വരനെ ആവശ്യമുണ്ട് - Feel Good👌👌
പ്രേക്ഷകർ എന്നും നെഞ്ചോടു ചേർത്ത് പിടിക്കുന്ന ഒത്തിരി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്.
അദ്ദേഹത്തിന്റെ മകൻ അനൂപ് സത്യൻ ഒരു മികച്ച സിനിമയുമായി മലയാള സിനിമയിലേക്ക് അരങ്ങേറുകയാണ്.
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചുകൊണ്ടാണ് അനൂപ് അരങ്ങേറുന്നത്.
എക്കാലത്തെയും പ്രിയ താരങ്ങളായ സുരേഷ് ഗോപി, ശോഭന എന്നിവർ ഒരു ഇടവേളയ്ക്ക് ശേഷം ഈ ചിത്രത്തിലൂടെ തിരികെ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
ദുൽഖർ സൽമാൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ദുൽഖർ ചിത്രത്തിൽ ഒരു പ്രധാന വേഷവും കൈകാര്യം ചെയ്തിട്ടുണ്ട്.
കല്യാണി പ്രിയദർശൻ ആദ്യമായി മലയാളത്തിലേക്കെത്തുന്ന സിനിമ കൂടിയാണ് വരനെ ആവശ്യമുണ്ട്.
ഉർവശി, കെ പി എ സി ലളിത, ലാലു അലക്സ്, ജോണി ആന്റണി, മേജർ രവി, സിജു വിൽസൺ, മീര കൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
ചെന്നൈയിലെ ഒരു അപ്പാർട്മെന്റിൽ താമസിക്കുന്ന ഒരു വിവാഹ മോചിതയായ വീട്ടമ്മയാണ് നീന. നീനയുടെയും നിക്കി എന്ന് വിളിക്കുന്ന മകൾ നികിതയുടെയും കഥയാണ് ചിത്രം പ്രധാനമായും പറയുന്നത്.
നീന ഒരു ഫ്രഞ്ച് ഭാഷാ അധ്യാപികയാണ്.
നിക്കി തനിക്ക് അനുയോജ്യനായ ഒരു വരനെ തേടിക്കൊണ്ടിരിക്കയാണ്.
അങ്ങനെയിരിക്കെ അതേ അപ്പാർട്മെന്റിൽ താമസത്തിനെത്തുന്ന ഒരു റിട്ടയേർഡ് മേജർ ഉണ്ണികൃഷ്ണനും ഫ്രോഡ് എന്ന് വിളിക്കുന്ന ബിബീഷും നീനയുടെയും നിക്കിയുടെയും ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നത്.
സത്യൻ അന്തിക്കാട് സിനിമകളെ പോലെ തന്നെ ഹൃദയത്തോട് ചേർത്ത് പിടിക്കാവുന്ന ഒരു മികച്ച കുടുംബ സിനിമ തന്നെയാണ് വരനെ ആവശ്യമുണ്ട്.
വളരെ മികച്ച രീതിയിൽ തന്നെ അനൂപ് ചിത്രം ഒരുക്കിയിട്ടുണ്ട്.ആദ്യ ചിത്രത്തിലൂടെ ഒരു മികച്ച കുടുംബ സിനിമയാണ് അനൂപ് മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നത്.
ഒരിടത്തും മുഷിപ്പിക്കാതെ വളരെ രസകരമായാണ് ചിത്രം കഥ പറയുന്നത്.
മേജർ ഉണ്ണികൃഷ്ണൻ ആയി സുരേഷ് ഗോപി എന്ന നടന്റെ മികച്ച പ്രകടനം തന്നെ ചിത്രത്തിൽ കാണാം.
വളരെ അനായാസമായി അദ്ദേഹം പ്രണയവും കോമഡിയും എല്ലാം കൈകാര്യം ചെയ്തിട്ടുണ്ട്.
ജോണി ആന്റണിയുമായുള്ള കോമ്പിനേഷൻ രംഗങ്ങൾ രസകരമായിരുന്നു.
ശോഭന ചേച്ചി നീന എന്ന വീട്ടമ്മയായി വളരെ മികച്ച പ്രകടനമായിരുന്നു.
ഒരു ഇടവേളക്ക് ശേഷം എത്തുമ്പോഴും ചേച്ചിയുടെ അഭിനയ മികവിന് യാതൊരു കോട്ടവും തട്ടിയിട്ടില്ല.
കല്യാണി പ്രിയദർശൻ നിക്കി ആയി വളരെ നല്ല പ്രകടനം കാഴ്ച വെക്കുന്നുണ്ട്.
സ്ക്രീൻ സ്പേസ് താരതമ്യേന കുറവാണെങ്കിലും ഫ്രോഡ് ആയി ദുൽഖറും നല്ല പ്രകടനമായിരുന്നു.
കെ പി എ സി ലളിത, ഉർവശി, ലാലു അലക്സ് തുടങ്ങി എല്ലാ നടീനടന്മാരും നല്ല പ്രകടനമായിരുന്നു.
നല്ല പാട്ടുകളിലൂടെ സംഗീത സംവിധായകൻ അൽഫോൻസ് ജോസഫിന്റെ തിരിച്ചു വരവ് കൂടി ചിത്രം അടയാളപ്പെടുത്തുന്നുണ്ട്.
മുകേഷ് മുരളീധരന്റെ ക്യാമറ മികവും ടോബി ജോണിന്റെ എഡിറ്റിംഗും ചിത്രത്തിന്റെ മറ്റ് മികച്ച വശങ്ങൾ ആണ്.
മികച്ച ഒരു കുടുംബ കഥയെ അത് അർഹിക്കുന്ന മികവോട് കൂടി അവതരിപ്പിക്കപ്പെട്ട സിനിമ കൂടിയാണ് വരനെ ആവശ്യമുണ്ട്.
സത്യൻ അന്തിക്കാട് ശൈലിയിൽ നർമത്തിൽ ചാലിച്ചു തന്നെയാണ് അനൂപ് സത്യനും ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
അതുകൊണ്ട് തന്നെ ചിത്രം ഒരിടത്തും മുഷിപ്പിക്കുന്നില്ല.
അമിത പ്രതീക്ഷയോ മുൻ വിധിധിയോ ഇല്ലാതെ സമീപിച്ചാൽ നല്ല ഒരു അനുഭവം സമ്മാനിക്കുന്ന സിനിമയാണ് വരനെ ആവശ്യമുണ്ട്.
അഭിപ്രായം വ്യക്തിപരം.
മിഥുൻ മഹേഷ്

Comments
Post a Comment