ഇരുപത്തിയൊന്നാം നൂറ്റാണ്ട് - Not a Don story
ഇരുപത്തിയൊന്നാം നൂറ്റാണ്ട് തന്റെ ആദ്യ ചിത്രമായ ആദിയുടെ ഗംഭീര വിജയത്തിന് ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. രാമലീല എന്ന തന്റെ ആദ്യ ചിത്രം സൂപ്പർ ഹിറ്റാക്കി മാറ്റിയ അരുൺ ഗോപിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . പുലി മുരുകൻ, രാമലീല എന്നീ വൻ ഹിറ്റുകൾക്ക് ശേഷം ടോമിച്ചൻ മുളകുപാടം ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. സംവിധായകൻ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത് . ഒരുകാലത്ത് ഗോവ വിറപ്പിച്ചിരുന്ന ഡോൺ ആയിരുന്നു ബാബ. എന്നാൽ ഇപ്പോൾ അത്യാവശ്യം കടവും ബാധ്യതകളും മാത്രമേ ബാബയ്ക്കുള്ളൂ. തന്റെ മകൻ അപ്പുവിനെ തന്റെ പിൻഗാമിയായി കാണുന്ന ബാബ അവനെ ഒരു ഡോൺ ആക്കാൻ ശ്രമിക്കുന്നു . എന്നാൽ അപ്പുവിന് അതിലൊന്നും താല്പര്യമില്ലായിരുന്നു . സർഫിങ്ങും ഹോംസ്റ്റേ ബിസിനസ്സും ഒക്കെയായി അപ്പുവിന്റെ ജീവിതം മുന്നോട്ട് പോകുന്നതിനിടെ അപ്രതീക്ഷിതമായി അവന് സായയെ കണ്ടുമുട്ടുന്നു. എന്തൊക്കെയോ ദുരൂഹതകൾ ഉള്ള സായയുമായി അപ്പു പ്രണയത്തിലാകുന്നു .അത് അവന്റെ ജീവിതം അപ്പാടെ മാറ്റി മറിക്കുന്നു . പ്രണയവും ആക്ഷനും ഇടകലർത്തിയാണ് സംവിധായകൻ കഥ പറയുന്നത്. പ്രണവ് ആണ് അപ്പു എ