Posts

Showing posts from January, 2020

ആകാംക്ഷയുടെ മുൾമുനയിൽ- അഞ്ചാം പാതിരാ

Image
യുവ സംവിധായക നിരയിൽ ശ്രദ്ധേയനായ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് അഞ്ചാം പാതിരാ. കുഞ്ചാക്കോ ബോബൻ നായകനാകുന്ന സിനിമ ഒരു  Investigation Thriller കഥയാണ് പറയുന്നത്. ശ്രീനാഥ് ഭാസി, ജിനു ജോസഫ്, ഉണ്ണിമായ പ്രസാദ്, രമ്യ നമ്പീശൻ, ഹരികൃഷ്ണൻ, ഇന്ദ്രൻസ്, ദിവ്യ ഗോപിനാഥ്, ജാഫർ ഇടുക്കി, മാത്യു തോമസ് തുടങ്ങിയവർ ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. അൻവർ ഹുസൈൻ എന്ന ക്രിമിനൽ സൈക്കോളജിസ്റ്റ്  ന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. പോലീസ് ഇൻവെസ്റ്റിഗേഷന്റെ ഭാഗമാകുക എന്നത് അൻവറിന്റെ ആഗ്രഹമായിരുന്നു . സുഹൃത്തും പോലീസ് ഓഫീസറുമായ അനിൽ വഴി അത് സാധ്യമാകുന്നു. അങ്ങനെയിരിക്കെ നഗരത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെടുന്നു. അതും അതി ക്രൂരമായി. ആ കൊലപാതകം അന്വേഷിക്കുന്ന ഇൻവെസ്റ്റിഗേഷൻ ടീമിലേക്ക് അൻവറും ചേരുന്നു. തുടർന്നുള്ള ദിവസത്തിലും കൊലപാതകം നടക്കുന്നതോടെ ഒരു സീരിയൽ കൊലപാതകി ആണ് കൃത്യങ്ങൾക്ക് പിന്നിൽ എന്ന് ഉറപ്പിക്കുന്നു. തുടർന്നുള്ള ഉദ്വേഗം നിറഞ്ഞ നിമിഷങ്ങൾ ത്രില്ലടിപ്പിക്കുന്നതാണ്. Spoiler ആയത്കൊണ്ട് കൂടുതൽ കഥ വിവരിക്കുക സാധ്യമല്ല. ആദ്യാവസാനം സസ്പെൻസ് നിലനിർത

Darbar - Thalaivar Mass

Image
തലൈവർ രജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ദർബാർ ഇന്ന് തീയറ്ററുകളിൽ എത്തി. ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ എ ആർ മുരുകദാസ്  തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ലേഡി സൂപ്പർ സ്റ്റാർ നയൻ താരയാണ് നായികയാകുന്നത്. സുനിൽ ഷെട്ടി ശക്തമായ വില്ലൻ വേഷത്തിൽ എത്തുന്നുണ്ട്.  നിവേദ തോമസ്, യോഗി ബാബു, പ്രതീക് ബബ്ബാർ, ജതിൻ സർന, നവാബ് ഷാ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സന്തോഷ്‌ ശിവൻ ഛായാഗ്രഹണവും അനിരുദ്ധ് സംഗീതവും നിർവഹിച്ചിരിക്കുന്നു. ആക്ഷൻ ത്രില്ലെർ വിഭാഗത്തിൽ പെടുന്ന സിനിമ തലൈവരുടെ മാസ്സ് ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ്. ആദിത്യൻ അരുണാചലം എന്ന മുംബൈ സിറ്റി പോലീസ് കമ്മീഷണറുടെ വേഷത്തിലാണ് രജനി എത്തുന്നത്. ആരെയോ തേടി സിറ്റിയിലെ സകല ക്രിമിനലുകളെയും വെറി പിടിച്ചു എൻകൗണ്ടർ ചെയ്യുന്ന ആദിത്യൻ രാഘവനിൽ നിന്നുമാണ് ചിത്രം തുടങ്ങുന്നത്. തുടർന്ന് ഫ്ലാഷ് ബാക്കിലൂടെ അദ്ദേഹത്തിന്റെ മുൻകാല ജീവിതം കാണിക്കുന്നു. മുംബൈ സിറ്റി പോലീസ് കമ്മീഷണർ ആയി ചാർജ് ഏറ്റെടുക്കുന്ന ആദിത്യൻ അരുണാചലം ക്രിമിനലുകളുടെ പേടി സ്വപ്നമാണ്. അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിത്തിലെ സംഭവങ്ങൾ കാണിക്കു