Posts

Showing posts from February, 2021

ദൃശ്യം 2 - Classic Criminal Georgekutty Is Back 👌👌🙏

Image
  കൊറോണ സൃഷ്ടിച്ച ആഘാതം സിനിമ മേഖലയെയും കാര്യമായി ബാധിച്ചിരുന്നു. പ്രതിസന്ധിയിലായ മലയാള സിനിമാ മേഖലയ്ക്ക് ജീവൻ വെപ്പിച്ച് ആദ്യം ഷൂട്ടിംഗ് തുടങ്ങിയ സിനിമയാണ് ദൃശ്യം 2. 2013 ൽ പുറത്തിറങ്ങി അക്കാലത്തെ ഏറ്റവും വലിയ വിജയമായിരുന്നു ദൃശ്യം. ജീതു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമ മലയാളം കണ്ട ഏറ്റവും മികച്ച സസ്‌പെൻസ്‌ ത്രില്ലെർ സിനിമകളിൽ ഒന്നാണ്. മോഹൻലാലിന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ജോർജ് കുട്ടി. നാലാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള അതിബുദ്ധിമാനായ ജോർജ് കുട്ടിയെ വീണ്ടും കൊണ്ട് വരികയാണ് ജീതു, ദൃശ്യം  2 ൽ. ആറു വർഷങ്ങൾക്ക് ശേഷം ദൃശ്യത്തിന് രണ്ടാം ഭാഗം വരുമ്പോൾ അത് വേണമായിരുന്നോ എന്നായിരുന്നു പലരും ചിന്തിച്ചത്. പക്ഷെ ട്രൈലെർ റിലീസ് ആയതിന് ശേഷം പലർക്കും പ്രതീക്ഷ വീണ്ടും വന്നിരുന്നു. OTT റിലീസ് ആയി ആമസോൺ പ്രൈം വഴിയാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ആദ്യഭാഗത്തിലെ പോലെ മോഹൻലാൽ, മീന, സിദ്ധിക്ക്, അൻസിബ ഹസ്സൻ,എസ്തർ, ആശാ ശരത്, കോഴിക്കോട് നാരായണൻ നായർ എന്നിവർ പ്രത്യക്ഷപ്പെടുമ്പോൾ മുരളി ഗോപി, ഗണേഷ് കുമാർ, അഞ്‌ജലി നായർ,അജിത് കൂത്താട്ടുകുളം, സായി കുമാർ, ജോയ് മാത്യു,സുമേഷ് ചന്ദ്രൻ, പോളി വത്സൻ തുടങ്