Posts

Showing posts from July, 2019

Dear Comrade- beautiful love story❤

Image
അർജുൻ റെഡ്‌ഡി എന്ന ഒറ്റ ചിത്രം കൊണ്ടുതന്നെ ഒരു വലിയ ആരാധക വൃന്ദം  സൃഷ്ടിച്ച നടനാണ് വിജയ് ദേവരകൊണ്ട. ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ കേരളത്തിലും ഇദ്ദേഹത്തിന് വലിയ ഒരു ആരാധക കൂട്ടമുണ്ട്. ഭരത് കമ്മ സം വിധാനം ചെയ്ത " Dear Comrade" ആണ് വിജയുടെ ഏറ്റവും പുതിയ ചിത്രം. തെലുഗിന് പുറമേ മലയാളം, തമിഴ്,കന്നഡ ഭാഷകളിൽ മൊഴിമാറ്റം നടത്തിയും ചിത്രം തീയറ്ററുകളിൽ എത്തിയിട്ടുണ്ട്. ഗീതാഗോവിന്ദം എന്ന സൂപ്പർ ഹിറ്റിന് ശേഷം രശ്‌മിക മന്ദാനയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന  സിനിമ കൂടിയാണ് Dear Comrade. മനോഹരമായ ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. യഷ് രംഗിനേനി ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ ഈണമിട്ട ഗാനങ്ങൾ എല്ലാം നേരത്തേ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുജിത് സാരംഗ് ഛായാഗ്രഹണവും ശ്രീജിത്ത്‌ സാരംഗ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. ബോബിയുടെയും ലില്ലിയുടെയും പ്രണയകഥയാണ് ചിത്രം പ്രധാനമായും പറയുന്നത് എങ്കിലും ചില പോസിറ്റീവ് ആയ ചിന്തകളും ചിത്രം മുന്നോട്ട് വയ്ക്കുന്നുണ്ട്. കോളേജിലെ സജീവ രാഷ്ട്രീയ പ്രവർത്തകനാണ് ബോബി. വിദ്യാർഥികളുടെ പ്രശ്നങ്ങൾ  എന്ത് തന്നെയായാലും ബോബി അവർക്കൊപ്പം എപ

🍉 പ്രണയത്തിന്റെ മധുരമൂറും "തണ്ണീർ മത്തൻ ദിനങ്ങൾ"🍉

Image
നവാഗതനായ ഗിരീഷ് എ ഡി സംവിധാനം  ചെയ്ത തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമ ഇന്ന് പുറത്തിറങ്ങി.. ജാതിക്കാത്തോട്ടം എന്ന ഗാനം തരംഗമായതോടെ യുവാക്കൾ വൻ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമ കൂടിയായിരുന്നു ഇത്. കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയനായ മാത്യു തോമസ് നായക വേഷത്തിലെത്തുമ്പോൾ ഉദാഹരണം സുജാതയിലൂടെ ശ്രദ്ധേയയായ അനശ്വര രാജൻ ആണ്  നായികയാകുന്നത്. വിനീത് ശ്രീനിവാസൻ മറ്റൊരു പ്രധാന വേഷത്തിലെത്തുന്ന ചിത്രം മനോഹരമായ ഒരു പ്രണയകഥയാണ് പറയുന്നത് . ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഷെബിൻ ബക്കർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഗിരീഷ് എ ഡി യും ഡിനോയ് പൗലോസും ചേർന്നാണ്. വിനോദ് ഇല്ലംപിള്ളിയും ജോമോൻ ടി ജോണും ചേർന്നാണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത്. ജസ്റ്റിൻ വർഗീസ് ഈണമിട്ട ഗാനങ്ങൾ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷമീർ മുഹമ്മദ് ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. കൗമാര പ്രണയകഥ പറയുന്ന നിരവധി സിനിമകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. എന്നെന്നും കണ്ണേട്ടന്റെ തുടങ്ങി അടുത്ത കാലത്തിറങ്ങിയ ജൂൺ വരെയുള്ള സിനിമകൾ അക്കൂട്ടത്തിൽ പെടും. അതിൽ നിന്നെല്ലാം വേറിട്ട

