വരത്തൻ Movie Review


വരത്തൻ റിവ്യൂ

അമൽ നീരദ് സംവിധാനം ചെയ്തു ഫഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രമാണ് വരത്തന്.
ദമ്പതിമാരായ എബിയും പ്രിയയും ഗൾഫ് ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്നു. ഗൾഫിൽ സമാധാനപരമായി ജീവിച്ചിരുന്ന അവർക്ക് കേരളത്തിൽ ജീവിക്കുമ്പോൾ നേരിടേണ്ടി വരുന്ന ചില പ്രശ്നങ്ങളാണ് സിനിമയുടെ മുഖ്യ പ്രമേയം. മലയാളികളുടെ കപട സദാചാര ബോധത്തെ ചൂണ്ടി കാണിക്കുന്നുണ്ട് ചിത്രം. ഇത്തരം ഒരു വിഷയം പ്രമേയമാക്കിയതിനു സംവിധായകനും തിരക്കഥാക്രുത്തുക്കളും വലിയ കയ്യടി അർഹിക്കുന്നു. ഫഹദിന്റെയും ഐശ്വര്യയുടെയും മികച്ച പ്രകടനമാണ് ചിത്രത്തിൽ. പക്ഷെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത് ഷറഫുദീനും വിജിലേഷും അർജുൻ അശോകനുമാണ്.
അവസാന 20 മിനിറ്റ് ഗംഭീരം. അമൽ നീരദ് എന്ന സംവിധായകന്റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് വരത്തൻ.
മേല്പറഞ്ഞത് എന്റെ മാത്രം അഭിപ്രായം

മിഥുൻ മഹേഷ്‌

Comments

Post a Comment

Popular posts from this blog

Sarkar Movie Review

Viswaasam - Mass Entertainer

HELEN- Awesome Thriller👌👌🙏