ചാലക്കുടിക്കാരൻ ചങ്ങാതി Movie Review


ചാലക്കുടിക്കാരൻ ചങ്ങാതി...

അനശ്വര നടൻ ശ്രീ കലാഭവൻ മണിയുടെ ജീവിത കഥയ്ക്ക് സംവിധായകൻ വിനയൻ നൽകിയ ചലച്ചിത്ര ഭാഷ്യമാണ് ചാലക്കുടിക്കാരൻ ചങ്ങാതി.
മലയാളികളുടെ സ്വന്തം മണിച്ചേട്ടൻ ആടിത്തിമിർത്ത കഥാപാത്രങ്ങളും പാടിത്തിമിർത്ത പാട്ടുകളും ആർക്കും മറക്കാൻ പറ്റാത്തവയാണ്.
 വേദന നിറഞ്ഞ ബാല്യകാലത്തോടും  കറുത്തവൻ താഴ്ന്ന ജാതിക്കാരൻ എന്ന പേരിലുള്ള അടിച്ചമർത്തലിനോടും പടവെട്ടി മിമിക്രി വേദികളിലും തുടർന്ന് സിനിമയിലും ഉയരങ്ങൾ കീഴടക്കിയ മണി ചേട്ടന്റെ യഥാർത്ഥ ജീവിത കഥ തന്നെയാണ് സിനിമ .
മണിച്ചേട്ടൻ ആയി അഭിനയിച്ച സെന്തിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. നല്ല രീതിയിൽ തന്നെ വിനയൻ ചിത്രം ഒരുക്കിയിട്ടുണ്ട്.
ധർമജനും വിഷ്ണുവും കൂട്ടുകാരുടെ റോൾ  നന്നായി ചെയ്തു. എടുത്തു പറയേണ്ടത് സലിം കുമാർ അവതരിപ്പിച്ച അച്ഛൻ കഥാപാത്രം ആണ്.
ജോജു, പിഷാരടി, ജോയ് മാത്യു, ഹണി റോസ് തുടങ്ങി എല്ലാവരും  അവരവരുടെ റോൾ ഭംഗിയാക്കിയിട്ടുണ്ട്.
ചില പ്രമുഖരോട് വിനയന് പറയാനുള്ളത് പറയാൻ ചില രംഗങ്ങൾ സിനിമയിൽ കുത്തി കയറ്റിയിട്ടുണ്ട്. ആ രംഗങ്ങൾ തീർത്തും അനാവശ്യമായിരുന്നു.
സിനിമ കഴിഞ്ഞപ്പോൾ തിയേറ്ററിൽ ഉണ്ടായിരുന്ന പലരും കരയുകയായിരുന്നു.
മണി ചേട്ടന്റെ ഓർമ്മകൾ മലയാളികളുടെ മനസ്സിൽ നിന്നും ഒരിക്കലും മായുകയില്ല ..ആ ശബ്ദവും അദ്ദേഹം പാടിയ ഗാനങ്ങളും എന്നെന്നും നിലനിൽക്കട്ടെ...

മിഥുൻ മഹേഷ്‌

Comments

Popular posts from this blog

സൂഫിയും സുജാതയും ഒരു മനോഹര പ്രണയ ഗാഥ

അയ്യപ്പനും കോശിയും - തുല്യ ശക്തികളുടെ പോരാട്ടം👌

Viswaasam - Mass Entertainer