സത്യം പറഞ്ഞാ വിശ്വസിക്കുവോ - ഒരു നല്ല കുടുംബ ചിത്രം

Image
ഒരു വടക്കൻ സെൽഫി എന്ന സിനിമയുടെ വൻ വിജയത്തിന് ശേഷം  ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന സിനിമയാണ് "സത്യം പറഞ്ഞാ വിശ്വസിക്കുവോ?". രസകരമായ പേര് കൊണ്ട് തന്നെ ശ്രദ്ധേയമായ ചിത്രത്തിൽ ബിജു മേനോൻ ആണ് പ്രധാന കഥാപാത്രമായ സുനിയെ അവതരിപ്പിക്കുന്നത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം  പ്രേക്ഷകരുടെ ഇഷ്ട നായിക സംവൃത സുനിൽ ഈ ചിത്രത്തിലൂടെ നായികയായി തിരികെയെത്തുന്നുണ്ട്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്ക്ക് ശേഷം സജീവ് പാഴൂർ ആണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സാധാരണക്കാരനായ ഒരു വാർക്ക പണിക്കാരനായാണ് ബിജു മേനോൻ ചിത്രത്തിൽ എത്തുന്നത് . അലെൻസിയർ, സുധി കോപ്പ, ഭഗത് മാനുവൽ, സൈജു കുറുപ്പ്,ദിനേഷ് നായർ,  ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, സുധീഷ്, ശ്രുതി ജയൻ തുടങ്ങി ഒരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സാധാരണക്കാരനായ ഒരു  വാർക്കപ്പണിക്കാരനാണ് സുനി. ഭാര്യ ഗീതയും മകളും അടങ്ങുന്ന കൊച്ചു കുടുംബമാണ് അയാളുടേത്. അത്യാവശ്യം കടവും മറ്റ് പ്രശ്നങ്ങളുമായി ചെറിയ ബുദ്ധിമുട്ടിലാണ് സുനിയും കുടുംബവും. കൂട്ടുകാർക്കൊപ്പമുള്ള സുനിയുടെ നിരന്തരമായ മദ്യപാനവും ആ കുടുംബത്തെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

യുവത്വത്തിന്റെ ആഘോഷ കാഴ്ചകളുമായി പതിനെട്ടാം പടി 👏👏

Image
തിരക്കഥാകൃത്തായും നടനായും ശ്രദ്ധേയനായ ശങ്കർ ബാലകൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് പതിനെട്ടാം പടി. ഓഗസ്റ്റ് ഫിലിംസിന്റെ ബാനറിൽ സന്തോഷ് ശിവൻ, ഷാജി നടേശൻ, ആര്യ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഒരു പറ്റം യുവ പ്രതിഭകൾ ഈ സിനിമയിലൂടെ കഴിവ് തെളിയിക്കുവാൻ എത്തുന്നുണ്ട്. എന്നാൽ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത മമ്മൂട്ടിയുടെ അതിഥി വേഷമാണ്. ചിത്രത്തിന് വേണ്ടിയുള്ള മമ്മൂട്ടിയുടെ സ്റ്റൈലൻ ഗെറ്റപ്പ് നേരത്തേ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രിത്വിരാജ്, ഉണ്ണി മുകുന്ദൻ, ആര്യ എന്നിവരും ചിത്രത്തിൽ പ്രത്യേക്ഷപ്പെടുന്നുണ്ട് എന്നത്  മറ്റൊരു സവിശേഷതയാണ്. വിദ്യാഭ്യാസ രംഗത്തിന് തന്നെ മാതൃക ആകാവുന്ന സ്കൂൾ ഓഫ് ജോയ് എന്ന ഒരു പുതിയ ഒരു പാഠ്യ പദ്ധതി ആവിഷ്കരിച്ചു ശ്രദ്ധ നേടിയ അശ്വിൻ എന്ന ചെറുപ്പക്കാരനിൽ നിന്നുമാണ് ചിത്രം തുടങ്ങുന്നത്. കൂടെ നിന്ന സുഹൃത്തിനേക്കാളും എതിരെ നിന്ന ശത്രു ആണ് തന്റെ വിജയത്തിന് കാരണം എന്ന് അശ്വിൻ പറയുന്നിടത്ത് കഥ അവരുടെ പഠന കാലത്തേക്ക് സഞ്ചരിക്കുന്നു. തിരുവനന്തപുരത്തെ  സാധാരണക്കാരായ വിദ്യാർത്ഥികൾ പഠിക്കുന്ന ഗവണ്മെന്റ് മോഡൽ സ്കൂളും പണമുള്ളവർ മാത്രം  പഠി