Posts

Showing posts from September, 2020

Nani s "V" Action Packed Thriller

Image
  തെലുങ്ക് സിനിമാ ലോകത്ത് എന്ന പോലെ കേരളത്തിലും ഏറെ ശ്രദ്ധധനേടിയ നടനാണ് നാനി.  ജഴ്സി,ഗാങ് ലീഡർ തുടങ്ങിയ നാനിയുടെ അവസാന സിനിമകൾ മികച്ച വിജയം നേടിയിരുന്നത് കൊണ്ട് തന്നെ ഈ ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു. കോവിഡ് 19 പ്രതിസന്ധി കാരണം തീയറ്ററുകൾ എന്ന് തുറക്കും എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തിൽ OTT റിലീസ് ആയി വരുന്ന സിനിമകളാണ് പ്രേക്ഷകർക്ക് ആശ്രയം.  അക്കൂട്ടത്തിൽ റിലീസായ ഏറ്റവും പുതിയ ചിത്രമാണ് V.  നാനിക്കൊപ്പം സുധീർ ബാബുവും തുല്യപ്രാധാന്യമുള്ള വേഷത്തിൽ എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.  നിവേദ തോമസ്, അദിതി റാവു ഹൈദരി എന്നിവരാണ് ചിത്രത്തിലെ നായികമാർ.  മോഹന കൃഷ്ണയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.   വെണ്ണല കിഷോർ, നരേഷ്, രോഹിണി, തലൈവാസൽ വിജയ്, ഹരീഷ് ഉത്തമൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.  സുധീർബാബു അവതരിപ്പിക്കുന്ന ഡിസിപി ആദിത്യ എന്ന കഥാപാത്രത്തിലൂടെയാണ് ചിത്രം തുടങ്ങുന്നത്.  ഒരു കലാപം അടിച്ചൊതുക്കി ജനശ്രദ്ധ നേടുന്ന ഡിസിപി ആദിത്യ പിന്നീട് നിരവധി കേസുകൾ തെളിയിച്ച് ജനങ്ങൾക്ക് മുന്നിൽ ഒരു സെലിബ്രിറ്റി ആയി മാറുന്നു. അതേ തുടർന്ന് Gallantry