ദൃശ്യം 2 - Classic Criminal Georgekutty Is Back 👌👌🙏
കൊറോണ സൃഷ്ടിച്ച ആഘാതം സിനിമ മേഖലയെയും കാര്യമായി ബാധിച്ചിരുന്നു.
പ്രതിസന്ധിയിലായ മലയാള സിനിമാ മേഖലയ്ക്ക് ജീവൻ വെപ്പിച്ച് ആദ്യം ഷൂട്ടിംഗ് തുടങ്ങിയ സിനിമയാണ് ദൃശ്യം 2.
2013 ൽ പുറത്തിറങ്ങി അക്കാലത്തെ ഏറ്റവും വലിയ വിജയമായിരുന്നു ദൃശ്യം.
ജീതു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമ മലയാളം കണ്ട ഏറ്റവും മികച്ച സസ്‌പെൻസ് ത്രില്ലെർ സിനിമകളിൽ ഒന്നാണ്.
മോഹൻലാലിന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ജോർജ് കുട്ടി.
നാലാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള അതിബുദ്ധിമാനായ ജോർജ് കുട്ടിയെ വീണ്ടും കൊണ്ട് വരികയാണ് ജീതു, ദൃശ്യം 2 ൽ.
ആറു വർഷങ്ങൾക്ക് ശേഷം ദൃശ്യത്തിന് രണ്ടാം ഭാഗം വരുമ്പോൾ അത് വേണമായിരുന്നോ എന്നായിരുന്നു പലരും ചിന്തിച്ചത്.
പക്ഷെ ട്രൈലെർ റിലീസ് ആയതിന് ശേഷം പലർക്കും പ്രതീക്ഷ വീണ്ടും വന്നിരുന്നു.
OTT റിലീസ് ആയി ആമസോൺ പ്രൈം വഴിയാണ് ചിത്രം പ്രദർശനത്തിന് എത്തിയത്.
ആദ്യഭാഗത്തിലെ പോലെ മോഹൻലാൽ, മീന, സിദ്ധിക്ക്, അൻസിബ ഹസ്സൻ,എസ്തർ, ആശാ ശരത്, കോഴിക്കോട് നാരായണൻ നായർ എന്നിവർ പ്രത്യക്ഷപ്പെടുമ്പോൾ മുരളി ഗോപി, ഗണേഷ് കുമാർ, അഞ്‌ജലി നായർ,അജിത് കൂത്താട്ടുകുളം, സായി കുമാർ, ജോയ് മാത്യു,സുമേഷ് ചന്ദ്രൻ, പോളി വത്സൻ തുടങ്ങിയവർ പുതുതായി ചിത്രത്തിൽ എത്തുന്നു.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
സതീഷ് കുറുപ്പ് ക്യാമറ കൈകാര്യം ചെയ്യുമ്പോൾ അനിൽ ജോൺസൺ ആണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്.
കഥയിലേക്ക് കടക്കുമ്പോൾ ആദ്യഭാഗം എവിടെ നിർത്തിയോ അവിടെ നിന്ന് തന്നെയാണ് ജീതു വീണ്ടും കഥ പറഞ്ഞു തുടങ്ങുന്നത്.
സാഹചര്യവശാൽ പറ്റിപ്പോയ ഒരു കൊലപാതകം അതിന് ശേഷം ആ കുടുംബം അനുഭവിക്കുന്ന മാനസിക സംഘർഷം, നാട്ടുകാരുടെ മുറുമുറുപ്പുകൾ ഇതെല്ലാമാണ് ആദ്യ പകുതിയിൽ ചിത്രം പറയുന്നത്.
ജോർജ് കുട്ടി ഇപ്പോൾ തീയറ്റർ മുതലാളിയും സിനിമാ നിർമാതാവും ഒക്കെയാണ് ഇപ്പോൾ.
ആനിയമ്മയും അഞ്ജുവും പഴയ ഷോക്കിൽ നിന്നും പൂർണമായി വിമുകതയായിട്ടില്ല.
അനുമോൾ ഇന്ന് കോളേജ് വിദ്യാർത്ഥിനി ആണ്.
വരുൺ കേസിൽ പോലീസ് ഇപ്പോഴും രഹസ്യ അന്വേഷണങ്ങൾ നടത്തുന്നുണ്ട്.
