Excellent Finals🙏🙏

ഓണം റിലീസ് ആയി തീയറ്ററുകളിൽ എത്തിയ മറ്റൊരു സിനിമയാണ് ഫൈനൽസ്. നവാഗതനായ പി ആർ അരുൺ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. രജിഷ വിജയൻ, സുരാജ് വെഞ്ഞാറമൂട്, നിരഞ്ജ് മണിയൻപിള്ള രാജു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മണിയൻപിള്ള രാജു, പ്രജീവ് സത്യവർത്തൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഒരു തനി നാട്ടിൻപുറത്തുകാരി പെൺകുട്ടിയുടെ ഒളിമ്പിക്സ് മെഡൽ സ്വപ്നത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ആലീസ് എന്ന കട്ടപ്പനക്കാരി പെൺകുട്ടിയുടെ ജീവിത ലക്ഷ്യമാണ് ഒളിമ്പിക്സ് മെഡൽ. അവളുടെ അപ്പനും കോച്ചുമായ വർഗീസ് മാഷിന്റെ കഠിന പ്രയത്നങ്ങൾ കൊണ്ടാണ് ആലീസ് ഇന്ന് ഈ നേട്ടങ്ങൾക്ക് അരികെയെത്തിയത്. സൈക്ലിംഗ് താരമായ ആലീസ് 2020 ടോക്കിയോ ഒളിമ്പിക്സ് നുള്ള തയ്യാറെടുപ്പിലാണ്. അയൽവാസിയും ബാല്യകാല സുഹൃത്തുമായ മാനുവലുമായി അവൾ പ്രണയത്തിലുമാണ്. എന്നാൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു അപകടം അവരുടെ ജീവിതം മാറ്റിമറിക്കുന്ന കഥയാണ് ഫൈനൽസ് പറയുന്നത്. സ്പോർട്സ് ഡ്രാമ വിഭാഗത്തിൽ പെടുന്ന സിനിമയാണ് ഫൈനൽസ് എങ്കിലും ഹൃദയസ്പർശിയായ ഒരു കഥ കൂടി ചിത്രം പറയുന്ന...