കെട്ട്യോളാണ് എന്റെ മാലാഖ - ഒരു മനോഹര കുടുംബ ചിത്രം👌👌
ആസിഫ് അലിയെ നായകനാക്കി നവാഗതനായ നിസാം ബഷീർ സംവിധാനം ചെയ്യുന്ന സിനിമയാണ് "കെട്ട്യോളാണ് എന്റെ മാലാഖ". മാജിക് ഫ്രെയിംസ് ന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ജസ്റ്റിൻ സ്റ്റീഫൻ, വിച്ചു ബാലമുരളി എന്നിവർ ചേർന്നാണ്. അജി പീറ്റർ തങ്കം ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വീണാ നന്ദകുമാർ ആണ് ചിത്രത്തിലെ നായിക. ഒരു മനോഹരമായ കുടുംബ കഥയാണ് ചിത്രം പറയുന്നത്. സ്ലീവാച്ചൻ എന്ന കർഷക യുവാവിനെയാണ് സിഫ് അലി അവതരിപ്പിക്കുന്നത്. പെങ്ങന്മാരെയെല്ലാം കെട്ടിച്ചയച്ചതോടെ വീട്ടിൽ സ്ലീവാച്ചനും അമ്മയും മാത്രമേ ഉള്ളൂ. കല്യാണം ഒന്നും വേണ്ട എന്ന് പറഞ്ഞു നടന്നിരുന്ന സ്ലീവാച്ചൻ അമ്മയ്ക്ക് വയ്യാതെ ആകുന്നതോടെ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു. അങ്ങനെ റിൻസി സ്ലീവാച്ചന്റെ ഭാര്യ ആയി എത്തുന്നു. ദാമ്പത്യ ജീവിതത്തെ കുറിച്ച് യാതൊന്നും അറിയാത്ത സ്ലീവാച്ചൻ നേരിടേണ്ടി വരുന്ന ചില അപ്രതീക്ഷിത സംഭവങ്ങളെ കുറിച്ചാണ് സിനിമ പറയുന്നത്. കെട്യോൾ ആണ് തന്റെ മാലാഖ എന്ന് സ്ലീവാച്ചൻ തിരിച്ചറിയുന്നിടത്ത് ചിത്രം ശുഭമായി പര്യവസാനിക്കുന്നു. ഈ കാലഘട്ടത്തിൽ വളരെ പ്രാധാന്യമർഹിക്കു