Posts

Showing posts from February, 2019

മനസ്സ് നിറച്ച് ജൂണും കൂട്ടുകാരും ❤❤

Image
മലയാള സിനിമയ്ക്ക് പ്രതിഭാധനരായ ഒട്ടേറെ കലാകാരന്മാരെ സംഭാവന ചെയ്തിട്ടുള്ള ഫ്രൈഡേ ഫിലിം ഹൌസ്  ജൂൺ എന്ന പുതിയ സിനിമയിലൂടെ ഒരു പറ്റം യുവ കലാകാരന്മാരെ പരിചയപ്പെടുത്തുന്നുണ്ട് . അഹമ്മദ് കബീർ ആണ് ജൂൺ സംവിധാനം ചെയ്തിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൌസ്ന്റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്ന ചിത്രത്തിൽ ജൂൺ എന്ന ടൈറ്റിൽ റോളിൽ എത്തുന്നത് രജിഷ വിജയൻ ആണ് . അനുരാഗകരിക്കിൻ വെള്ളം എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ രജിഷ ഒരു ഇടവേളക്ക് ശേഷമാണ് വീണ്ടും സിനിമയിൽ എത്തുന്നത് . ജീവൻ മാത്യു, ലിബിൻ വർഗീസ് എന്നിവർക്കൊപ്പം സംവിധായകനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. രജിഷ വിജയന്റെ ഗംഭീര Make Over കൊണ്ടുതന്നെ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു . ജൂൺ എന്ന പെൺകുട്ടിയുടെ പ്ലസ്ടു കാലം മുതൽ വിവാഹം വരെ അവളുടെ ജീവിതത്തിൽ നടക്കുന്ന ചില സുപ്രധാന സംഭവങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നത് . പനാമ ജോയിയുടെയും ഭാര്യയുടെയും ഏക മകളാണ് ജൂൺ. ജൂണിന്റെ പ്ലസ് ടു പഠന കാലം മുതൽക്കാണ് ചിത്രം കഥ പറഞ്ഞ് തുടങ്ങുന്നത്. അവളുടെ പ്രണയവും സൗഹൃദവും വീഴ്ചകളും തിരിച്ചു വരവും തുടങ്ങി ഒരു ശരാശരി നാട്ടിൻ പുറത്ത്കാര

കോടതി സമക്ഷം ബാലൻ വക്കീൽ Janapriyan is Back

Image
ജനപ്രിയ നായകൻ ദിലീപ് നായകനായ ഏറ്റവും പുതിയ ചിത്രം "കോടതി സമക്ഷം ബാലൻ വക്കീൽ" ഇന്ന് റിലീസ് ആയി . ബി ഉണ്ണികൃഷ്ണൻ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. അഡ്വ:ബാലകൃഷ്ണൻ എന്ന വിക്കനായ വക്കീൽ കഥാപാത്രമായാണ് ദിലീപ് എത്തുന്നത് . മമ്ത മോഹൻദാസ് ആണ് അനുരാധ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രിയആനന്ദ്,അജുവർഗീസ്,സിദ്ധിക്ക്, ഹാരിഷ് ഉത്തമൻ,സുരാജ് വെഞ്ഞാറമൂട്,  സൈജു കുറുപ്പ്,രെഞ്ചി പണിക്കർ, ഗണേഷ് കുമാർ, ഭീമൻ രഘു,അർജുൻ നന്ദകുമാർ,ലെന, ബിന്ദു പണിക്കർ തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിലുണ്ട്. കഴിവ് ഉണ്ടായിട്ടും തന്റെ വിക്ക് കാരണം എങ്ങും എത്തിപ്പെടാൻ ആകാതെ പോയ വക്കീൽ ബാലകൃഷ്ണന്റെ കഥയാണ് ചിത്രം പറയുന്നത്. സബ് ഇൻസ്‌പെക്ടർ ആയ തന്റെ അളിയൻ ഏല്പിക്കുന്ന ഒരു കേസ് ബാലൻ വക്കീലിന് ഏറ്റെടുക്കേണ്ടി വരുന്നു. നിസ്സാരമായി കരുതിയ ആ കേസ് ബാലകൃഷ്ണന്റെയും അനുരാധ എന്ന പെൺകുട്ടിയുടെയും ജീവിതം മാറ്റിമറിക്കുന്നു .ആ കേസ് അന്വേഷണവും അതിനിടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും പ്രശ്ന പരിഹാരങ്ങളും ഒക്കെയാണ് ചിത്രം പറയുന്നത്. കോമഡി ത്രില്ലെർ വിഭാഗത്തിൽ പെടുത്താവുന്ന സിനിമയാണ് കോടതി സമക്ഷം ബാലൻ വക

