Drama Movie Review


മോഹൻലാൽ രഞ്ജിത്ത് കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്ന പുതിയ ചിത്രമാണ് ഡ്രാമ.
പേര് സൂചിപ്പിക്കും പോലെ ഒരു ഇമോഷണൽ ഡ്രാമ തന്നെയാണ് ചിത്രം.
വൈകാരികമായ കുടുംബ ബന്ധങ്ങളുടെ കഥയാണ് നർമ്മം ഇടകലർത്തി രഞ്ജിത്ത് പറയുന്നത്..
ഉണ്ണിയും (ശ്യാമ പ്രസാദ് )മേഴ്സിയും (കനിഹ)ലണ്ടനിൽ സെറ്റിൽഡ് ആയ ദമ്പതികൾ ആണ്.
മേഴ്സിയുടെ അമ്മ റോസമ്മ ജോൺ ചാക്കോ(അരുന്ധതി നാഗ് )ഇവർക്കൊപ്പം ലണ്ടനിലേക്ക് വരുന്നു.
ലണ്ടനിൽ വച്ച് റോസമ്മ മരണപ്പെടുന്നു.
ഇതറിഞ്ഞ മക്കൾ ലണ്ടനിലേക്ക് എത്തുകയും അന്ത്യ സംസ്കാര ചടങ്ങുകൾ അങ്ങേയറ്റം കേമമായി ലണ്ടനിൽ നടത്തുന്നതിന് വേണ്ടി ഡിക്സൺ ലോപ്പസ് ഏജൻസിയെ ഏല്പിക്കുകയും ചെയ്യുന്നു .
അമ്മച്ചിയുടെ അവസാന ആഗ്രഹമായിരുന്നു കട്ടപ്പനയിലെ കുടുംബ കല്ലറയിൽ  അടക്കുക എന്നത്.
ഈ ആഗ്രഹം നടത്തി കൊടുക്കാൻ ഇളയ മകൻ ജോമോനും മേഴ്സിക്കും ആഗ്രഹമുണ്ട്.. എന്നാൽ മൂത്ത മക്കളായ ഫിലിപ്പിനും ബെന്നിക്കും ശവമടക്ക് ലണ്ടനിൽ നടത്താനാണ് ആഗ്രഹവും.
ഡിക്‌സൺ ലോപ്പസിന്റെ പാർട്ണർ ആണ് രാജു. (മോഹൻലാൽ )
അമ്മച്ചിയുടെ ഈ ആഗ്രഹത്തെ പറ്റി അറിയുന്ന രാജു ഇത് നടത്തി കൊടുക്കാൻ ആഗ്രഹിക്കുന്നു . അതിന് വേണ്ടി രാജു നടത്തുന്ന ശ്രമങ്ങൾ ആണ് ചിത്രം പറയുന്നത് .
ഡിക്സൺ ലോപ്പസ് ആയി ദിലീഷ് പോത്തനും ഫിലിപ്പായി സുരേഷ് കൃഷ്ണയും ബെന്നിയായി ടിനി ടോമും അഭിനയിക്കുന്നു.
രാജുവിന്റെ ഭാര്യ രേഖയാവുന്നതു ആശ ശരത് ആണ്.
നിരഞ്ജൻ ജോമോനെ അവതരിപ്പിക്കുമ്പോൾ മറ്റ് പ്രധാന റോളുകൾ ചെയ്യുന്നത് ബൈജു, ജോണി ആന്റണി, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി  ഷാലിൻ, സുബി സുരേഷ് എന്നിവർ ആണ് .
വളരെ എനെർജിറ്റിക് ആയാണ് ലാലേട്ടൻ രാജുവിനെ അവതരിപ്പിച്ചിരിക്കുന്നത് .വളരെ നാളുകൾക്ക് ശേഷം ലാലേട്ടൻ അനായാസമായി കോമഡി കൈകാര്യം ചെയ്യുന്നത് ഈ ചിത്രത്തിലൂടെ കാണാം .
ചിലയിടങ്ങളിൽ ലാഗ് അനുഭപ്പെടുന്നുണ്ടെങ്കിലും കണ്ടിരിക്കാവുന്ന ഒരു  ചിത്രം തന്നെയാണ് ഡ്രാമ.

മിഥുൻ മഹേഷ്‌ 

Comments

Post a Comment

Popular posts from this blog

സൂഫിയും സുജാതയും ഒരു മനോഹര പ്രണയ ഗാഥ

അയ്യപ്പനും കോശിയും - തുല്യ ശക്തികളുടെ പോരാട്ടം👌

Viswaasam - Mass Entertainer