French Viplavam Malayalam Movie Review
ഫ്രഞ്ച് വിപ്ലവം.. നവാഗതനായ മജു സംവിധാനം ചെയ്ത് സണ്ണി വെയിൻ നായകനാകുന്ന ചിത്രമാണ് ഫ്രഞ്ച് വിപ്ലവം. 1996 ലെ ചാരായ നിരോധനം കൊച്ചുകടവ് എന്ന ഗ്രാമത്തെയും അവിടത്തെ നിഷ്കളങ്കരായ നാട്ടുകാരെയും എങ്ങനെ ബാധിച്ചു അത് ആ നാട്ടിലുണ്ടാക്കിയ പ്രശ്നങ്ങളും ഒക്കെയാണ് സിനിമ പറയുന്നത്.. 1996 ൽ മുഖ്യമന്ത്രി A K ആന്റണി ചാരായം നിരോധിച്ചതോടെ കൊച്ചുകടവിലെ പ്രധാന ചാരായ വില്പനക്കാരനായ സുശീലൻ കട പൂട്ടി അമ്പല കമ്മറ്റി പ്രെസിഡൻഡ് ആയി മാറുന്നു. കൊച്ചുകടവിലേ ചെറുപ്പക്കാരിൽ പ്രധാനിയായ സത്യനും(സണ്ണി വെയിൻ ) കൂട്ടുകാരും ചാരായ നിരോധനത്തെ തുടർന്ന് നിരാശയിലാണ്.. അത് പോലെപ്രധാന കുടിയന്മാർ ആയ അളിയന്മാർ (അരിസ്റ്റോ സുരേഷ്, നോബി )തുടങ്ങി നാട്ടിലെ പ്രധാനികൾ എല്ലാം കള്ളിലും വിദേശ മദ്യത്തിലും അഭയം തേടുന്നു. അങ്ങനെയിരിക്കെ സുശീലന്റെ മകൾ മീരയും(ആര്യ) സത്യനും തമ്മിൽ പ്രണയത്തിലാകുന്നു.. സുശീലൻ ഈ ബന്ധം സമ്മതിക്കുന്നില്ല. ചാരായം നിർത്തലാക്കിയതിന്റെ മറവിൽ ഗ്രാമത്തിലേക്ക് കഞ്ചാവ് വിൽപ്പനയുമായി കൊച്ചൂട്ടി (ചെമ്പൻ വിനോദ് )എത്തുന്നു. അങ്ങനെയിരിക്കെ സത്യൻ ജോലി ചെയ്യുന്ന റിസോർട്ടിൽ ഒരു ഫ്രഞ്ച് മദാമ്മ തന്റെ കാമുകനെ തേടി വരുന്നു. ആ