ഇരുപത്തിയൊന്നാം നൂറ്റാണ്ട് - Not a Don story

                 ഇരുപത്തിയൊന്നാം നൂറ്റാണ്ട്

തന്റെ ആദ്യ ചിത്രമായ ആദിയുടെ ഗംഭീര വിജയത്തിന് ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.
രാമലീല എന്ന തന്റെ ആദ്യ ചിത്രം സൂപ്പർ ഹിറ്റാക്കി മാറ്റിയ അരുൺ ഗോപിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .
പുലി മുരുകൻ, രാമലീല എന്നീ വൻ ഹിറ്റുകൾക്ക് ശേഷം ടോമിച്ചൻ മുളകുപാടം ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
സംവിധായകൻ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത് .

ഒരുകാലത്ത് ഗോവ വിറപ്പിച്ചിരുന്ന ഡോൺ ആയിരുന്നു ബാബ. എന്നാൽ ഇപ്പോൾ  അത്യാവശ്യം കടവും ബാധ്യതകളും മാത്രമേ ബാബയ്ക്കുള്ളൂ.
തന്റെ മകൻ അപ്പുവിനെ തന്റെ പിൻഗാമിയായി കാണുന്ന ബാബ അവനെ ഒരു ഡോൺ ആക്കാൻ ശ്രമിക്കുന്നു .
എന്നാൽ അപ്പുവിന് അതിലൊന്നും താല്പര്യമില്ലായിരുന്നു .
സർഫിങ്ങും ഹോംസ്റ്റേ ബിസിനസ്സും ഒക്കെയായി അപ്പുവിന്റെ ജീവിതം മുന്നോട്ട് പോകുന്നതിനിടെ അപ്രതീക്ഷിതമായി അവന് സായയെ കണ്ടുമുട്ടുന്നു.
എന്തൊക്കെയോ ദുരൂഹതകൾ ഉള്ള സായയുമായി  അപ്പു പ്രണയത്തിലാകുന്നു .അത്  അവന്റെ ജീവിതം അപ്പാടെ മാറ്റി മറിക്കുന്നു .
പ്രണയവും ആക്ഷനും ഇടകലർത്തിയാണ് സംവിധായകൻ കഥ പറയുന്നത്.
പ്രണവ് ആണ് അപ്പു എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് .
പുതുമുഖം സായ ഡേവിഡ് ആണ് നായിക.
ബാബയെ അവതരിപ്പിച്ച മനോജ്‌ കെ ജയൻ നല്ല പ്രകടനമായിരുന്നു .
പുതുമുഖം അഭിരവ് ജനൻ  അപ്പുവിന്റെ സുഹൃത്ത് മക്രോണി എന്ന കഥാപാത്രമായി തിളങ്ങി.
അതിഥി താരമായി എത്തിയ ഗോകുൽ സുരേഷും നന്നായിരുന്നു.
സിദ്ധിക്ക്,ഷാജോൺ,ധർമജൻ ബോൾഗാട്ടി,ബിജുക്കുട്ടൻ,ഇന്നസെന്റ്,ടിനി ടോം തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിലുണ്ട്. കുറച്ചേ ഉള്ളുവെങ്കിലും ധർമജൻ ബിജുക്കുട്ടൻ ടീമിന്റെ കോമഡി നമ്പറുകൾ ആളുകളെ  ചിരിപ്പിക്കുണ്ടായിരുന്നു
അഭിനന്ദൻ രാമാനുജത്തിന്റെ ഛായാഗ്രഹണം അതിമനോഹരമായിരുന്നു.

തിരക്കഥയാണ് ചിത്രത്തിന്റെ പ്രധാന പോരായ്‌മ .അത് ചിത്രത്തിന്റെ ഒഴുക്കിനെ നന്നായി ബാധിക്കുന്നുണ്ട് .
വൻ പ്രതീക്ഷകളുമായി എത്തുന്ന പ്രേക്ഷകരെ അതിനാൽ തന്നെ പൂർണമായും തൃപ്തിപ്പെടുത്താൻ സംവിധായകന് കഴിഞ്ഞില്ല .

ഇരുപതാം നൂറ്റാണ്ട് എന്ന മോഹൻലിന്റെ എക്കാലത്തെയും ഹിറ്റ്‌ സിനിമയുടെ പേരിനോട് സാമ്യമുള്ളത് കൊണ്ടുതന്നെ ഒരു ആക്ഷൻ അധോലോക കഥ പറയുന്ന സിനിമ കാണാനാണ്  പ്രേക്ഷകർ എത്തുന്നത് .
ആദ്യ ചിത്രത്തിൽ പ്രണവ് അതിഗംഭീരമായി ആക്ഷൻ രംഗങ്ങൾ ചെയ്തത് കൊണ്ടുതന്നെ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമായിരിക്കും .
Not a don story എന്ന് ടാഗ്‌ലൈൻ ഇട്ടുതന്നെ സംവിധായകൻ പറയുന്നുണ്ട് ഇത് അത്തരം ഒരു സിനിമയല്ല എന്ന് .
ഒരു കളർഫുൾ പ്രണയ കഥയാണ് ചിത്രം പറയുന്നത്.
അതുകൊണ്ട് തന്നെ വൻ പ്രതീക്ഷകൾ ഒഴിവാക്കി ചിത്രത്തെ സമീപിക്കാൻ ശ്രമിക്കുക .

മിഥുൻ മഹേഷ്‌


Comments

Post a Comment

Popular posts from this blog

സൂഫിയും സുജാതയും ഒരു മനോഹര പ്രണയ ഗാഥ

അയ്യപ്പനും കോശിയും - തുല്യ ശക്തികളുടെ പോരാട്ടം👌

Viswaasam - Mass Entertainer