Halal Love Story- Feels Good👌🙏

സുഡാനി ഫ്രം നൈജീരിയ എന്ന മികച്ച സിനിമയ്ക്ക് ശേഷം സക്കറിയ ഒരുക്കുന്ന രണ്ടാമത്തെ സിനിമയാണ് "ഹലാൽ ലവ് സ്റ്റോറി". ആമസോൺ പ്രൈം വഴിയാണ് ചിത്രം ഇന്ന് പുറത്തിറങ്ങിയത്. ആഷിക് അബു,ജെസ്‌ന അഷിം,ഹർഷാദ് അലി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മുഹ്‌സിൻ പരാരിയും സക്കറിയയും ചേർന്നാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്. ഇന്ദ്രജിത് സുകുമാരൻ,ഗ്രേസ് ആന്റണി, ജോജു ജോർജ്,ഷറഫുദീൻ, സൗബിൻ ഷാഹിർ, പാർവതി തിരുവോത്ത്,നാസർ കറുത്തേനി, അഭിരാം പൊതുവാൾ, മാമുക്കോയ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ബിജിബാൽ, ഷഹബാസ് അമൻ, റെക്സ് വിജയൻ എന്നിവരാണ് സംഗീതം പകർന്നിരിക്കുന്നത്. പശ്ചാത്തല സംഗീതം യാക്സൺ ഗാരി, നേഹ നായർ എന്നിവരും നിർവഹിച്ചിരിക്കുന്നു. അജയ് മേനോൻ ആണ് ക്യാമറ കാഴ്ചകൾ ഒരുക്കിയിരിക്കുന്നത്. സമുദായിക ചുറ്റുപാടിൽ ജീവിക്കുന്ന ഒരു സംഘം കലാസ്നേഹികൾ ഒരു ഹോം സിനിമ നിർമ്മിക്കുവാൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ കഥാസന്ദർഭം. സമുദായിക സംഘടനയുടെ നേതൃത്വത്തിൽ പിരിവ് നടത്തിയാണ് അവർ ഇതിന് വേണ്ട പണം സംഘടിപ്പിക്കുന്നത്. തൗഫീഖ് തിരക്കഥാകൃത്തായും സിറാജ് സംവിധായകനായും തെരഞ്ഞടുക്കപ്പെടുന്നു. അഭിനേതാക്കളായി ആ നാട്ടുകാരെ...