Viswaasam - Mass Entertainer
തമിഴ്നാട്ടിലും കേരളത്തിലും ഒട്ടേറെ ആരാധക വൃന്ദങ്ങളുള്ള തല അജിത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം വിശ്വാസം പൊങ്കൽ റിലീസ് ആയി എത്തിയിരിക്കുകയാണ് .
എക്കാലത്തെയും മികച്ച ഹിറ്റുകൾ ആയ വീരം, വേതാളം, വിവേകം എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ സിവയും അജിത്തും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് വിശ്വാസം .
ലേഡി സൂപ്പർസ്റ്റാർ നയൻതാര നായികയായി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണം.
ജഗപതി ബാബു,തമ്പി രാമയ്യ, റോബോ ശങ്കർ, വിവേക്, യോഗി ബാബു, കോവൈ സരള, അനിഘ തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിൽ ഉണ്ട് .
സംവിധായകൻ സിവ തന്നെയാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് .
തൂക്കുദുരൈ എന്ന അജിത് കഥാപാത്രം വർഷങ്ങൾക്കു മുൻപ് തന്നെ പിരിഞ്ഞുപോയ ഭാര്യയെയും മകളെയും തേടി മുബൈയിലേക്ക് നടത്തുന്ന യാത്രയോടെയാണ് ചിത്രം ആരംഭിക്കുന്നത് .
തുടർന്ന് flashbackലൂടെ അവരുടെ പഴയ കാലം അനാവരണം ചെയ്യുന്നു .
ഗ്രാമത്തിൽ മെഡിക്കൽ ക്യാമ്പിന് എത്തുന്ന ഡോക്ടർ നിരഞ്ജനയെ തൂക്കുദുരൈ കണ്ടുമുട്ടുന്നു. തെറ്റിദ്ധാരണകളെ തുടർന്നുണ്ടാകുന്ന വഴക്കുകളിലൂടെയാണ് നിരഞ്ജനയെ ദുരൈ ശ്രദ്ധിക്കുന്നത് .
പരസ്പരം തിരിച്ചറിയുന്ന അവർ പ്രണയത്തിലാകുന്നു .അധികം വൈകാതെ അവർ വിവാഹിതരാകുന്നു .
കുറച്ച് വർഷങ്ങൾക്കു ശേഷം ഉണ്ടാകുന്ന ഒരു അപകടത്തെ തുടർന്ന് നിരഞ്ജന മകൾ ശ്വേതയുമായി തന്റെ നാടായ മുബൈയിലേക്ക് മടങ്ങുന്നു.
കാലങ്ങൾ കടന്ന് പോയി ..പത്തു വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഗ്രാമത്തിലെ തിരുവിഴയിൽ പങ്കെടുപ്പിക്കുന്നതിനായാണ് തൂക്കുദുരൈ നിരഞ്ജനയെയും മകളെയും തേടി മുബൈക്ക് വന്നത്..
എന്നാൽ മുബൈയിൽ എത്തുന്ന ദുരൈ അറിയുന്നു തന്റെ മകൾ ശ്വേതയുടെ ജീവൻ അപകടത്തിലാണെന്ന് ..
ആ അപകടത്തിൽ നിന്ന് അവളെ രക്ഷിക്കാൻ തൂക്കുദുരൈ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത് .
ഒരു ആക്ഷൻ മസാല ചിത്രം ആണ് വിശ്വാസം എങ്കിലും കുടുംബബന്ധത്തിന്റെ ശക്തമായ ഒരു കഥ ചിത്രത്തിലുണ്ട് .
തല ആരാധകരെ തൃപ്തിപ്പെടുത്തുന്ന നിരവധി മാസ്സ് ആക്ഷൻ രംഗങ്ങൾ ചിത്രത്തിലുണ്ട്
തൂക്കുദുരൈ ആയി ഗംഭീര പ്രകടനമായിരുന്നു അജിത്തിന്റേത്.
ആക്ഷൻ രംഗങ്ങളിലും ഗാന രംഗങ്ങളിലുമെല്ലാം energetic ആയി അജിത് നിറഞ്ഞുനിന്നു.ഡോക്ടർ നിരഞ്ജനയായി നയൻതാരയും മികച്ചു നിന്നു.
ഇരുവരുടെയും മത്സരിച്ചുള്ള അഭിനയം തന്നെയാണ് ചിത്രത്തിന്റെ highlight.മകൾ ശ്വേതയായി എത്തിയ ബേബി അനിഘയും നന്നായിട്ടുണ്ട്.
സംവിധായകൻ സിവ നന്നായി തന്നെ ചിത്രം ഒരുക്കിയിട്ടുണ്ട് .
ആദ്യ പകുതിയിൽ ചിലയിടത്ത് ചിത്രം ദിശ മാറി സഞ്ചരിക്കുന്നുണ്ട് .രണ്ടാം പകുതിയിലാണ് ചിത്രം ശരിയായ ദിശയിൽ എത്തിയത് .വീരം ഉൾപ്പടെ നിരവധി സിനിമകളിൽ പറഞ്ഞ അതേ കഥാപശ്ചാത്തലം തന്നെയാണ് ഈ ചിത്രത്തിലും.
എന്നിരുന്നാലും ഒരിടത്തും ചിത്രം മുഷിപ്പിക്കുന്നില്ല .നല്ല ഗാനങ്ങളും ത്രില്ലടിപ്പിക്കുന്ന ആക്ഷൻ മാസ്സ് രംഗങ്ങളും നല്ല കോമേഡിയും ചിത്രത്തിലുണ്ട് .
ഏതൊരു വിഭാഗത്തിലുള്ള പ്രേക്ഷകരെയും തൃപ്തിപെടുത്തുന്ന ചിത്രം തന്നെയാണ് വിശ്വാസം.
തല അജിത്തിന്റെയും lady superstar നയൻതാരയുടെയും ഗംഭീര പ്രകടനം കാണാൻ ധൈര്യമായി ടിക്കറ്റ് എടുക്കാം വിശ്വാസത്തിന് .
മിഥുൻ മഹേഷ്
Kidu
ReplyDelete