IG തോമസ് കേസ് രഹസ്യമായി പല രീതിയിലും അന്വേഷിക്കുന്നുണ്ട്.
ജോർജ് കുട്ടിയെ കുടുക്കാൻ അവർക്ക് കഴിയുമോ..?
അതിബുദ്ധിമാനായ ജോർജ് കുട്ടിക്ക് തന്റെ കുടുംബത്തെ അങ്ങനെ വിട്ട് കൊടുക്കാൻ പറ്റുമോ..?
ആദ്യമേ പറയട്ടെ പ്രതീക്ഷകൾക്കപ്പുറം അജിഗംഭീരമാണ് സിനിമ.
ജീതു ജോസഫ്.. നിങ്ങൾക്ക് മാത്രമേ ഇങ്ങനെയൊരു സിനിമ ചെയ്യാൻ കഴിയുകയുള്ളൂ..
ആദ്യ ഷോട്ട് മുതൽ ഞെട്ടിപ്പിക്കുന്നുണ്ട് സിനിമ.
തീയറ്ററിൽ കണ്ട് ആസ്വദിക്കേണ്ടതായിരുന്നു ചിത്രം.
ട്വിസ്റ്റുകൾ എല്ലാം നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്..
ക്ലൈമാക്സ് 👌👌
ജീതുവിന്റെ മികച്ച തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ കരുത്ത്..
ക്ലൈമാക്സ് സീനികളിലൊക്കെ രോമാഞ്ചം ആയിരുന്നു.
മോഹൻലാൽ ഓരോ സീനിലും വിസ്‌മയിപ്പിക്കുന്നുണ്ട്..
ഗംഭീര പ്രകടനമായിരുന്നു ലാലേട്ടൻ..
ആദ്യഭാഗം പോലെ ജോർജ് കുട്ടി ബുദ്ധിവൈഭവം കൊണ്ട് ഞെട്ടിക്കുന്നുണ്ട്.
മുരളി ഗോപി IG തോമസ് ആയി മികച്ച പ്രകടനമായിരുന്നു.
മുരളിയുടെ പ്രകടനമാണ് ചിത്രത്തിന്റെ മറ്റൊരു പോസിറ്റീവ്..
മീന ആനിയമ്മയായി വീണ്ടും മികച്ചു നിൽക്കുന്നുണ്ട്.
മോഹൻലാൽ മീന കോമ്പിനേഷൻ സീനുകൾ മനോഹരമായിരുന്നു.
സിദ്ധിക്ക് പ്രഭാകർ ആയി വീണ്ടും നല്ല പ്രകടനമായിരുന്നു.
അൻസിബ ഹസൻ, അഞ്‌ജലി നായർ,ഗണേഷ് കുമാർ, സായി കുമാർ, അജിത് കൂത്താട്ടുകുളം,
ജോയ് മാത്യു തുടങ്ങിയവരും നന്നായിരുന്നു.
ആശാ ശരത്തിന്റെ പ്രകടനം അത്ര convincing ആയി തോന്നിയില്ല..
ചായഗ്രഹണവും സംഗീതവും എല്ലാം ചിത്രത്തിന്റെ മികവ് കൂട്ടുന്നുണ്ട്.
ആദ്യപകുതിയിലെ ചില രംഗങ്ങളിൽ നാടകീയത കടന്ന് വന്നത് മാത്രമാണ് നെഗറ്റീവ് ആയി തോന്നിയത്.
ഇമോഷന് പ്രാധാന്യം കൊടുക്കുമ്പോഴും സസ്പെൻസ് നിലനിർത്തി പോകുന്നുണ്ട് ചിത്രം.
അപ്രതീക്ഷിതമായ ട്വിസ്റ്റുകൾ തന്നെയാണ് ജീതു കൊണ്ടുവരുന്നത്.
അതുകൊണ്ട് ദൃശ്യം പോലെ തന്നെ മലയാളത്തിലെ മികച്ച ത്രില്ലെർ സിനിമകളിൽ ഒന്നാകുന്നുണ്ട് ദൃശ്യം 2 വും.
Must Watch Movie 👌
Comments
Post a Comment