Posts

Showing posts from March, 2019

ലൂസിഫർ വെറും മാസ്സ് അല്ല കൊലമാസ്സ്

Image
ലൂസിഫർ  മലയാളികളുടെ പ്രിയ താരം പ്രിത്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ലൂസിഫർ. നായകൻ ആകട്ടെ നമ്മുടെ ഏവരുടെയും അഭിമാനമായ ലാലേട്ടൻ. ഈ ഒരു വാർത്ത കേട്ട അന്ന് മുതൽ പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന ലൂസിഫർ ഇന്ന് റിലീസ് ആയിരിക്കുകയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.  മുരളി ഗോപി ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മോഹൻലാൽ സ്റ്റീഫൻ നെടുമ്പിള്ളി എന്ന ശക്തമായ നായക കഥാപാത്രം ആകുമ്പോൾ വില്ലൻ ആകുന്നത് വിവേക് ഒബ്‌റോയ് ആണ്. മഞ്ജു വാര്യർ, ഇന്ദ്രജിത് സുകുമാരൻ, ടോവിനോ തോമസ്, ഫാസിൽ, കലാഭവൻ ഷാജോൺ, ബൈജു, സച്ചിൻ ഘേദ്കർ, സാനിയ അയ്യപ്പൻ, നൈല ഉഷ, സായ് കുമാർ, ജോൺ വിജയ്, അനീഷ് ജി മേനോൻ, ആദിൽ, ബാല, ശിവജി ഗുരുവായൂർ, നന്ദു, ഷോൺ റോമി, കൈനകരി തങ്കരാജ്, ശിവജി ഗുരുവായൂർ തുടങ്ങി ഒരു വമ്പൻ താരനിരയാണ് ചിത്രത്തിൽ ഉള്ളത്. മുഖ്യമന്ത്രിയും രാഷ്ട്രീയ പ്രമുഖനുമായ പി കെ രാംദാസിന്റെ മരണത്തോടെയാണ് സിനിമ തുടങ്ങുന്നത്. അടുത്ത അവകാശി എന്ന ചോദ്യം ചെന്നെത്തുന്നത് അഞ്ചു പ്രമുഖ വ്യക്തികളിലേക്കാണ്. രാംദാസിന്റെ മൂത്ത മകൾ പ്രിയദർശനി, ഭർത്താവ് ബോബി, രാംദ

അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് Vaamos!! Argentina❤

Image
        ആന്ദ്രേ എസ്കോബാറിന് പ്രണാമം.. ആട് 2 വിന്റെ ഗംഭീര വിജയത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് ഒരുക്കിയ പുതിയ ചിത്രമാണ് അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്. ആഷിക് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിൽ കാളിദാസ് ജയറാം ആണ് നായകൻ. അഭിനയിച്ച എല്ലാ ചിത്രങ്ങളും സൂപ്പർ ഹിറ്റ്‌ ആക്കിയ ഐശ്വര്യ ലക്ഷ്മിയാണ് നായിക.അശോകൻ ചെരുവിലിന്റെ കഥയ്ക്ക് ജോൺ മന്ത്രിക്കലും മിഥുൻ മാനുവലും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ലോകകപ്പ് ഫുട്ബാൾ സൃഷ്ടിക്കുന്ന അതിരുകളില്ലാത്ത ആവേശത്തിന്റെ അലയൊലികൾ ഇങ്ങ് നമ്മുടെ കൊച്ച് കേരളത്തിലും മുഴങ്ങി കേൾക്കാറുണ്ട്. മലപ്പുറത്തും കൊച്ചിയിലും തുടങ്ങി കേരളത്തിന്റെ ഓരോ മൂലകളിലും  അർജന്റീനയുടെയും ബ്രസീലിന്റെയും ജർമനിയുടെയും ഒക്കെ ഫാൻസുകാരുടെ ആഘോഷങ്ങൾ കാണാം. ഇരിങ്ങാലക്കുടയ്ക്ക് അടുത്തുള്ള കാട്ടൂർക്കടവ് എന്ന ഗ്രാമത്തിലെ ഫുട്ബോൾ ആവേശത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ലോകകപ്പിൽ സെൽഫ് ഗോൾ അടിച്ചതിന്റെ പേരിൽ വെടിയേറ്റ് മരിച്ച കൊളംബിയൻ കളിക്കാരനായ ആന്ദ്രേ എസ്കോബാറിന് പ്രണാമം അർപ്പിച്ചാണ് സിനിമ തുടങ്ങുന്നത്. മരിച്ച എസ്കോബാറിന്റെ ഫോട്ടോയുമായി രാത്രി പള്ളിയിലേക്ക് ഓടി വരുന്ന ചന്ദ്രമോഹൻ, അച്ഛനെ കൊ

Thadam Marana Mass Thriller

Image
തടയര താക്ക, മെഗാമാൻ  തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ മകിഴ് തിരുമേനി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് "തടം". അരുൺ വിജയ് ആണ് നായകൻ . അരുൺ വിജയ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് തടം. ഇന്ദർ കുമാർ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകൻ തന്നെയാണ്. ടാനിയ ഹോപ്‌,സ്മൃതി വെങ്കട്ട് എന്നിവരാണ് നായികമാർ. വിദ്യ പ്രദീപ്  ആണ് മറ്റൊരു പ്രധാന വേഷം ചെയ്തിരിക്കുന്നത്. ഏഴിൽ കവിൻ എന്നീ ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത് . ഏഴിൽ സ്വന്തമായി കൺസ്ട്രക്ഷൻ കമ്പനി നടത്തുകയാണ് ... ഏഴിലിന്റെ അതേ രൂപ സാദൃശ്യമുള്ള കവിൻ ആകട്ടെ അത്യാവശ്യം തട്ടിപ്പും വെട്ടിപ്പുമായി നടക്കുകയാണ് . അങ്ങനെയിരിക്കെ ഒരു കൊലക്കേസിൽ ഏഴിൽ പ്രതിയാകുന്നു  .. പോലീസ് സ്റ്റേഷനിൽ ഏഴിലിനെ ചോദ്യം ചെയ്യുന്നതിനിടെ മറ്റൊരു കേസിൽ കവിൻ അവിടെ എത്തുന്നു . ഉദ്യോഗജനകമായ നിമിഷങ്ങളാണ് പിന്നീട് അരങ്ങേറുന്നത്... ഒരേ രൂപമുള്ള രണ്ട് പ്രതികളിൽ നിന്ന് ശരിയായ പ്രതിയെ കണ്ടെത്തുക എന്നത് പൊലീസിന്  തലവേദന പിടിച്ച പണിയാകുന്നു  . ഗംഭീര ത്രില്ലെർ ആണ് ചിത്രം. ഇന്റെവൽ ബ്ലോക്ക്‌  കിടിലൻ ആയപ്പോ