Jack & Daniel- Watchable
ജനപ്രിയ നായകൻ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമാണ് ജാക്ക് & ഡാനിയേൽ.
തമീൻസ് ഫിലംസ്ന്റെ ബാനറിൽ ഷിബു തമീൻസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.ആക്ഷൻ കിങ് അർജുൻ ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്.
എസ് എൽ പുരം ജയസൂര്യ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.
അഞ്ചു കുര്യൻ ആണ് ചിത്രത്തിൽ ദിലീപിന്റെ നായികയാകുന്നത്.
സൈജു കുറുപ്പ്, അശോകൻ, സാദിഖ്, ദേവൻ, ഇന്നസെന്റ്, ജനാർദനൻ, സുരേഷ് കൃഷ്ണ, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
കൊച്ചിയിൽ തുടർച്ചയായി അരങ്ങേറുന്ന മോഷണ പരമ്പരകൾ അന്വേഷിക്കുന്നതിനായി ഡാനിയേൽ അലക്സാണ്ടർ എന്ന ഓഫിസർ നിയമിതനാകുന്നു.
കള്ളപ്പണം മാത്രം മോഷ്ടിക്കുന്ന ആ കള്ളൻ ഇത് വരെ ഏതാണ്ട് 1700 കോടിയോളം രൂപ മോഷ്ടിച്ചിച്ചിട്ടുണ്ട്.
ഡാനിയേലിന്റെ അന്വേഷണങ്ങൾ ജാക്ക് എന്ന ബിസിനസ്‌മാനിൽ ചെന്നെത്തുന്നു.
പക്ഷേ ജാക്കിനെ തെളിവോടെ അറസ്റ്റ് ചെയ്യുവാൻ അദ്ദേഹത്തിന് കഴിയുന്നില്ല.
ജാക്കിനെ കുടുക്കുവാൻ പല വഴികളും ഡാനിയേൽ ഒരുക്കുന്നു.
എന്നാൽ അതിസമര്ഥനായ ജാക്ക് എല്ലാത്തിൽ നിന്നും രക്ഷപ്പെടുന്നു.
ഇരുവരും തമ്മിലുള്ള കള്ളനും പോലീസും കളികളാണ് തുടർന്നങ്ങോട്ട് നമ്മൾ കാണുന്നത്.
വളരെ interesting ആയാണ് ചിത്രം കഥ പറയുന്നത്.
ദിലീപ് ആണ് ജാക്ക് എന്ന കള്ളൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
തുല്യ പ്രാധാന്യമുള്ള ഡാനിയേൽ എന്ന കഥാപാത്രത്തെ അർജുൻ അവതരിപ്പിച്ചിരിക്കുന്നു.
ഇരുവരുടെയും ഉശിരൻ പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
ദിലീപ് പതിവുപോലെ കോമെഡിയും ആക്ഷനും പ്രണയവും ഇമോഷനും എല്ലാം മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
അതുപോലെ അർജുനും ആക്ഷനിലും അഭിനയത്തിലും മികവ് കാട്ടുന്നുണ്ട്.
സുസ്മിത എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ച അഞ്ചു കുര്യനും നല്ല പ്രകടനമായിരുന്നു.
സൈജു കുറുപ്പും അശോകനും ചേർന്നുള്ള കോമഡി രംഗങ്ങൾ പ്രേക്ഷകരെ നന്നായി ചിരിപ്പിക്കുന്നുണ്ട്.
ദേവൻ, സാദിഖ്, ഇന്നസെന്റ്, സുരേഷ് കൃഷ്ണ തുടങ്ങി അഭിനേതാക്കൾ എല്ലാം നല്ല പ്രകടനമായിരുന്നു.
സ്പീഡ് ട്രാക്ക് എന്ന തന്റെ ആദ്യ ചിത്രത്തിന് ശേഷം ഒത്തിരി നാളുകൾ കഴിഞ്ഞാണ് സംവിധായകൻ ജയസൂര്യ ഈ ചിത്രവുമായി എത്തുന്നത്.
സിനിമ നന്നായി ഒരുക്കുന്നതിൽ അദ്ദേഹം വിജയിച്ചിട്ടുണ്ട്.
കോമഡി രംഗങ്ങൾ ഒക്കെ നന്നായി ഒരുക്കിയിട്ടുണ്ട്.
ഷാൻ റഹ്മാൻ, ഗോപി സുന്ദർ എന്നിവരാണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്.
ചിത്രത്തിന്റെ സാങ്കേതിക വിഭാഗങ്ങൾ ശരാശരി നിലവാരം പുലർത്തി.
മോശം VFX ആണ് ഏറ്റവും പ്രധാന പോരായ്മയായി തോന്നിയത്.
ത്രില്ലിംഗ് ആയി കഥ പറയുമ്പോഴും ഇടയ്ക്ക് ലാഗ് അനുഭവപ്പെടുന്നുണ്ട്.
എന്നിരുന്നാലും കുടുംബവുമായി ഒരുവട്ടം കണ്ടിരിക്കാവുന്ന ഒരു Watchable സിനിമയാണ് Jack & Daniel.
മിഥുൻ മഹേഷ്
Kidu
ReplyDelete