Posts

Showing posts from July, 2020

സൂഫിയും സുജാതയും ഒരു മനോഹര പ്രണയ ഗാഥ

Image
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് സൂഫിയും സുജാതയും. കരി എന്ന പ്രഥമ ചിത്രത്തിലൂടെ ശ്രദ്ധേയനായ  നാറാണിപുഴ ഷാനവാസ്‌ ആണ് ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.  തീയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം നേരിടുന്നത് കൊണ്ട് ആമസോൺ പ്രൈം വഴിയാണ് ചിത്രം റിലീസ് ആയിരിക്കുന്നത്.  പ്രജാപതി എന്ന രഞ്ജിത്ത് മമ്മൂട്ടി സിനിമയിലൂടെ അരങ്ങേറി പിന്നീട് ഹിന്ദിയിലും തെലുങ്കിലും തമിഴിലുമെല്ലാം താരമായ അദിതി റാവു ഹൈദാരി ആണ് ചിത്രത്തിൽ സുജാത എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്.  ജയസൂര്യ, പുതുമുഖം ദേവ് മോഹൻ, സിദ്ധിക്ക്, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, നവാസ് വള്ളിക്കുന്ന് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.  അതിഥി താരമായി ഹരീഷ് കണാരനും എത്തുന്നുണ്ട്.  പേര് പോലെ തന്നെ സൂഫിയുടെയും സുജാതയുടെയും പ്രണയ കഥയാണ് ചിത്രം പറയുന്നത്. ഗുരുവിന്റെ കബർ ദർശിക്കാൻ എത്തുന്ന സൂഫിയിലൂടെയാണ് ചിത്രം തുടങ്ങുന്നത്.  പിന്നീട് ഫ്ലാഷ് ബാക്ക്ലൂടെ ചിത്രം സൂഫിയുടെയും സുജാതയുടെയും പ്രണയകഥ പറഞ്ഞു തുടങ്ങുന്നു. കവിത പോലെ മനോഹരമായ അവരുടെ അനശ്വര പ്രണയ കഥ. സൂഫിസവും ജിന്ന് പള്ളിയും വാങ്ക് വിളികളും  കൊണ