Asuran - Excellent Revenge Thriller
ആടുകളം എന്ന ചിത്രത്തിലൂടെ അദ്ദേഹം മികച്ച സംവിധായകനുളള ദേശീയ അവാർഡ് നേടിയപ്പോൾ അതേ സിനിമയിലെ നായകൻ ധനുഷ് മികച്ച നടനുള്ള പുരസ്‌കാരം നേടിയിരുന്നു.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വട ചെന്നൈ എന്ന ചിത്രത്തിന് ശേഷം ധനുഷ് വെട്രി മാരൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന സിനിമയാണ് "അസുരൻ".
മഞ്ജു വാരിയർ ആണ് ചിത്രത്തിൽ ധനുഷിന്റെ നായികയാകുന്നത്.
വെട്രിമാരനും മണിമാരനും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രം നിർമിച്ചിരിക്കുന്നത് എസ് തനു ആണ്.
വെക്കൈ എന്ന നോവലിനെ ആസ്പദമാക്കിയാണ് വെട്രിമാരൻ ചിത്രം ഒരുക്കിയിരിക്കുന്നത്.
ഗ്രാമീണ അന്തരീരക്ഷത്തിൽ അവതരിപ്പിക്കുന്ന ഒരു പ്രതികാര കഥയാണ് ചിത്രം പറയുന്നത്.
മൂന്ന് മക്കളുടെ പിതാവായ സിവ സാമി എന്ന കഥാപാത്രത്തെയാണ് ധനുഷ് അവതരിപ്പിക്കുന്നത്.
കർഷകരായ സിവസാമിയും ഭാര്യ പച്ചയമ്മാളും മക്കൾക്കൊപ്പം സന്തോഷത്തോടെ ജീവിച്ചു വരികയാണ്.
അന്നാട്ടിലെ പ്രമാണിയായ നരസിംഹൻ സിവസാമിയുടെ സ്ഥലം കയ്യടക്കാൻ ശ്രമിക്കുന്നു. ഇതിൽ കുപിതനായ സിവസാമിയുടെ മൂത്ത മകൻ മുരുകൻ നരസിംഹന്റെ ആളുകളെ അടിച്ചോടിക്കുന്നു.
ക്രൂരനായ നരസിംഹൻ മുരുകനെ കൊലപ്പെടുത്തുന്നു.
മകൻ നഷ്ടപ്പെട്ടെങ്കിലും സമാധാന പൂർവ്വം പ്രശ്നങ്ങൾ തീർക്കാൻ സിവസാമി ശ്രമിക്കുന്നു.
എന്നാൽ തന്റെ ചേട്ടനെ കൊന്നതിന്റെ പ്രതികാരമായി സിവസാമിയുടെ ഇളയ മകൻ ചിദംബരം നരസിംഹനെ വധിക്കുന്നു.
തുടർന്ന് നരസിംഹന്റെ ആളുകൾ സിവസാമിയെയും കുടുംബത്തെയും നശിപ്പിക്കാൻ ഇറങ്ങിത്തിരിക്കുന്നു.
ചോര പുരണ്ട ഒരു യവ്വന കാലം സിവസാമിക്ക് ഉണ്ടായിരുന്നു എന്നതറിയാതെ..
വളരെ മികച്ച രീതിയിലാണ് വെട്രി മാരൻ ചിത്രം ഒരുക്കിയിരിക്കുന്നത്.
കേട്ട് പഴകിയ കഥാപശ്ചാത്തലം തന്നെയാണെങ്കിലും ചടുലമായ അവതരണം മനോഹരമായ ഒരു കാഴ്ചയാകുകയാണ്.
Revenge Thriller വിഭാഗത്തിൽ പെടുന്ന സിനിമയാണ് അസുരൻ.
ജി വി പ്രകാശ് കുമാറിന്റെ പശ്ചാത്തല സംഗീതം പ്രേക്ഷകരിൽ ആവേശം നിറയ്ക്കുന്നുണ്ട്.
പീറ്റർ ഹെയ്ൻ ഒരുക്കിയ മികച്ച ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു ആകർഷണം.
Camera, Editing തുടങ്ങി സാങ്കേതിക രംഗംങ്ങളിലും ചിത്രം മികച്ചു നിൽക്കുന്നുണ്ട്.
സിവ സാമിയായി ധനുഷ് ഗംഭീര പ്രകടനമായിരുന്നു.
സിവ സാമി എന്ന പാവം കുടുംബസ്ഥനായും ചോര തിളപ്പുള്ള ചെറുപ്പക്കാരനായും ധനുഷ് മികച്ചു നിൽക്കുന്നുണ്ട്.
പച്ചയമ്മാൾ ആയി മഞ്ജു വാരിയരും മികച്ച പ്രകടനം കൊണ്ട് ഞെട്ടിക്കുന്നുണ്ട്.
എടുത്തു പറയേണ്ടത് ചിദംബരത്തെ അവതരിപ്പിച്ച കെൻ കരുണാസിന്റെയും മുരുകനെ അവതരിപ്പിച്ച ടീജേയുടെയും പ്രകടനമാണ്.
അമ്മു അഭിരാമി, പ്രകാശ് രാജ്, പശുപതി, ആടുകളം നരേൻ, ബാലാജി ശക്തിവേൽ തുടങ്ങിയ മറ്റ് എല്ലാ നടീനടന്മാരും തങ്ങളുടെ ഭാഗം മികച്ചതാക്കിയിട്ടുണ്ട്.
ഇന്റെർവെൽ, ക്ലൈമാക്സ് ആക്ഷൻ സീനുകൾ ശെരിക്കും ഞെട്ടിക്കുന്നതായിരുന്നു.
ഒറ്റ വാക്കിൽ പറഞ്ഞാൽ അസുരൻ ഒരു സാധാരണ പ്രതികാര കഥയെ മികച്ച രീതിയിൽ അവതരിപ്പിച്ച ഒരു സിനിമയാണ്.
വെട്രിമാരന്റെ സംവിധാന മികവ് കൊണ്ടും അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും പീറ്റർ ഹെയ്‌ന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ കൊണ്ടും മികച്ച പശ്ചാത്തല സംഗീതം കൊണ്ടും എല്ലാം ചിത്രം പക്ഷേ നമ്മളെ ഞെട്ടിക്കുന്നുണ്ട്.
മിഥുൻ മഹേഷ്
Comments
Post a Comment