പേരൻപ് Heart Touching

പ്രകൃതിയും മനുഷ്യനും തമ്മിൽ ഇഴ പിരിക്കാനാവാത്ത ഒരു ബന്ധമുണ്ട് .
ആ ബന്ധത്തിന്റെ തീവ്രമായ ഒരു അനുഭവ കഥയാണ് പേരൻപ് എന്ന സിനിമ പറയുന്നത്.
തങ്ക മീൻകൾ, കാട്രത് തമിൾ തുടങ്ങിയ ചിത്രങ്ങളിലൂടെ നിരവധി ബഹുമതികൾ നേടിയ സംവിധായകൻ റാം ആണ് പേരൻപ് ഒരുക്കുന്നത് .
മലയാളികളുടെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടി ഒരു വലിയ ഇടവേളക്ക് ശേഷം തമിഴിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് പേരൻപ്
സാധന,സമുദ്രകനി,അഞ്ജലി,അഞ്ജലി അമീർ, ലിവിങ്സ്റ്റൺ, അരുൾ ദോസ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ .
തീയറ്ററിൽ എത്തുന്നതിനു മുൻപ് തന്നെ റോട്ടർ ഡാം, ഷാങ് ഹായ് തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ
ചിത്രം ശ്രദ്ധ നേടിയിരുന്നു .

അമുദവൻ എന്ന മമ്മൂട്ടി കഥാപാത്രം പത്തു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയെത്തുമ്പോൾ അറിയുന്നത് ഏക മകൾ പാപ്പയെ ഉപേക്ഷിച്ച് ഭാര്യ മറ്റൊരു പുരുഷനോടൊപ്പം പോയി എന്ന വാർത്തയാണ്
Spastic paralysis എന്ന  അപൂർവ രോഗാവസ്ഥയിൽ ആണ് പാപ്പ.
ഭാര്യ പോയതോടെ മകളുടെ സംരക്ഷണം അമുദവനിൽ മാത്രമായി ഒതുങ്ങുന്നു .
കൗമാരത്തിലേക്ക് കടക്കുന്ന ഇത്തരം ഒരു രോഗാവസ്ഥയിലുള്ള ഒരു പെൺകുട്ടിയുടെ അച്ഛൻ എന്ന നിലയിൽ അമുദവൻ നേരിടുന്ന മാനസിക സംഘർഷങ്ങളാണ് ചിത്രം പറയുന്നത്.
ഒട്ടേറെ മനോഹരമായ രംഗങ്ങൾ ചിത്രത്തിലുണ്ട്. അമുദവന്റെ മാനസിക സംഘര്ഷങ്ങൾ കണ്ണുകളെ ഈറൻ അണിയിക്കുന്നതാണ്.
പാപ്പയായി ഉജ്വല പ്രകടനമായിരുന്നു സാധനയുടേത്.
അതുപോലെ തന്നെ അമുദവൻ ആയി മമ്മൂട്ടി ഒരിക്കൽ കൂടി നമ്മളെ വിസ്മയിപ്പിക്കുന്നുണ്ട്.
വളരെ ഗൗരവകരമായ ഒരു വിഷയമാണ് ചിത്രം പറയുന്നത്.
അഞ്ജലി,അഞ്ജലി അമീർ, സമുദ്രക്കനി തുടങ്ങി എല്ലാ നടീ നടന്മാരും നല്ല പ്രകടനമായിരുന്നു.
യുവാൻ ശങ്കർ രാജയുടെ സംഗീതം നന്നായിരുന്നു.
വളരെ കാലത്തിനു ശേഷം മമ്മൂട്ടിക്ക്  ലഭിച്ച ശക്തമായ ഒരു കഥാപാത്രമാണ് അമുദവൻ. അദ്ദേഹത്തിനും സാധനയ്ക്കും ഒത്തിരി ബഹുമതികൾ പേരന്പ് നേടിക്കൊടുക്കും എന്ന് പ്രതീക്ഷിക്കുന്നു.

മിഥുൻ മഹേഷ്‌ 

Comments

Popular posts from this blog

സൂഫിയും സുജാതയും ഒരു മനോഹര പ്രണയ ഗാഥ

അയ്യപ്പനും കോശിയും - തുല്യ ശക്തികളുടെ പോരാട്ടം👌

Viswaasam - Mass Entertainer