കുമ്പളങ്ങിയിലെ രാത്രികൾ അതിമനോഹരം !!

Image
                         കുമ്പളങ്ങി നൈറ്റ്‌സ് കുമ്പളങ്ങിക്കാരുടെ തനി നാടൻ ജീവിത കഥ പറയുന്ന സിനിമയാണ് കുമ്പളങ്ങി നൈറ്റ്‌സ്. മധു സി നാരായണൻ എന്ന നവാഗത  സംവിധായകൻ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത് . മഹേഷിന്റെ പ്രതികാരം അടക്കം നിരവധി ഹിറ്റുകൾ രചിച്ച നമുക്കേവർക്കും പ്രിയങ്കരനായ ശ്യാം പുഷ്ക്കരൻ ആണ് തിരക്കഥ രചിക്കുന്നത് . ദിലീഷ് പോത്തൻ,ശ്യാം പുഷ്ക്കരൻ,നസ്രിയ നസീം എന്നീ പ്രതിഭകൾ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത് .ഷൈജു ഖാലിദ് ക്യാമറ കൈകാര്യം ചെയ്യുമ്പോൾ സുഷിൻ ശ്യാം ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത് . സൗബിൻ ഷാഹിർ, ഷെയിൻ നിഗം,ശ്രീനാഥ് ഭാസി,മാത്യു തോമസ്  എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ ഒരു  നെഗറ്റീവ് ടച്ച്‌ ഉള്ള കഥാപാത്രവുമായി ഫഹദ് ഫാസിലും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. തിരക്കഥാ കൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകൾ അന്ന ബെൻ ആണ് നായിക. ആർക്കും വേണ്ടാത്ത ഒറ്റപ്പെട്ട ഒരു തുരുത്തിലെ നാല് സഹോദരന്മാരുടെ ജീവിത കഥയാണ് കുമ്പളങ്ങിയിലെ രാത്രികൾ പറയുന്നത്  ആർക്കും വേണ്ടാത്ത പട്ടിയെയും പൂച്ചയേയും ഒക്കെ ഉപേക്ഷിക്കുന്ന തുരുത്തിൽ ആരാലും വേണ്ടാത്ത നാല് സഹോദരന്മാർ, സജി,ബോണി,ബോബി,ഫ

