Master - Vaathi Coming 👌👌

കോവിഡ് പ്രതിസന്ധിയെ തുടർന്ന് തീയറ്ററുകൾ അടച്ചിട്ടിട്ട് ഏതാണ്ട് ഒരു വർഷത്തോളമായി. ആ പ്രതിസന്ധിക്ക് ശേഷം തീയറ്ററുകൾ തുറക്കുന്നത് ആഘോഷമാക്കാൻ ആദ്യം എത്തുന്നത് ഒരു ബ്രഹ്‌മാണ്ട സിനിമ തന്നെ, ദളപതി വിജയ് മക്കൾ സെൽവൻ വിജയ് സേതുപതി എന്നിവർ നേർക്കുനേർ വരുന്ന "മാസ്റ്റർ". മാനഗരം, കൈതി എന്നീ സിനിമകളിലൂടെ തമിഴ് സിനിമയ്ക്ക് പുതിയൊരു മാനം നൽകിയ സംവിധായകൻ ലോകേഷ് കനകരാജ് ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മാളവിക മോഹനൻ, ആൻഡ്രിയ, കൈതിയിലൂടെ ശ്രദ്ധേയനായ അർജുൻ ദാസ്, ശന്തനു ഭാഗ്യരാജ്, ഗൗരി കിഷൻ തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിലുണ്ട്. കൈതിയുടെ രചയിതാക്കളായ പൊൻ പാർഥിപൻ, രത്നാകുമാർ, ലോകേഷ് ടീം തന്നെയാണ് മാസ്റ്ററിനും രചന നിർവഹിക്കുന്നത്. അനിരുധ് ആണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്. JD എന്ന ജോൺ ദുറൈരാജ് ആയാണ് വിജയ് ചിത്രത്തിൽ എത്തുന്നത്. അധ്യാപകനായ JD കുട്ടികൾക്കെല്ലാം പ്രിയങ്കരനാണ്. നിയന്ത്രിക്കാനാവാത്ത മദ്യപാനത്തിന് അടിമയായ JD അതിന് കാരണം ചോദിക്കുന്നവരോട് സൂര്യയുടെയും അജിത്തിന്റെയും ഒക്കെ സിനിമാകഥകൾ ആണ് പറയുന്നത്. കൂട്ടത്തിൽ നമ്മുടെ പ്രേമത്തിലെ മലർ മിസ്സിന്റെ കഥ കൂടി പറയുന്നുണ്ട് വിജയ് 😄 JD യു...