ഡ്രൈവിംഗ് ലൈസൻസ് - Good One 👌

                         Driving License
നടനും സംവിധായകനുമായ ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ഡ്രൈവിംഗ് ലൈസൻസ്.
പ്രിത്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത് പ്രിത്വിരാജ് പ്രൊഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ്.
ആത്മാഭിമാനത്തിന് മുറിവേറ്റാൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്.
സച്ചി ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഹരീന്ദ്രൻ ഒരു സൂപ്പർ സ്റ്റാർ ആണ്.
മികച്ച അഭിനേതാവായ അദ്ദേഹത്തിന് അഭിനയം കഴിഞ്ഞാൽ പിന്നെ ഏറ്റവും വലിയ പാഷൻ ആണ് കാർ ഡ്രൈവിംഗ്.
എംവിഐ കുരുവിള ഒരു സാധാരണക്കാരനായ ഒരു വെഹിക്കിൾ ഇൻസ്‌പെക്ടർ ആണ്.
ഹരീന്ദ്രന്റെ കടുത്ത ആരാധകനായ കുരുവിള ഹരീന്ദ്രന് അയക്കുന്ന മെസ്സേജുകളിലും വല്ലപ്പോഴും കിട്ടുന്ന മറുപടികളിലുമൊക്കെ സന്തോഷവാനാണ്.
ഭാര്യയും മകനും അടങ്ങുന്ന ഒരു കൊച്ചു കുടുംബമാണ് അയാളുടേത്.
അങ്ങനെയിരിക്കെ ഒരു ദിവസം ഹരീന്ദ്രന് തന്റെ ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെടുന്നു.
അത് തിരിച്ചെടുക്കാൻ കുരുവിളയുടെ സഹായം വേണ്ടി വരുന്നു.
എന്നാൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില പ്രശ്നങ്ങളെ തുടർന്ന് ഇരുവരും തമ്മിൽ ഉടക്കുന്ന  അവസ്ഥയുണ്ടാകുന്നു.
തുടർന്ന് കുരുവിള ഹരീന്ദ്രന് എതിരെ നിൽക്കേണ്ട അവസ്ഥ വരുന്നു.
ഈ പ്രശ്നം മാധ്യമങ്ങളും ഹരീന്ദ്രന്റെ ശത്രുക്കളും ചേർന്ന് വളച്ചൊടിച്ചു മറ്റൊരു തലത്തിൽ എത്തിക്കുന്നു.
ഇതിന് എങ്ങനെ പരിഹാരം കണ്ടെത്തുന്നു എന്നതാണ് ചിത്രം പറയുന്നത്.

വളരെ interesing ആയാണ് ചിത്രം കഥ പറയുന്നത്.
ജീൻ പോൾ വളരെ മനോഹരമായി ചിത്രം ഒരുക്കിയിട്ടുണ്ട്.
സച്ചിയുടെ കരുത്തുറ്റ തിരക്കഥ വളരെ നന്നായി ജീൻ visualise ചെയ്തിട്ടുണ്ട്.
കളർഫുൾ ആയ ഒരു  എന്റെർറ്റൈനെർ ആണ് സിനിമ.

പ്രിത്വിരാജ് ഹരീന്ദ്രൻ ആയി മികച്ച പ്രകടനം കാഴ്ച വെച്ചു. അപാര സ്ക്രീൻ പ്രെസെൻസ് ആയിരുന്നു പ്രിത്വിയുടേത്.
സുരാജും വളരെ മികച്ച പ്രകടനം തന്ന നടത്തുന്നുണ്ട് ചിത്രത്തിൽ.
ഇമോഷണൽ രംഗങ്ങളിലൊക്കെ സുരാജ് വളരെ മികച്ചു നിൽക്കുന്നുണ്ട്.
നന്ദു, സൈജു കുറുപ്പ്, മാസ്റ്റർ ആദിഷ് സുരേഷ് കൃഷ്ണ, മേജർ രവി,മിയ, ദീപ്തി സതി, സലിം കുമാർ, ലാലു അലക്സ്‌ തുടങ്ങി എല്ലാ നടീ നടന്മാരും നല്ല പ്രകടനം തന്നെ നടത്തിയിട്ടുണ്ട്.

രെണദിവെയുടെ മികച്ച ഛായാഗ്രഹണവും സുഷിൻ ശ്യാമിന്റെ സംഗീതവും സിനിമയുടെ മറ്റ് മികച്ച വശങ്ങൾ ആണ്.

ആദ്യാവസാനം ഒട്ടും ബോറടിക്കാതെ വളരെ എൻജോയ് ചെയ്ത് കാണാവുന്ന ഒരു സിനിമയാണ് ഡ്രൈവിംഗ് ലൈസൻസ്.
ഈ ക്രിസ്മസ് അവധി ദിനങ്ങളിൽ കുടുംബത്തോടൊപ്പം ആസ്വദിക്കാവുന്ന നല്ലൊരു എന്റെർറ്റൈനെർ സിനിമയാണ് ഡ്രൈവിംഗ് ലൈസൻസ്.

           മിഥുൻ മഹേഷ്‌ 

Comments

Post a Comment

Popular posts from this blog

സൂഫിയും സുജാതയും ഒരു മനോഹര പ്രണയ ഗാഥ

അയ്യപ്പനും കോശിയും - തുല്യ ശക്തികളുടെ പോരാട്ടം👌

Viswaasam - Mass Entertainer