മനസ്സ് നിറച്ച് ജൂണും കൂട്ടുകാരും ❤❤

മലയാള സിനിമയ്ക്ക് പ്രതിഭാധനരായ ഒട്ടേറെ കലാകാരന്മാരെ സംഭാവന ചെയ്തിട്ടുള്ള ഫ്രൈഡേ ഫിലിം ഹൌസ്  ജൂൺ എന്ന പുതിയ സിനിമയിലൂടെ ഒരു പറ്റം യുവ കലാകാരന്മാരെ പരിചയപ്പെടുത്തുന്നുണ്ട് .
അഹമ്മദ് കബീർ ആണ് ജൂൺ സംവിധാനം ചെയ്തിരിക്കുന്നത്.
ഫ്രൈഡേ ഫിലിം ഹൌസ്ന്റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്ന ചിത്രത്തിൽ ജൂൺ എന്ന ടൈറ്റിൽ റോളിൽ എത്തുന്നത് രജിഷ വിജയൻ ആണ് .
അനുരാഗകരിക്കിൻ വെള്ളം എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ രജിഷ ഒരു ഇടവേളക്ക് ശേഷമാണ് വീണ്ടും സിനിമയിൽ എത്തുന്നത് .
ജീവൻ മാത്യു, ലിബിൻ വർഗീസ് എന്നിവർക്കൊപ്പം സംവിധായകനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
രജിഷ വിജയന്റെ ഗംഭീര Make Over കൊണ്ടുതന്നെ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു .

ജൂൺ എന്ന പെൺകുട്ടിയുടെ പ്ലസ്ടു കാലം മുതൽ വിവാഹം വരെ അവളുടെ ജീവിതത്തിൽ നടക്കുന്ന ചില സുപ്രധാന സംഭവങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നത് .
പനാമ ജോയിയുടെയും ഭാര്യയുടെയും ഏക മകളാണ് ജൂൺ.
ജൂണിന്റെ പ്ലസ് ടു പഠന കാലം മുതൽക്കാണ് ചിത്രം കഥ പറഞ്ഞ് തുടങ്ങുന്നത്.
അവളുടെ പ്രണയവും സൗഹൃദവും വീഴ്ചകളും തിരിച്ചു വരവും തുടങ്ങി ഒരു ശരാശരി നാട്ടിൻ പുറത്ത്കാരി പെങ്കൊച്ചിന്റെ ജീവിതം ഭംഗിയായി കാണിക്കുന്ന ഒരു സിനിമ അതാണ് ജൂൺ .
സോഷ്യൽ മീഡിയകൾ ഒന്നും സജീവമല്ലാത്ത പഴയ കാലത്തെ കറ പുരളാത്ത പ്രണയവും സൗഹൃദവും ഒക്കെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട് സിനിമയിൽ .

രജിഷ വിജയൻ ജൂൺ ആയി ഗംഭീര പ്രകടനമായിരുന്നു ..ജൂണിന്റെ മാനസിക സംഘര്ഷങ്ങളും പ്രണയവും എല്ലാം രജിഷ മനോഹരമാക്കിയിട്ടുണ്ട് .
പനാമ ജോയ് എന്ന കഥാപാത്രം ജോജുവിന്റെ കൈകളിൽ ഭദ്രമായിരുന്നു.
ജോസഫിന് ശേഷം ജോജുവിന്റെ മറ്റൊരു മികച്ച പ്രകടനം ഈ ചിത്രത്തിലൂടെ കാണാം.
സത്യം ശിവം സുന്ദരം എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായി അരങ്ങേറിയ അശ്വതി ആണ് ജൂണിന്റെ അമ്മ വേഷം ചെയ്തിരിക്കുന്നത് .
അശ്വതി വളരെ നന്നായി തന്നെ ആ വേഷം അവതരിപ്പിച്ചിട്ടുണ്ട്
അകന്ന് നിന്ന് മൗനമായി ജൂണിനെ പ്രണയിക്കുന്ന ആനന്ദ് എന്ന കഥാപാത്രത്തെ അർജുൻ അശോകൻ അവിസ്മരണീയമായി ചെയ്തിട്ടുണ്ട്.
ഒരു ഇരുത്തം വന്ന നടനായി അർജുൻ മാറിയിട്ടുണ്ട്.
നോയൽ ആയി എത്തിയ സർജാനോ ഖാലിദ് അടക്കം ഒരു പിടി പുതുമുഖങ്ങൾ വളരെ നല്ല പ്രകടനം കാഴ്ച വച്ചിട്ടുണ്ട് .

മലയാളി മനസ്സുകളിൽ മധുരമൂറുന്ന ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ  ഉണർത്തുന്ന ഒരു പിടി നല്ല രംഗങ്ങൾ ചിത്രത്തിലുണ്ട് .
പ്രത്യേകിച്ച് ക്ലൈമാക്സിൽ പഴയ സുഹൃത്തുക്കൾ കണ്ട് മുട്ടുന്ന രംഗങ്ങളൊക്കെ അതി മനോഹരമായിട്ടുണ്ട്.

അല്പം നുറുങ്  തമാശകളും നല്ല പ്രണയ രംഗങ്ങളും സൗഹൃദത്തിന്റെ  നല്ല നിമിഷങ്ങളും എല്ലാം സമ്മാനിക്കുന്ന ജൂൺ തീർച്ചയായും നിങ്ങളുടെ ഓരോരുത്തരുടെയും   മനസ്സ് നിറയ്ക്കുന്ന ഒരു സിനിമ അനുഭവമായിരിക്കും ...

മിഥുൻ മഹേഷ്‌ 

Comments

Popular posts from this blog

സൂഫിയും സുജാതയും ഒരു മനോഹര പ്രണയ ഗാഥ

അയ്യപ്പനും കോശിയും - തുല്യ ശക്തികളുടെ പോരാട്ടം👌

Viswaasam - Mass Entertainer