Johny Johny Yes Appa Movie Review


കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രം ജോണി ജോണി യെസ് അപ്പാ ഇന്ന് റിലീസ് ആയി.
ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ വെള്ളിമൂങ്ങ എന്ന ഹിറ്റ്‌ ചിത്രത്തിന്റെ തിരക്കഥാകൃത്തായ ജോജി തോമസ് ആണ് രചിച്ചിരിക്കുന്നത്..
അനു സിതാര ആണ് ചിത്രത്തിലെ നായിക. മമ്ത മോഹൻദാസ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു...
വിജയരാഘവൻ, ടിനി ടോം,ഷറഫുദീൻ, ഷാജോൺ, അബു സലിം,ലെന,ഗീത,സനൂപ് സന്തോഷ് ,അനിഘ തുടങ്ങി ഒരു പിടി താരങ്ങൾ ചിത്രത്തിൽ ഉണ്ട്.
ജോണി കുട്ടിക്കാലം മുതലേ അല്ലറ ചില്ലറ മോഷണങ്ങളും കള്ളത്തരങ്ങളും ഒക്കെ നടത്തുന്നുണ്ടെങ്കിലും നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ സൽസ്വഭാവിയും നല്ലവനും ആണ്.
അവന്റെ സഹോദരങ്ങളായ പീറ്ററിനും ഫിലിപ്പിനും ഇതെല്ലാം മനസ്സിലാകുന്നുണ്ട്.
എന്നിട്ടും അവൻ ഇവരെയൊക്കെ പറ്റിച്ചു വിലസുകയാണ്... അങ്ങനെയിരിക്കേ ഒരു മോഷണ ശ്രമത്തിനിടയിൽ  അപ്രതീക്ഷിതമായി അവൻ ആദമിനെ കണ്ടുമുട്ടുന്നു.. അതോടെ അവന്റെ ജീവിതം മാറി മറിയുന്നു..
ആദ്യ പകുതി ഷറഫുദീന്റെയും ടിനി ടോമിന്റേയും നല്ല കുറച്ച് കോമേഡിയും ഒക്കെയായി രസകരമായിരുന്നു.
രണ്ടാം പകുതിയിൽ ചിത്രം കുറച്ച് സീരിയസ് ആകുന്നുണ്ട്.
ജോണിയായി കുഞ്ചാക്കോ ബാബൻ മികച്ചു നിന്നു. ടിനി ടോമും ഷറഫുദീനും ജോണിയുടെ ചേട്ടനും അനിയനുമായി നല്ല പ്രകടനമായിരുന്നു.
വിനോദ് ഇല്ലമ്പിള്ളിയുടെ ഛായാഗ്രഹണവും ഷാൻ റഹ്മാന്റെ സംഗീതവും നന്നായി.
ചുരുക്കത്തിൽ മോശമല്ലാത്ത ഒരു അനുഭവം ആണ് ജോണി ജോണി യെസ് അപ്പാ .

മിഥുൻ മഹേഷ്‌ 

Comments

Popular posts from this blog

Sarkar Movie Review

Viswaasam - Mass Entertainer

ഇരുപത്തിയൊന്നാം നൂറ്റാണ്ട് - Not a Don story