BIGIL - Dalapathy Verithanam👏🙏

ദളപതി വിജയ് സിനിമകളുടെ റിലീസ് എല്ലാം ഒരു ആഘോഷമാണ്. ദീപാവലി ആഘോഷത്തിന് മാറ്റ് കൂട്ടാൻ വിജയ് വീണ്ടും എത്തിയിരിക്കുകയാണ്. തെരി, മെർസൽ എന്നീ ബ്ലോക്ക്‌ബസ്റ്റർ ഹിറ്റുകൾക്ക് ശേഷം സംവിധായകൻ അറ്റ്ലീ വിജയ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന സിനിമയാണ് "ബിഗിൽ". സ്പോർട്സ് ആക്ഷൻ വിഭാഗത്തിൽ പെടുന്ന ബിഗിൽ നിർമിച്ചിരിക്കുന്നത് AGS Entertainments ന്റെ ബാനറിൽ കലാപതി എസ് അഘോരം ആണ്. നയൻ താര വിജയുടെ നായികയായി എത്തുമ്പോൾ റെബ മോണിക്ക, വർഷ ബൊല്ലമ്മ, ഇന്ദുജ തുടങ്ങി ഒരു പറ്റം പെൺകുട്ടികൾ ഫുട്ബാൾ താരങ്ങളായി സ്‌ക്രീനിലെത്തുന്നുണ്ട്. ജാക്കി ഷ്റോഫ്, കതിർ, വിവേക്, യോഗി ബാബു, ഡാനിയേൽ ബാലാജി, ഐ എം വിജയൻ, ആനന്ദ് രാജ്, രാജ് കുമാർ തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എ ആർ റഹ്മാൻ ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. സംവിധായകൻ അറ്റ്ലീ, എസ് രാമ ഗിരിവാസൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജി കെ വിഷ്ണു ഛായാഗ്രഹണവും റൂബെൻ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. റൗഡി ആയ മൈക്കേളിന് അപ്രതീക്ഷിതമായി തമിഴ്നാട് വനിതാ ഫുട്ബാൾ ടീമിന്റെ കോച്ച് ആയി മാറേണ്ടി വരുന്ന കഥയാണ്...