Nani s "V" Action Packed Thriller

 

തെലുങ്ക് സിനിമാ ലോകത്ത് എന്ന പോലെ കേരളത്തിലും ഏറെ ശ്രദ്ധധനേടിയ നടനാണ് നാനി.
 ജഴ്സി,ഗാങ് ലീഡർ തുടങ്ങിയ നാനിയുടെ അവസാന സിനിമകൾ മികച്ച വിജയം നേടിയിരുന്നത് കൊണ്ട് തന്നെ ഈ ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു.
കോവിഡ് 19 പ്രതിസന്ധി കാരണം തീയറ്ററുകൾ എന്ന് തുറക്കും എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തിൽ OTT റിലീസ് ആയി വരുന്ന സിനിമകളാണ് പ്രേക്ഷകർക്ക് ആശ്രയം.
 അക്കൂട്ടത്തിൽ റിലീസായ ഏറ്റവും പുതിയ ചിത്രമാണ് V.
 നാനിക്കൊപ്പം സുധീർ ബാബുവും തുല്യപ്രാധാന്യമുള്ള വേഷത്തിൽ എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
 നിവേദ തോമസ്, അദിതി റാവു ഹൈദരി എന്നിവരാണ് ചിത്രത്തിലെ നായികമാർ.

 മോഹന കൃഷ്ണയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. 
 വെണ്ണല കിഷോർ, നരേഷ്, രോഹിണി, തലൈവാസൽ വിജയ്, ഹരീഷ് ഉത്തമൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

 സുധീർബാബു അവതരിപ്പിക്കുന്ന ഡിസിപി ആദിത്യ എന്ന കഥാപാത്രത്തിലൂടെയാണ് ചിത്രം തുടങ്ങുന്നത്.
 ഒരു കലാപം അടിച്ചൊതുക്കി ജനശ്രദ്ധ നേടുന്ന ഡിസിപി ആദിത്യ പിന്നീട് നിരവധി കേസുകൾ തെളിയിച്ച് ജനങ്ങൾക്ക് മുന്നിൽ ഒരു സെലിബ്രിറ്റി ആയി മാറുന്നു.
അതേ തുടർന്ന് Gallantry അവാർഡ് അടക്കം  നിരവധി ബഹുമതികൾ ആദിത്യയെ തേടിയെത്തുന്നു.
ക്രൈം നോവലിസ്റ്റ് ആയ അപൂർവയുമായി ഇതിനിടയിൽ ആദിത്യ അടുക്കുന്നു.
അങ്ങനെയിരിക്കെ ഒരു പോലീസ് ഓഫീസർ കൊല്ലപ്പെടുന്നു.
 മൃതശരീരത്തിൽനിന്ന് ലഭിക്കുന്ന തെളിവുകളിൽ നിന്ന് കൊലപാതകി ഇനിയും കൊലകൾ ചെയ്യുമെന്നും അത് തടയാൻ ഡിസിപി ആദിത്യയെ വെല്ലുവിളിക്കുകയും ചെയ്യുന്നു.
 തുടർന്ന് ആ കൊലപാതകങ്ങൾ തടുക്കുവാൻ ഡിസിപി ആദിത്യ ഇറങ്ങിത്തിരിക്കുന്നു.

 യഥാർത്ഥത്തിൽ ആരാണ് ആ കൊലപാതകി.. ആ കൊലപാതകങ്ങൾ തടുക്കുവാൻ ആദിത്യയ്ക്ക് കഴിയുമോ തുടങ്ങിയുള്ള ചോദ്യങ്ങൾക്കുത്തരം ആണ് സിനിമ പറയുന്നത്..


 ഡിസിപി ആദിത്യ ആയി മികച്ച പ്രകടനം തന്നെ  സുധീർബാബു കാഴ്ച വെക്കുന്നുണ്ട്.. പ്രത്യേകിച്ച് ആക്ഷൻ രംഗങ്ങളിൽ..
 നാനി ആണ് ചിത്രത്തിലെ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്..
 സസ്പെൻസ് നിറഞ്ഞ കഥാപാത്രമാണ് നാനിയുടേത്.
നാനിയുടെ ഉശിരൻ പ്രകടനം തന്നെ ചിത്രത്തിൽ കാണാം.
നായികമാർക്ക് കാര്യമായി ഒന്നും തന്നെ ചിത്രത്തിൽ ചെയ്യാനില്ല..

വളരെ മികച്ച രീതിയിൽ തന്നെ സംവിധായകൻ ചിത്രം ഒരുക്കിയിട്ടുണ്ട്..
 ആദ്യപകുതി സസ്പെൻസും ആക്ഷനും എല്ലാമായി നല്ലവണ്ണം ത്രിൽ  അടിപ്പിച്ചപ്പോൾ രണ്ടാം പകുതിയിൽ ഇടയ്ക് വച്ച് അത് നഷ്ടപ്പെടുന്നുണ്ട് എന്നതാണ് ഒരു പോരായ്മ..
എങ്കിലും ഒരിടത്തും ചിത്രം ബോറടിപ്പിക്കുന്നില്ല..
പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും ചിത്രം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നുണ്ട്.
നാനിയുടെയും സുധീർ ബാബുവിന്റെയും മികച്ച ആക്ഷൻ രംഗങ്ങൾ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

PG വിന്ദ യുടെ Cinematography മികച്ചതായിരുന്നു. പ്രത്യേകിച്ച് ആക്ഷൻ രംഗങ്ങളിൽ.
എസ് തമൻ ഒരുക്കിയ BGM ആണ് എടുത്തു പറയേണ്ട മറ്റൊന്ന്.. 
 മികവുറ്റ ആക്ഷൻ രംഗങ്ങൾ കൊണ്ടും  നാനിയുടെ ഉശിരൻ പ്രകടനം കൊണ്ടും സംവിധാന മികവുകൊണ്ടും ത്രില്ലടിപ്പിക്കുന്ന പശ്ചാത്തല സംഗീതം കൊണ്ടും 
 കണ്ടിരിക്കാവുന്ന നല്ലൊരു ത്രില്ലെർ  സിനിമ തന്നെയാണ് V.

 മിഥുൻ മഹേഷ്‌ 




Comments

Popular posts from this blog

സൂഫിയും സുജാതയും ഒരു മനോഹര പ്രണയ ഗാഥ

അയ്യപ്പനും കോശിയും - തുല്യ ശക്തികളുടെ പോരാട്ടം👌

Viswaasam - Mass Entertainer