ആനക്കള്ളൻ old wine in new(?)bottle


ഇവൻ മര്യാദ രാമൻ എന്ന ചിത്രത്തിന് ശേഷം സുരേഷ് ദിവാകർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ആനക്കള്ളൻ.
ഉദയ്‌കൃഷ്ണയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബിജു മേനോൻ നായകനാകുന്ന ഈ ചിത്രത്തിൽ സിദ്ധിക്ക്, സായ് കുമാർ, സുരേഷ് കൃഷ്ണ, സുരാജ് വെഞ്ഞാറമൂട്,ബാല,ധർമജൻ,ഹരീഷ് കണാരൻ,സുധീർ കരമന, അനു ശ്രീ, സരയു, ഷംന കാസിം തുടങ്ങി ഒരു വലിയ താര നിര തന്നെ ഉണ്ട്.
അനന്തപുരം കൊട്ടാരത്തിന്റെ പുനർ നിർമാണ പ്രവർത്തനങ്ങൾക്കിടെ ഒരു അസ്ഥി കൂടം കണ്ടെടുക്കുന്നു.മൂന്ന് വർഷങ്ങൾക്കു മുൻപ് കൊല ചെയ്യപ്പെട്ട ഒരു പുരുഷന്റെ അസ്ഥികൂടമാണെന്നു പോസ്റ്റ്‌ മോർട്ടത്തിൽ തെളിയുന്നു.
തുടർന്ന് കേസ് അന്വേഷണത്തിനായി ആന എസ്തപ്പാൻ എന്ന dysp ചുമതലയേൽക്കുന്നു. മൂന്ന് വർഷങ്ങൾക്കു മുൻപ് കൊട്ടാരത്തിലെ മോഷണക്കുറ്റത്തിന് ജയിലിൽ കിടക്കുന്ന കള്ളൻ പവിത്രനെ ഇവർ സംശയിക്കുന്നു.
പവിത്രനെ ചോദ്യം ചെയ്യുമ്പോൾ താൻ ആ കൊലപാതകം നേരിൽ കണ്ടു എന്നും കൊലയാളിയെ കണ്ടാൽ തിരിച്ചറിയാമെന്നും പറയുന്നു.
തുടർന്ന് പവിത്രനെ പരോളിൽ ഇറക്കി എസ്തപ്പാനും സംഘവും കൊലയാളിയെ തേടി അനന്തപുരത്തേക്കു തിരിക്കുന്നു. പക്ഷേ ആനക്കള്ളനായ പവിത്രന്  മറ്റ് പല ഗൂഢ ലക്ഷ്യങ്ങളുമുണ്ടായിരുന്നു.
പവിത്രനായി ബിജു മേനോനും എസ്തപ്പാനായി സിദ്ധിക്കും മികച്ചു നിന്നു.
ഹരീഷ് കണാരന്റെയും ധർമജന്റെയും കോമഡി നമ്പറുകൾ ആണ് പ്രേക്ഷകരെ ഒരു പരിധി വരെ പിടിച്ചിരുത്തുന്നത്.
കണ്ട് മടുത്ത പല സിനിമകളുടെയും ആവർത്തനം തന്നെയാണ് ആനക്കള്ളൻ.

മിഥുൻ മഹേഷ്‌ 

Comments

Popular posts from this blog

സൂഫിയും സുജാതയും ഒരു മനോഹര പ്രണയ ഗാഥ

അയ്യപ്പനും കോശിയും - തുല്യ ശക്തികളുടെ പോരാട്ടം👌

Viswaasam - Mass Entertainer