French Viplavam Malayalam Movie Review
ഫ്രഞ്ച് വിപ്ലവം..
നവാഗതനായ മജു സംവിധാനം ചെയ്ത് സണ്ണി വെയിൻ നായകനാകുന്ന ചിത്രമാണ് ഫ്രഞ്ച് വിപ്ലവം.
1996 ലെ ചാരായ നിരോധനം കൊച്ചുകടവ് എന്ന ഗ്രാമത്തെയും അവിടത്തെ നിഷ്കളങ്കരായ നാട്ടുകാരെയും എങ്ങനെ ബാധിച്ചു അത് ആ നാട്ടിലുണ്ടാക്കിയ പ്രശ്നങ്ങളും ഒക്കെയാണ് സിനിമ പറയുന്നത്..
1996 ൽ മുഖ്യമന്ത്രി A K ആന്റണി ചാരായം നിരോധിച്ചതോടെ കൊച്ചുകടവിലെ പ്രധാന ചാരായ വില്പനക്കാരനായ സുശീലൻ കട പൂട്ടി അമ്പല കമ്മറ്റി പ്രെസിഡൻഡ് ആയി മാറുന്നു.
കൊച്ചുകടവിലേ ചെറുപ്പക്കാരിൽ പ്രധാനിയായ സത്യനും(സണ്ണി വെയിൻ ) കൂട്ടുകാരും ചാരായ നിരോധനത്തെ തുടർന്ന് നിരാശയിലാണ്.. അത് പോലെപ്രധാന കുടിയന്മാർ ആയ അളിയന്മാർ (അരിസ്റ്റോ സുരേഷ്, നോബി )തുടങ്ങി നാട്ടിലെ പ്രധാനികൾ എല്ലാം കള്ളിലും വിദേശ മദ്യത്തിലും അഭയം തേടുന്നു.
അങ്ങനെയിരിക്കെ സുശീലന്റെ മകൾ മീരയും(ആര്യ) സത്യനും തമ്മിൽ പ്രണയത്തിലാകുന്നു.. സുശീലൻ ഈ ബന്ധം സമ്മതിക്കുന്നില്ല.
ചാരായം നിർത്തലാക്കിയതിന്റെ മറവിൽ ഗ്രാമത്തിലേക്ക് കഞ്ചാവ് വിൽപ്പനയുമായി കൊച്ചൂട്ടി (ചെമ്പൻ വിനോദ് )എത്തുന്നു.
അങ്ങനെയിരിക്കെ സത്യൻ ജോലി ചെയ്യുന്ന റിസോർട്ടിൽ ഒരു ഫ്രഞ്ച് മദാമ്മ തന്റെ കാമുകനെ തേടി വരുന്നു.
ആ മദാമ്മയിൽ നിന്നും അമൂല്യമായ ഒരു ഫ്രഞ്ച് വൈൻ സത്യനും സുശീലനും കഴിക്കുന്നു... തുടർന്ന് ഈ ഫ്രഞ്ച് വീഞ്ഞിന് വേണ്ടി കൊച്ചുകടവിൽ ഒരു വിപ്ലവം തന്നെ അരങ്ങേറുന്നു.കുറച്ച് നല്ല ഹാസ്യ രംഗങ്ങൾ സിനിമയിലുണ്ട് .
ലാൽ സുശീലനായും സത്യനായി സണ്ണി വെയിനും നല്ല പ്രകടനമായിരുന്നു.
96 ലെ ഗ്രാമഭംഗി ഭംഗിയായി ക്യാമറാമാൻ പാപ്പിനു പകർത്തിയിട്ടുണ്ട്.
പുതു മുഖ സംവിധായകൻ എന്ന് തോന്നിക്കാത്ത രീതിയിൽ മജു ചിത്രം ഒരുക്കിയിട്ടുണ്ട്.
ബ്ലാക്ക് കോമഡി ഗണത്തിൽ പെടുന്ന ചിത്രം എല്ലാത്തരം പ്രേക്ഷരെയും ആകർഷിക്കാൻ ഇടയില്ല.
90 കളിലെ ഗ്രാമഭംഗിയും അഭിനേതാക്കളുടെ മികച്ച പ്രകടനവും കുറച്ച് നല്ല നർമ്മ രംഗങ്ങളും ഒക്കെയായി കണ്ടിരിക്കാവുന്ന ചിത്രമാണ് ഫ്രഞ്ച് വിപ്ലവം.
മിഥുൻ മഹേഷ്
Comments
Post a Comment