കുമ്പളങ്ങിയിലെ രാത്രികൾ അതിമനോഹരം !!

                         കുമ്പളങ്ങി നൈറ്റ്‌സ്

കുമ്പളങ്ങിക്കാരുടെ തനി നാടൻ ജീവിത കഥ പറയുന്ന സിനിമയാണ് കുമ്പളങ്ങി നൈറ്റ്‌സ്.
മധു സി നാരായണൻ എന്ന നവാഗത  സംവിധായകൻ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത് .
മഹേഷിന്റെ പ്രതികാരം അടക്കം നിരവധി ഹിറ്റുകൾ രചിച്ച നമുക്കേവർക്കും പ്രിയങ്കരനായ ശ്യാം പുഷ്ക്കരൻ ആണ് തിരക്കഥ രചിക്കുന്നത് .
ദിലീഷ് പോത്തൻ,ശ്യാം പുഷ്ക്കരൻ,നസ്രിയ നസീം എന്നീ പ്രതിഭകൾ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത് .ഷൈജു ഖാലിദ് ക്യാമറ കൈകാര്യം ചെയ്യുമ്പോൾ സുഷിൻ ശ്യാം ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത് .

സൗബിൻ ഷാഹിർ, ഷെയിൻ നിഗം,ശ്രീനാഥ് ഭാസി,മാത്യു തോമസ്  എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ ഒരു  നെഗറ്റീവ് ടച്ച്‌ ഉള്ള കഥാപാത്രവുമായി ഫഹദ് ഫാസിലും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
തിരക്കഥാ കൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകൾ അന്ന ബെൻ ആണ് നായിക.

ആർക്കും വേണ്ടാത്ത ഒറ്റപ്പെട്ട ഒരു തുരുത്തിലെ നാല് സഹോദരന്മാരുടെ ജീവിത കഥയാണ് കുമ്പളങ്ങിയിലെ രാത്രികൾ പറയുന്നത് 
ആർക്കും വേണ്ടാത്ത പട്ടിയെയും പൂച്ചയേയും ഒക്കെ ഉപേക്ഷിക്കുന്ന തുരുത്തിൽ ആരാലും വേണ്ടാത്ത നാല് സഹോദരന്മാർ,
സജി,ബോണി,ബോബി,ഫ്രാങ്കി..എന്നിവർ
പരസ്പരം കലഹിച്ചും കള്ള് കുടിച്ചും ജീവിക്കുന്ന നാല് ജന്മങ്ങൾ.
ഇളയവൻ ഫ്രാങ്കി മാത്രം സ്നേഹം കൊതിച്ച് ഇവരുടെ വഴക്കുകൾക്ക് സാക്ഷിയായി ജീവിക്കുന്നു .
യാതൊരു ലക്ഷ്യബോധവുമില്ലാത്ത ബോബിയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ബേബി മോൾ കടന്ന് വരുന്നതോടെ  അവന്റെ ജീവിതം മാറാൻ തുടങ്ങുന്നു.
ബേബി മോളുടെ സഹോദരീ ഭർത്താവ് ഷമ്മി അവരുടെ സ്നേഹത്തിന് തടസം നിൽക്കുന്നുണ്ട്.
അപ്രതീക്ഷിതമായി ചില വ്യക്തികൾ അവരുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നതോടെ ആ നാല് സഹോദരങ്ങളുടെ ജീവിതത്തിൽ സ്നേഹത്തിന്റെ കരുതലിന്റെ ഒരു മാറ്റം സംഭവിക്കുന്നു .
പിന്നീട് സാഹോദര്യ സ്നേഹത്തിന്റെ കഥയാണ് കുമ്പളങ്ങിയിലെ രാത്രികൾ പറയുന്നത് .
ഹൃദ്യമായ ഒരു അനുഭൂതിയാണ് സിനിമ പ്രേക്ഷകന് സമ്മാനിക്കുന്നത്.
അതിന് തിരക്കഥാകൃത്തിനും സംവിധായകനും നന്ദി അറിയിക്കുന്നു .
അത്രമേൽ മനോഹരമായി അവർ ചിത്രം ഒരുക്കിയിട്ടുണ്ട് .
കുമ്പളങ്ങിയുടെ സൗന്ദര്യം മുഴുവൻ ഭംഗിയായി ക്യാമറയിൽ ഒപ്പിയെടുത്തിട്ടുണ്ട് ക്യാമറ മാൻ ഷൈജു ഖാലിദ്.
സംഗീതവും മികച്ചു നിന്നു.
അഭിനേതാക്കളുടെ മികച്ച പ്രകടനം എടുത്തു പറയേണ്ടതാണ് .

സൗബിൻ ഷാഹിർ : സജി എന്ന കഥാപാത്രത്തെ തന്റെ മികച്ച പ്രകടനം കൊണ്ട് അതിമനോഹരമാക്കിയിട്ടുണ്ട് സൗബിൻ.
പലപ്പോഴും നമ്മുടെ കണ്ണ് നനയ്ക്കുന്നുണ്ട് സജി.
ഫഹദ് ഫാസിൽ :ഷമ്മി എന്ന വില്ലൻ കഥാപാത്രത്തെ  തന്റെ സൂക്ഷ്മാഭിനയം കൊണ്ട് മറ്റൊരു തലത്തിൽ എത്തിച്ചിച്ചിട്ടുണ്ട് ഫഹദ്.
ഷെയിൻ നിഗം :  കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തിരിക്കയാണ് ഷെയിൻ,ബോബി എന്ന കഥാപാത്രമായി.
ശ്രീനാഥ് ഭാസി :മിണ്ടാൻ സാധിക്കാത്ത സഹോദരങ്ങൾ സ്നേഹത്തോടെ ജീവിക്കണം എന്ന് ആഗ്രഹമുള്ള ബോണി എന്ന കഥാപാത്രത്തെ കയ്യടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട് ഇദ്ദേഹം.
മാത്യു തോമസ് :സഹോദരങ്ങളുടെ വഴക്കുകൾക്കെല്ലാം മൂക സാക്ഷിയായി മാറുന്ന കുഞ്ഞനിയൻ ഫ്രാങ്കിയായി നല്ല പ്രകടനാമായിരുന്നു മാത്യുവിന്റേത്.
അന്ന ബെൻ :ഒരു തുടക്ക കാരിയുടെ യാതൊരു അങ്കലാപ്പുമില്ലാതെ ബേബി മോൾ എന്ന കുമ്പളങ്ങിക്കാരി പെൺകൊടിയായി മിന്നിച്ചിട്ടുണ്ട് അന്ന.

അനുഭവിച്ചറിയേണ്ടതാണ് ഈ സിനിമ നൽകുന്ന ഫീൽ.
സാധാരണക്കാരിൽ സാധാരണക്കാരായ ഈ സഹോദരങ്ങളുടെ ജീവിതം ഹൃദയത്തിൽ ഒരു പുത്തൻ അനുഭൂതി സമ്മാനിക്കും. ...

മിഥുൻ മഹേഷ്‌.



Comments

Popular posts from this blog

സൂഫിയും സുജാതയും ഒരു മനോഹര പ്രണയ ഗാഥ

അയ്യപ്പനും കോശിയും - തുല്യ ശക്തികളുടെ പോരാട്ടം👌

Viswaasam - Mass Entertainer