Posts

Showing posts from December, 2019

മലയാള സിനിമ 2019

Image
2019 വര്ഷം മലയാള സിനിമയ്ക്ക് ഒരു ഉണര്‍വ് നല്‍കിയ വര്‍ഷമാണ്‌. വലിയ ബോക്സ്‌ ഓഫീസ് വിജയങ്ങള്‍ക്കൊപ്പം  അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയ മികച്ച സിനിമകളും ഉണ്ടായി എന്നത് അഭിമാനകരമായ വസ്തുതയാണ്. ഓരോ മാസത്തിലെയും വിജയ പരാജയ സിനിമകളെ വിലയിരുത്തുകയാണ് ഇവിടെ.. ജനുവരി ജനുവരി 4 ന് പുറത്തിറങ്ങിയ സിനിമയാണ് 1948 കാലം പറഞ്ഞത് എന്നത്. ചിത്രം പുറത്തിറങ്ങിയത് പോലും ആരും അറിഞ്ഞില്ല എന്നതാണ് വാസ്തവം. ജനുവരി 10 ന് പുറത്തിറങ്ങിയ ഹരീഷ് പേരടി, വിനു മോഹൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ജനാധിപൻ എന്നസിനിമ ഒരു പരാജയമായി മാറി.  മാധവീയം ബൊളീവിയ എന്നീ സിനിമകളും ആ ദിവസം പുറത്തിറങ്ങിയെങ്കിലും പേര് പോലും എങ്ങും പറഞ്ഞു കേട്ടില്ല. ജനുവരി 11ന് ആണ് 2019 ലെ ആദ്യത്തെ ഹിറ്റ്‌ സിനിമ പിറക്കുന്നത്. ജിസ് ജോയ് സംവിധാനം ചെയ്ത് ആസിഫ് അലി ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം മികച്ച വിജയം നേടി. കുടുംബ പ്രേക്ഷകർക്കിടയിൽ മികച്ച അഭിപ്രായം നേടിയെടുക്കാനും ചിത്രത്തിന് കഴിഞ്ഞു. ഒപ്പമിറങ്ങിയ ഒരു കരീബിയൻ ഉടായിപ്പ് എന്ന സിനിമ പരാജയമായി മാറി. ജനുവരി 18 ന് നാല്  സിനിമകൾ പ്രദർശനത്തിന് എത്തി. ഹനീഫ് അദേനി

ഡ്രൈവിംഗ് ലൈസൻസ് - Good One 👌

Image
                         Driving License നടനും സംവിധായകനുമായ ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ഡ്രൈവിംഗ് ലൈസൻസ്. പ്രിത്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത് പ്രിത്വിരാജ് പ്രൊഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ്. ആത്മാഭിമാനത്തിന് മുറിവേറ്റാൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. സച്ചി ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹരീന്ദ്രൻ ഒരു സൂപ്പർ സ്റ്റാർ ആണ്. മികച്ച അഭിനേതാവായ അദ്ദേഹത്തിന് അഭിനയം കഴിഞ്ഞാൽ പിന്നെ ഏറ്റവും വലിയ പാഷൻ ആണ് കാർ ഡ്രൈവിംഗ്. എംവിഐ കുരുവിള ഒരു സാധാരണക്കാരനായ ഒരു വെഹിക്കിൾ ഇൻസ്‌പെക്ടർ ആണ്. ഹരീന്ദ്രന്റെ കടുത്ത ആരാധകനായ കുരുവിള ഹരീന്ദ്രന് അയക്കുന്ന മെസ്സേജുകളിലും വല്ലപ്പോഴും കിട്ടുന്ന മറുപടികളിലുമൊക്കെ സന്തോഷവാനാണ്. ഭാര്യയും മകനും അടങ്ങുന്ന ഒരു കൊച്ചു കുടുംബമാണ് അയാളുടേത്. അങ്ങനെയിരിക്കെ ഒരു ദിവസം ഹരീന്ദ്രന് തന്റെ ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെടുന്നു. അത് തിരിച്ചെടുക്കാൻ കുരുവിളയുടെ സഹായം വേണ്ടി വരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില പ്രശ്നങ