Brothers Day - Colourful Enterainer + Thriller
നടൻ കലാഭവൻ ഷാജോൺ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ബ്രദേഴ്സ് ഡേ.
പ്രിത്വിരാജ് ആണ് ചിത്രത്തിലെ നായക വേഷത്തിൽ എത്തുന്നത്.കഴിഞ്ഞ കുറച്ച് നാളുകളായി Dark Shaded കഥാപാത്രങ്ങളായിരുന്നു പ്രിത്വിരാജ് ചെയ്തിരുന്നത്.
പ്രിത്വിരാജ് സംവിധാനം ചെയ്ത ലൂസിഫറും അത്തരത്തിൽ ഒരു സിനിമയായിരുന്നു.
എന്നാൽ ഈ ചിത്രത്തിലൂടെ പ്രിത്വിരാജ് ഒരു സാധാരണകാരനായ നായകനായി വീണ്ടുമെത്തുകയാണ്.
തമിഴ് താരം പ്രസന്ന ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റ്യൻ, പ്രയാഗ മാർട്ടിൻ, മിയ എന്നിവരാണ് ചിത്രത്തിലെ പ്രധാന നായികാ കഥാപാത്രങ്ങൾ.
വിജയരാഘവൻ, കോട്ടയം നസീർ, ധർമജൻ ബോൾഗാട്ടി, വിജയകുമാർ, സ്ഫടികം ജോർജ്,ശിവജി ഗുരുവായൂർ, അനിൽ മുരളി, പൊന്നമ്മ ബാബു തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.
ഒരു മുഴുനീള എന്റെർറ്റൈനെർ എന്നതിനോടൊപ്പം സസ്പെൻസ് നിറഞ്ഞ ഒരു ത്രില്ലെർ കഥ കൂടി ചിത്രം പറയുന്നുണ്ട്.
സാധാരണക്കാരിൽ സാധാരണക്കാരനായ റോണി എന്ന ചെറുപ്പക്കാരനായാണ് പ്രിത്വിരാജ് ചിത്രത്തിൽ എത്തുന്നത്.
റോണി ഒരു കാറ്ററിംഗ് ജോലിക്കാരനാണ്.
ആകസ്മികമായി ചാണ്ടി എന്ന ഒരാളെ റോണി കണ്ടുമുട്ടുന്നു.പിന്നീടുള്ള ദിവസങ്ങൾ ആഘോഷം നിറഞ്ഞതായിരുന്നു.
പിന്നീട് ചാണ്ടിയുടെ മകൾ സാന്റയെയും റോണി പരിചയപ്പെടുന്നുണ്ട്.
റോണിയുടെ കഥ പറയുന്നതിനൊപ്പം സിവ എന്ന വില്ലന്റെ കഥയും സിനിമ പറഞ്ഞുപോകുന്നുണ്ട്.
റോണിയുടെ സഹോദരി റൂബി, ഒരു കല്യാണ വേദിയിൽ വച്ച് റോണി കണ്ടുമുട്ടുന്ന ജെമ, അച്ഛന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ചിറങ്ങുന്ന തനീഷ എന്നിങ്ങനെ വ്യത്യസ്തരായ പല കഥാപാത്രങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.
റോണി എന്ന സാധാരണക്കാരനായി പ്രിത്വിരാജ് മികച്ചു നിന്നു.
കുറെ നാളുകൾക്കു ശേഷം പ്രിത്വിരാജ് നന്നായി കോമഡി കൈകാര്യം ചെയ്യുന്നത് ചിത്രത്തിൽ കാണാം.
സിവ എന്ന വില്ലൻ കഥാപാത്രം പ്രസന്നയുടെ കയ്യിൽ ഭദ്രമായിരുന്നു.
നായികമാരിൽ സ്ക്രീൻ സ്പേസ് കൂടുതൽ സാന്റയെ അവതരിപ്പിച്ച ഐശ്വര്യ ലക്ഷ്മിക്കാണ്.
ഐശ്വര്യ വളരെ നന്നായി തന്നെ സാന്റയെ അവതരിപ്പിക്കുന്നുമുണ്ട്.
ജെമയെ അവതരിപ്പിച്ച മഡോണ, റൂബിയായി എത്തിയ പ്രയാഗ മാർട്ടിൻ, തനീഷയെ അവതരിപ്പിച്ച മിയ എന്നിവരും തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കിയിട്ടുണ്ട്.
ചാണ്ടി ആയി വിജയരാഘവനും തകർത്തഭിനയിച്ചിട്ടുണ്ട്.
ജോയ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കോട്ടയം നസീറിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്.
വളരെ മികച്ച രീതിയിൽ ഷോജോൺ ചിത്രം ഒരുക്കിയിട്ടുണ്ട്. പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കാതെ കോമഡിയിൽ ചാലിച്ച ഒരു ത്രില്ലെർ ആണ് ചിത്രം.
നിരവധി ലോജിക് പ്രശ്നങ്ങൾ ചിത്രത്തിലുണ്ടെങ്കിലും പ്രേക്ഷകരെ എന്റർടൈൻ ചെയ്യിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.
4 മ്യൂസിക്സ്, നാദിർഷ എന്നിവർ ഒരുക്കിയ സംഗീവും , ജിത്തു ദാമോദർ ഒരുക്കിയ ഛായാഗ്രഹണവും ചിത്രത്തിന്റെ മറ്റ് മികച്ച വശങ്ങൾ ആണ്.
ചുരുക്കത്തിൽ നിങ്ങളെ ത്രില്ലടിപ്പിക്കുന്ന രസിപ്പിക്കുന്ന ഒരു അനുഭവം ബ്രദേഴ്സ് ഡേ സമ്മാനിക്കും.
മിഥുൻ മഹേഷ്
Kidu
ReplyDelete😍
Delete