Posts

Showing posts from February, 2020

അയ്യപ്പനും കോശിയും - തുല്യ ശക്തികളുടെ പോരാട്ടം👌

Image
അനാർക്കലി എന്ന ഹിറ്റ്‌ സിനിമയ്ക്ക് ശേഷം സച്ചി തിരക്കഥ എഴുതി സംവിധാനം ചെയ്ത്  പ്രിത്വിരാജും ബിജു മേനോനും പ്രധാന വേഷത്തിൽ എത്തുന്ന സിനിമയാണ് അയ്യപ്പനും കോശിയും. അയ്യപ്പൻ, കോശി എന്നീ തുല്യ ശക്തികളുടെ വാശിയേറിയ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സംവിധായകൻ രഞ്ജിത്ത്, പി എം ശശിധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. രഞ്ജിത്ത് ചിത്രത്തിൽ ഒരു പ്രധാന വേഷവും ചെയ്തിട്ടുണ്ട്. അനിൽ നെടുമങ്ങാട്, അനു മോഹൻ, സാബു മോൻ, ഷാജു, ജോണി ആന്റണി, അന്ന രേഷ്മ രാജൻ, ഗൗരി നന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. കട്ടപ്പനയിലെ അതി സമ്പന്നനും പ്രമാണിയുമായ കുര്യൻ ജോണിന്റെ മകനാണ് കോശി. റിട്ടയേർഡ് ഹവീൽദാർ ആയ കോശിയും സമ്പന്നനും ഉന്നതങ്ങളിൽ സ്വാധീനം ഉള്ളവനുമാണ്. അർധരാത്രി അട്ടപ്പാടി വഴി ഊട്ടിയ്ക്ക് പോകുകയാണ് കോശിയും ഡ്രൈവറും. മദ്യനിരോധിത മേഖലയായ അട്ടപ്പാടി വനമേഖലയിൽ വെച്ച് മദ്യലഹരിയിലുള്ള കോശിയെ 12 കുപ്പി മദ്യം കൈവശം വെച്ചതിന് പോലീസും എക്സൈസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് അറസ്റ്റ് ചെയ്യുന്നു. പ്രമാണിയും മുൻ ഹവിൽദാറുമായ കോശി പോലീസിനെതിരെ ശക്തമായി പ്രതികരിക്കുകയും കൈയ്യേറ്റം നടത്തുകയും ച

വരനെ ആവശ്യമുണ്ട് - Feel Good👌👌

Image
പ്രേക്ഷകർ എന്നും നെഞ്ചോടു ചേർത്ത് പിടിക്കുന്ന ഒത്തിരി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്. അദ്ദേഹത്തിന്റെ മകൻ അനൂപ് സത്യൻ ഒരു മികച്ച സിനിമയുമായി മലയാള സിനിമയിലേക്ക് അരങ്ങേറുകയാണ്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചുകൊണ്ടാണ്‌ അനൂപ് അരങ്ങേറുന്നത്. എക്കാലത്തെയും പ്രിയ താരങ്ങളായ സുരേഷ് ഗോപി, ശോഭന എന്നിവർ ഒരു ഇടവേളയ്ക്ക് ശേഷം ഈ ചിത്രത്തിലൂടെ  തിരികെ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ദുൽഖർ സൽമാൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ദുൽഖർ ചിത്രത്തിൽ ഒരു പ്രധാന വേഷവും കൈകാര്യം ചെയ്തിട്ടുണ്ട്. കല്യാണി പ്രിയദർശൻ ആദ്യമായി മലയാളത്തിലേക്കെത്തുന്ന സിനിമ കൂടിയാണ് വരനെ ആവശ്യമുണ്ട്. ഉർവശി, കെ പി എ സി ലളിത, ലാലു അലക്സ്‌, ജോണി ആന്റണി, മേജർ രവി, സിജു വിൽ‌സൺ, മീര കൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചെന്നൈയിലെ ഒരു അപ്പാർട്മെന്റിൽ താമസിക്കുന്ന ഒരു  വിവാഹ മോചിതയായ വീട്ടമ്മയാണ് നീന. നീനയുടെയും നിക്കി എന്ന് വിളിക്കുന്ന മകൾ നികിതയുടെയും കഥയാണ് ചിത്രം പ്രധാനമായും പറയുന്നത്. നീന ഒരു ഫ്രഞ്ച് ഭാഷാ അധ്യാപികയാണ്. നിക്കി തനി