അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് Vaamos!! Argentina❤

       
ആന്ദ്രേ എസ്കോബാറിന് പ്രണാമം..

ആട് 2 വിന്റെ ഗംഭീര വിജയത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് ഒരുക്കിയ പുതിയ ചിത്രമാണ് അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്. ആഷിക് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിൽ കാളിദാസ് ജയറാം ആണ് നായകൻ. അഭിനയിച്ച എല്ലാ ചിത്രങ്ങളും സൂപ്പർ ഹിറ്റ്‌ ആക്കിയ ഐശ്വര്യ ലക്ഷ്മിയാണ് നായിക.അശോകൻ ചെരുവിലിന്റെ കഥയ്ക്ക് ജോൺ മന്ത്രിക്കലും മിഥുൻ മാനുവലും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ലോകകപ്പ് ഫുട്ബാൾ സൃഷ്ടിക്കുന്ന അതിരുകളില്ലാത്ത ആവേശത്തിന്റെ അലയൊലികൾ ഇങ്ങ് നമ്മുടെ കൊച്ച് കേരളത്തിലും മുഴങ്ങി കേൾക്കാറുണ്ട്.
മലപ്പുറത്തും കൊച്ചിയിലും തുടങ്ങി കേരളത്തിന്റെ ഓരോ മൂലകളിലും  അർജന്റീനയുടെയും ബ്രസീലിന്റെയും ജർമനിയുടെയും ഒക്കെ ഫാൻസുകാരുടെ ആഘോഷങ്ങൾ കാണാം.
ഇരിങ്ങാലക്കുടയ്ക്ക് അടുത്തുള്ള കാട്ടൂർക്കടവ് എന്ന ഗ്രാമത്തിലെ ഫുട്ബോൾ ആവേശത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്.

ലോകകപ്പിൽ സെൽഫ് ഗോൾ അടിച്ചതിന്റെ പേരിൽ വെടിയേറ്റ് മരിച്ച കൊളംബിയൻ കളിക്കാരനായ ആന്ദ്രേ എസ്കോബാറിന് പ്രണാമം അർപ്പിച്ചാണ് സിനിമ തുടങ്ങുന്നത്.
മരിച്ച എസ്കോബാറിന്റെ ഫോട്ടോയുമായി രാത്രി പള്ളിയിലേക്ക് ഓടി വരുന്ന ചന്ദ്രമോഹൻ, അച്ഛനെ കൊണ്ട് എസ്കോബാറിന് ഒപ്പീസ് ചൊല്ലിക്കുന്നു.
അന്ന് മുതൽ എസ്കോബാറിന്റ ഫോട്ടോ ചന്ദ്രമോഹന്റെ വീട്ടിൽ സ്ഥാനം പിടിക്കുന്നു.
ചന്ദ്രമോഹന്റെ മകൻ വിപിനനും കൂട്ടുകാരും കാട്ടൂർക്കടവിലെ കടുത്ത അർജന്റീന ആരാധകരാണ്.
തന്റെ കളിക്കൂട്ടുകാരിയായ മെഹറിനോട് വിപിനന് പ്രണയമാണ്. അവൻ ആ പ്രണയം അവളെ അറിയിക്കുന്നുണ്ടെങ്കിലും കുടുംബങ്ങൾ തമ്മിലുള്ള ബന്ധം വഷളാവാതിരിക്കാൻ അവൾ അവനെ നിരുത്സാഹപ്പെടുത്തുന്നു. എങ്കിലും അവൻ അവൾക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട്.
ഓരോ ലോകകപ്പ് വരുമ്പോഴും അർജന്റീന ഫാൻസും ബ്രസീൽ ഫാൻസും  അങ്ങേയറ്റം കേമമായി ആഘോഷിക്കാറുണ്ട്. ആ ആഘോഷങ്ങളുടെ വർണ്ണക്കാഴ്ചകൾക്കൊപ്പം വിപിനന്റെയും മെഹറിന്റെയും  മനോഹരമായ പ്രണയകഥ കൂടി അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് എന്ന സിനിമയിലൂടെ സംവിധായകൻ  മിഥുൻ മാനുവൽ കാണിച്ചു തരുന്നുണ്ട്.

കളർഫുൾ എന്റെർറ്റൈനെർ ആണ് ചിത്രം.
നല്ല കുറച്ച് കോമഡി ഒക്കെയായി രസകരമായാണ് ചിത്രം മുന്നേറുന്നത്.
ലോകകപ്പിന്റെ ആഘോഷ കാഴ്ചകളെല്ലാം മനോഹരമായിരുന്നു.
പ്രകടങ്ങൾ നോക്കിയാൽ കാളിദാസ് ജയറാം വിപിനൻ ആയി വളരെ മികച്ച പ്രകടനമായിരുന്നു. കാളിദാസിന് നല്ലൊരു ബ്രേക്ക്‌ ആയിരിക്കും ഈ ചിത്രം.
പതിവ് പോലെ ഐശ്വര്യ ലക്ഷ്മി ഈ ചിത്രത്തിലും കസറി. ഐശ്വര്യയുടെ അടുത്ത സൂപ്പർ ഹിറ്റ്‌ അർജന്റീന ഫാൻസ്‌ ആയിരിക്കും.
യുട്യൂബിൽ തരംഗമായ കരിക്ക് പ്രോഗ്രാമിലൂടെ ശ്രദ്ധേയനായ അനു  കെ അനിയൻ,  നജീബ് എന്ന കഥാപാത്രമായി നല്ല പ്രകടനമായിരുന്നു.സുനിമോൻ ആറാട്ടുകുഴി എന്ന കഥാപാത്രം ആയി എത്തിയ അനീഷ് ഗോപാലും  നന്നായിട്ടുണ്ട്.
മറ്റ് എല്ലാ അഭിനേതാക്കളുടെയും പ്രകടനങ്ങൾ  നന്നായിരുന്നു.

ഫുട്ബാൾ ആവേശം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. രെണഡീവിന്റെ ഛായാഗ്രഹണവും ലിജോ പോളിന്റെ എഡിറ്റിംഗും ചിത്രത്തിന് മുതൽകൂട്ടാണ്.

മൊത്തത്തിൽ നോക്കിയാൽ ഫുട്ബാൾ ആവേശമുണർത്തുന്ന നല്ലൊരു പ്രണയകഥയാണ് ചിത്രം പറയുന്നത്.
ഈ അവധിക്കാലത്ത് തീയറ്ററിൽ കുടുംബവുമായി ആസ്വദിക്കാൻ കഴിയുന്ന നല്ലൊരു സിനിമയാണ് അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്.


മിഥുൻ മഹേഷ്‌

Comments

Post a Comment

Popular posts from this blog

സൂഫിയും സുജാതയും ഒരു മനോഹര പ്രണയ ഗാഥ

അയ്യപ്പനും കോശിയും - തുല്യ ശക്തികളുടെ പോരാട്ടം👌

Viswaasam - Mass Entertainer