ല ഒരു വിഷയം സംസാരിക്കുമ്പോഴ്ബും അത് പൂർണതയിലേക്ക് എത്തിക്കുവാനും സിനിമയ്ക്ക് കഴിഞ്ഞിട്ടില്ല. 
മൊത്തത്തിൽ ഒരു Onetime Watchable സിനിമ ആയാണ് എനിക്ക് അനുഭവപ്പെട്ടത്. 
ജ്യോതികയുടെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. 

മിഥുൻ മഹേഷ്‌. 

Comments

Popular posts from this blog

Sarkar Movie Review

Viswaasam - Mass Entertainer

HELEN- Awesome Thriller👌👌🙏