Thadam Marana Mass Thriller

തടയര താക്ക, മെഗാമാൻ  തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ മകിഴ് തിരുമേനി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് "തടം".
അരുൺ വിജയ് ആണ് നായകൻ .
അരുൺ വിജയ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് തടം.
ഇന്ദർ കുമാർ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകൻ തന്നെയാണ്.
ടാനിയ ഹോപ്‌,സ്മൃതി വെങ്കട്ട് എന്നിവരാണ് നായികമാർ.
വിദ്യ പ്രദീപ്  ആണ് മറ്റൊരു പ്രധാന വേഷം ചെയ്തിരിക്കുന്നത്.

ഏഴിൽ കവിൻ എന്നീ ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത് .
ഏഴിൽ സ്വന്തമായി കൺസ്ട്രക്ഷൻ കമ്പനി നടത്തുകയാണ് ...
ഏഴിലിന്റെ അതേ രൂപ സാദൃശ്യമുള്ള കവിൻ ആകട്ടെ അത്യാവശ്യം തട്ടിപ്പും വെട്ടിപ്പുമായി നടക്കുകയാണ് .
അങ്ങനെയിരിക്കെ ഒരു കൊലക്കേസിൽ ഏഴിൽ പ്രതിയാകുന്നു  ..
പോലീസ് സ്റ്റേഷനിൽ ഏഴിലിനെ ചോദ്യം ചെയ്യുന്നതിനിടെ മറ്റൊരു കേസിൽ കവിൻ അവിടെ എത്തുന്നു .
ഉദ്യോഗജനകമായ നിമിഷങ്ങളാണ് പിന്നീട് അരങ്ങേറുന്നത്...
ഒരേ രൂപമുള്ള രണ്ട് പ്രതികളിൽ നിന്ന് ശരിയായ പ്രതിയെ കണ്ടെത്തുക എന്നത് പൊലീസിന്  തലവേദന പിടിച്ച പണിയാകുന്നു  .

ഗംഭീര ത്രില്ലെർ ആണ് ചിത്രം.
ഇന്റെവൽ ബ്ലോക്ക്‌  കിടിലൻ ആയപ്പോൾ ക്ലൈമാക്സ്‌ അതി ഗംഭീരമായിരുന്നു.
ആദ്യാവസാനം പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട് . ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് മകിഴ് തിരുമേനി ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് .
അരുൺ വിജയ് ഏഴിൽ ആയും കവിൻ ആയും തകർപ്പൻ പ്രകടനമാണ് കാഴ്ച വെച്ചത് .
അരുൺ വിജയ്‌യുടെ കരിയർ ബെസ്റ്റ് പ്രകടനമാണ് ചിത്രത്തിലേത് ..
നായികമാർക്ക് പ്രത്യേകിച്ച്‌ ഒന്നും ചെയ്യാൻ ഇല്ലെങ്കിലും ഇരുവരും നന്നായിട്ടുണ്ട്.
S I മലർ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിദ്യ പ്രദീപ്  മികച്ച പ്രകടനമായിരുന്നു .
സോണിയ അഗർവാൾ ,യോഗി ബാബു, ഫെഫ്‍സി വിജയൻ എന്നിവരും അവരുടെ റോൾ നന്നായി ചെയ്തിട്ടുണ്ട് .

തമിഴ് സിനിമയിൽ രാക്ഷസൻ ഉൾപ്പടെയുള്ള  മികച്ച ത്രില്ലെർ സിനിമകളുടെ പട്ടികയിൽ മുൻപന്തിയിൽ ഇടം പിടിക്കേണ്ട സിനിമയാണ് "തടം"

മിഥുൻ മഹേഷ്‌

Comments

Popular posts from this blog

Sarkar Movie Review

Viswaasam - Mass Entertainer

HELEN- Awesome Thriller👌👌🙏