അള്ള് രാമേന്ദ്രൻ - ഒരു അള്ള് വച്ച കഥ

Image
നവാഗതനായ ബിലഹരി സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രമാണ് അള്ള് രാമേന്ദ്രൻ .ആഷിക് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഗിരീഷ്,വിനീത് വാസുദേവൻ, സജിൻ ചെറുകയിൽ എന്നിവർ ചേർന്നാണ് എഴുതിയിരിക്കുന്നത്. ഷാൻ റഹ്മാൻ സംഗീതം നിർവഹിക്കുമ്പോൾ ജിംഷി ഖാലിദ് ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് . അപർണ ബാലമുരളി,കൃഷ്ണ ശങ്കർ, ചാന്ദ്നി ശ്രീധരൻ, ശ്രീനാഥ് ഭാസി,ധർമജൻ ബോൾഗാട്ടി,ഹരീഷ് കണാരൻ, സലിം കുമാർ, അസീം ജമാൽ, അൽത്താഫ്സലിം, കൊച്ചു പ്രേമൻ, സരസ ബാലുശ്ശേരി തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിലുണ്ട് . രാമേന്ദ്രൻ പോലീസ് ഡ്രൈവർ ആണ്.താൻ വണ്ടിയെടുത്താൽ അത് വഴിയിൽ കിടക്കില്ല എന്ന് ഉറപ്പുള്ള കർക്കശക്കാരനായ ഡ്രൈവർ. ഭാര്യ വിജിയോടും അനുജത്തി സ്വതിയോടും എല്ലാം വളരെ ഗൗരവത്തോടെയാണ് രാമേന്ദ്രൻ പെരുമാറുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം രാമേന്ദ്രൻ ഓടിക്കുന്ന ജീപ്പ് പഞ്ചർ ആകുന്നു. നോക്കുമ്പോൾ അത് ആരോ അള്ള് വച്ചതാണെന്ന് മനസിലാകുന്നു. പിന്നീട് രാമേന്ദ്രൻ വണ്ടിയെടുക്കുമ്പോഴൊക്കെ നിരന്തരം അള്ള് വച്ച് വണ്ടി പഞ്ചർ ആകുന്നു. അങ്ങനെ അള്ള് കിട്ടി കിട്ടി രാമേന്ദ്രന് അള്ള് രാമേന്ദ്രൻ എന്ന് പേര് വരുന്നു. രാമേന്

പേരൻപ് Heart Touching

Image
പ്രകൃതിയും മനുഷ്യനും തമ്മിൽ ഇഴ പിരിക്കാനാവാത്ത ഒരു ബന്ധമുണ്ട് . ആ ബന്ധത്തിന്റെ തീവ്രമായ ഒരു അനുഭവ കഥയാണ് പേരൻപ് എന്ന സിനിമ പറയുന്നത്. തങ്ക മീൻകൾ, കാട്രത് തമിൾ തുടങ്ങിയ ചിത്രങ്ങളിലൂടെ നിരവധി ബഹുമതികൾ നേടിയ സംവിധായകൻ റാം ആണ് പേരൻപ് ഒരുക്കുന്നത് . മലയാളികളുടെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടി ഒരു വലിയ ഇടവേളക്ക് ശേഷം തമിഴിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് പേരൻപ് സാധന,സമുദ്രകനി,അഞ്ജലി,അഞ്ജലി അമീർ, ലിവിങ്സ്റ്റൺ, അരുൾ ദോസ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ . തീയറ്ററിൽ എത്തുന്നതിനു മുൻപ് തന്നെ റോട്ടർ ഡാം, ഷാങ് ഹായ് തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ചിത്രം ശ്രദ്ധ നേടിയിരുന്നു . അമുദവൻ എന്ന മമ്മൂട്ടി കഥാപാത്രം പത്തു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയെത്തുമ്പോൾ അറിയുന്നത് ഏക മകൾ പാപ്പയെ ഉപേക്ഷിച്ച് ഭാര്യ മറ്റൊരു പുരുഷനോടൊപ്പം പോയി എന്ന വാർത്തയാണ് Spastic paralysis എന്ന  അപൂർവ രോഗാവസ്ഥയിൽ ആണ് പാപ്പ. ഭാര്യ പോയതോടെ മകളുടെ സംരക്ഷണം അമുദവനിൽ മാത്രമായി ഒതുങ്ങുന്നു . കൗമാരത്തിലേക്ക് കടക്കുന്ന ഇത്തരം ഒരു രോഗാവസ്ഥയിലുള്ള ഒരു പെൺകുട്ടിയുടെ അച്ഛൻ എന്ന നിലയിൽ അമുദവൻ നേരിടുന്ന