മിഖായേൽ The Guardian Angel
കായംകുളം കൊച്ചുണ്ണിയുടെ വൻ വിജയത്തിന് ശേഷം നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രമാണ് മിഖായേൽ .
ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഹനീഫ് അദേനി ആണ് .ഉണ്ണി മുകുന്ദൻ വില്ലൻ ആയി എത്തുന്നു എന്നതാണ് മറ്റൊരു പ്രധാന ആകർഷണം .
മഞ്ജിമ മോഹൻ ആണ് നായിക .
ഹനീഫ് അദേനിയുടെ മുൻ ചിത്രങ്ങളായ ഗ്രേറ്റ് ഫാദർ, അബ്രഹാമിന്റെ സന്തതികൾ പോലെയുള്ള ഒരു മാസ്സ് ആക്ഷൻ സിനിമയാണ് മിഖായേൽ .
മഞ്ജിമ മോഹൻ ആണ് നായിക.
സിദ്ധിക്ക്, അശോകൻ, JDചക്രവർത്തി,സുരാജ് വെഞ്ഞാറമൂട്,കലാഭവൻ ഷാജോൺ,സുദേവ് നായർ,ബാബു ആന്റണി, ശാന്തി കൃഷ്ണ, കെപിഎസി ലളിത തുടങ്ങി ഒരു വൻ താരനിര ചിത്രത്തിൽ അണി നിരക്കുന്നു .
ഡോക്ടർ മിഖായേൽ എന്ന കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിക്കുന്നത്.
കൊടും കുറ്റവാളിയായ ജോർജ് പീറ്റർ തന്റെ മകന്റെ മരണത്തിന് കരണക്കാരിയായ ജെന്നിഫറിനെയും കുടുംബത്തെയും അപായപെടുത്താൻ ശ്രമിക്കുന്നു.
ജെന്നിഫറിന്റെ സഹോദരൻ ഡോക്ടർ മിഖായേൽ തന്റെ കുടുബത്തിന് ഒരു കാവൽ മാലാഖയായി മാറുന്ന കഥയാണ് ചിത്രം പറയുന്നത് .
ഇമോഷണൽ ആക്ഷൻ ഡ്രാമ വിഭാഗത്തിൽ പെടുത്താവുന്ന ചിത്രമാണ് മിഖായേൽ .
നിവിൻ പോളി ഡോക്ടർ മിഖായേൽ ആയി തകർപ്പൻ പ്രകടനമായിരുന്നു .
മാർക്കോ ജൂനിയർ എന്ന വില്ലൻ കഥാപാത്രമായി ഉണ്ണി മുകുന്ദനും നന്നായിരുന്നു .ആക്ഷൻ രംഗങ്ങളിൽ നിവിനേക്കാൾ മികച്ച പ്രകടനമായിരുന്നു ഉണ്ണിയുടേത്.
എടുത്തു പറയേണ്ട മറ്റൊരു പ്രകടനം ജോർജ് പീറ്റർ എന്ന കഥാപാത്രമായി എത്തിയ സിദ്ധിക്കിന്റേതായിരുന്നു.
JDചക്രവർത്തി, സുരാജ് വെഞ്ഞാറമൂട് തുടങ്ങി എല്ലാവരും തങ്ങളുടെ റോളുകൾ മികച്ചതാക്കിയിട്ടുണ്ട് .
ത്രസിപ്പിക്കുന്ന ആക്ഷൻ മാസ്സ് രംഗങ്ങൾ ചിത്രത്തിൽ ഉണ്ടെങ്കിലും കഥയിലും അവതരണത്തിലും പുതുമയില്ല എന്നതാണ് പ്രധാന പോരായ്മ.
ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം മികച്ചതായിരുന്നു .
മിഥുൻ മഹേഷ് .
Kidu. ..waiting for Next....
ReplyDeleteThank u starkey😍
Delete