Posts

Showing posts from 2021

ദൃശ്യം 2 - Classic Criminal Georgekutty Is Back 👌👌🙏

Image
  കൊറോണ സൃഷ്ടിച്ച ആഘാതം സിനിമ മേഖലയെയും കാര്യമായി ബാധിച്ചിരുന്നു. പ്രതിസന്ധിയിലായ മലയാള സിനിമാ മേഖലയ്ക്ക് ജീവൻ വെപ്പിച്ച് ആദ്യം ഷൂട്ടിംഗ് തുടങ്ങിയ സിനിമയാണ് ദൃശ്യം 2. 2013 ൽ പുറത്തിറങ്ങി അക്കാലത്തെ ഏറ്റവും വലിയ വിജയമായിരുന്നു ദൃശ്യം. ജീതു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമ മലയാളം കണ്ട ഏറ്റവും മികച്ച സസ്‌പെൻസ്‌ ത്രില്ലെർ സിനിമകളിൽ ഒന്നാണ്. മോഹൻലാലിന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ജോർജ് കുട്ടി. നാലാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള അതിബുദ്ധിമാനായ ജോർജ് കുട്ടിയെ വീണ്ടും കൊണ്ട് വരികയാണ് ജീതു, ദൃശ്യം  2 ൽ. ആറു വർഷങ്ങൾക്ക് ശേഷം ദൃശ്യത്തിന് രണ്ടാം ഭാഗം വരുമ്പോൾ അത് വേണമായിരുന്നോ എന്നായിരുന്നു പലരും ചിന്തിച്ചത്. പക്ഷെ ട്രൈലെർ റിലീസ് ആയതിന് ശേഷം പലർക്കും പ്രതീക്ഷ വീണ്ടും വന്നിരുന്നു. OTT റിലീസ് ആയി ആമസോൺ പ്രൈം വഴിയാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ആദ്യഭാഗത്തിലെ പോലെ മോഹൻലാൽ, മീന, സിദ്ധിക്ക്, അൻസിബ ഹസ്സൻ,എസ്തർ, ആശാ ശരത്, കോഴിക്കോട് നാരായണൻ നായർ എന്നിവർ പ്രത്യക്ഷപ്പെടുമ്പോൾ മുരളി ഗോപി, ഗണേഷ് കുമാർ, അഞ്‌ജലി നായർ,അജിത് കൂത്താട്ടുകുളം, സായി കുമാർ, ജോയ് മാത്യു,സുമേഷ് ചന്ദ്രൻ, പോളി വത്സൻ തുടങ്

Master - Vaathi Coming 👌👌

Image
  കോവിഡ് പ്രതിസന്ധിയെ തുടർന്ന് തീയറ്ററുകൾ അടച്ചിട്ടിട്ട് ഏതാണ്ട് ഒരു വർഷത്തോളമായി. ആ പ്രതിസന്ധിക്ക് ശേഷം തീയറ്ററുകൾ തുറക്കുന്നത് ആഘോഷമാക്കാൻ ആദ്യം എത്തുന്നത് ഒരു ബ്രഹ്‌മാണ്ട സിനിമ തന്നെ, ദളപതി വിജയ് മക്കൾ സെൽവൻ വിജയ് സേതുപതി എന്നിവർ നേർക്കുനേർ വരുന്ന "മാസ്റ്റർ". മാനഗരം, കൈതി എന്നീ സിനിമകളിലൂടെ തമിഴ് സിനിമയ്ക്ക് പുതിയൊരു മാനം നൽകിയ സംവിധായകൻ ലോകേഷ് കനകരാജ് ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മാളവിക മോഹനൻ, ആൻഡ്രിയ, കൈതിയിലൂടെ ശ്രദ്ധേയനായ അർജുൻ ദാസ്, ശന്തനു ഭാഗ്യരാജ്, ഗൗരി കിഷൻ തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിലുണ്ട്. കൈതിയുടെ രചയിതാക്കളായ പൊൻ പാർഥിപൻ, രത്നാകുമാർ, ലോകേഷ് ടീം തന്നെയാണ് മാസ്റ്ററിനും രചന നിർവഹിക്കുന്നത്. അനിരുധ് ആണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്. JD എന്ന ജോൺ ദുറൈരാജ് ആയാണ് വിജയ് ചിത്രത്തിൽ എത്തുന്നത്. അധ്യാപകനായ JD കുട്ടികൾക്കെല്ലാം പ്രിയങ്കരനാണ്. നിയന്ത്രിക്കാനാവാത്ത മദ്യപാനത്തിന് അടിമയായ JD അതിന് കാരണം ചോദിക്കുന്നവരോട് സൂര്യയുടെയും അജിത്തിന്റെയും ഒക്കെ സിനിമാകഥകൾ ആണ് പറയുന്നത്. കൂട്ടത്തിൽ നമ്മുടെ പ്രേമത്തിലെ മലർ മിസ്സിന്റെ കഥ കൂടി പറയുന്നുണ്ട് വിജയ് 😄 JD യു