കോടതി സമക്ഷം ബാലൻ വക്കീൽ Janapriyan is Back
ജനപ്രിയ നായകൻ ദിലീപ് നായകനായ ഏറ്റവും പുതിയ ചിത്രം "കോടതി സമക്ഷം ബാലൻ വക്കീൽ" ഇന്ന് റിലീസ് ആയി .
ബി ഉണ്ണികൃഷ്ണൻ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.അഡ്വ:ബാലകൃഷ്ണൻ എന്ന വിക്കനായ വക്കീൽ കഥാപാത്രമായാണ് ദിലീപ് എത്തുന്നത് .
മമ്ത മോഹൻദാസ് ആണ് അനുരാധ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പ്രിയആനന്ദ്,അജുവർഗീസ്,സിദ്ധിക്ക്,
ഹാരിഷ് ഉത്തമൻ,സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്,രെഞ്ചി പണിക്കർ, ഗണേഷ് കുമാർ, ഭീമൻ രഘു,അർജുൻ നന്ദകുമാർ,ലെന, ബിന്ദു പണിക്കർ തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിലുണ്ട്.
കഴിവ് ഉണ്ടായിട്ടും തന്റെ വിക്ക് കാരണം എങ്ങും എത്തിപ്പെടാൻ ആകാതെ പോയ വക്കീൽ ബാലകൃഷ്ണന്റെ കഥയാണ് ചിത്രം പറയുന്നത്. സബ് ഇൻസ്‌പെക്ടർ ആയ തന്റെ അളിയൻ ഏല്പിക്കുന്ന ഒരു കേസ് ബാലൻ വക്കീലിന് ഏറ്റെടുക്കേണ്ടി വരുന്നു.
നിസ്സാരമായി കരുതിയ ആ കേസ് ബാലകൃഷ്ണന്റെയും അനുരാധ എന്ന പെൺകുട്ടിയുടെയും ജീവിതം മാറ്റിമറിക്കുന്നു .ആ കേസ് അന്വേഷണവും അതിനിടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും പ്രശ്ന പരിഹാരങ്ങളും ഒക്കെയാണ് ചിത്രം പറയുന്നത്.
കോമഡി ത്രില്ലെർ വിഭാഗത്തിൽ പെടുത്താവുന്ന സിനിമയാണ് കോടതി സമക്ഷം ബാലൻ വക്കീൽ
പ്രകടനങ്ങൾ വിലയിരുത്തിയാൽ ദിലീപ് ബാലൻ വക്കീലായി മികച്ച പ്രകടനം കാഴ്ച വച്ചു. സംഘട്ടന രംഗങ്ങളിലൊക്കെ അസാമാന്യ പ്രകടനമായിരുന്നു ദിലീപിന്റേത്.
മമ്ത മോഹൻദാസ് അനുരാധയായി നല്ല പ്രകടനമായിരുന്നു.
പ്രിയ ആനന്ദിന് കാര്യമായി ഒന്നും ചെയ്യാൻ ചിത്രത്തിൽ ഉണ്ടായില്ല.
എടുത്തു പറയേണ്ടത് സിദ്ധിക്കിന്റെ പ്രകടനമാണ്. ദിലീപിന്റെ അച്ഛനായാണ് സിദ്ധിക്ക് എത്തുന്നത്.
മലയാള സിനിമയിലെ പതിവ് ക്ലീഷേ അച്ഛൻ കഥാപാത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തനാണ് സിദ്ധിക്കിന്റെ അച്ഛൻ വേഷം .
അളിയനായി എത്തിയ സുരാജിന്റെയും മൻസൂർ എന്ന കഥാപാത്രമായി എത്തിയ അജു വർഗീസിന്റെയും ചില കോമഡി രംഗങ്ങൾ നന്നായിരുന്നു .
ആദ്യാവസാനം രസകരമായാണ് ചിത്രം മുന്നേറുന്നത് .
ലോജിക് പ്രശ്നങ്ങൾ ഉണ്ടെങ്കിലും സംഘട്ടന രംഗങ്ങൾ നന്നായിരുന്നു.
പ്രേക്ഷകർക്ക് കുടുംബവുമായി കണ്ടിരിക്കാവുന്ന നല്ലൊരു
സിനിമയാണ് കോടതി സമക്ഷം ബാലൻ വക്കീൽ.
- മിഥുൻ മഹേഷ്
Comments
Post a Comment