മന്ദാരം Movie Review



  • പ്രണയത്തിന്റെ മന്ദാര പൂക്കൾ .


നവാഗതനായ വിജേഷ് വിജയ് സംവിധാനം ചെയ്തു ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമാണ് മന്ദാരം.ആസിഫ് അലി അവതരിപ്പിക്കുന്ന രാജേഷ് എന്ന കഥാപാത്രത്തിന്റെ മൂന്ന് വ്യത്യസ്ത പ്രണയ കഥകളാണ് സിനിമ പറയുന്നത്.

രാജേഷിന് കുട്ടിക്കാലത്തു തോന്നുന്ന ആദ്യ പ്രണയം കൗമാരത്തിലേക്ക് കടക്കുന്നതോടെ പരാജയപ്പെടുന്നു.
പിന്നീട് കോളേജ് പഠന കാലത്ത് അപ്രതീക്ഷിതമായി ചാരുവിനെ കണ്ടുമുട്ടുന്നതോടെ അവന്റെ  പ്രണയമന്ദാരം വീണ്ടും പൂക്കുന്നു.
കണ്ടു മടുത്ത സ്ഥിരം പ്രണയ കഥ തന്നെയാണ് ഈ സിനിമയിലും.
ആസിഫ് അലി രാജേഷ് എന്ന കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചു.
നായികമാരായി എത്തിയത് അനാർക്കലി, വർഷ എന്നിവരാണ്, ഇരുവരും നന്നായി .
രാജേഷിന്റെ സുഹൃത്തുക്കൾ ആയി അഭിനയിച്ച ഗ്രിഗറി, അർജുൻ അശോകൻ, വിനീത് വിശ്വം എന്നിവരുടെ നല്ല പ്രകടനമായിരുന്നു സിനിമയിൽ .നല്ല കുറച്ച് പ്രണയ രംഗങ്ങളും കുറച്ച് കോമഡിയും ഒക്കെയായി ഒരു തവണ കണ്ടിരിക്കാവുന്ന ചിത്രമാണ് മന്ദാരം.

മിഥുൻ മഹേഷ്‌ .

Comments

Post a Comment

Popular posts from this blog

Sarkar Movie Review

Viswaasam - Mass Entertainer

HELEN- Awesome Thriller👌👌🙏