ഒരു കുപ്രസിദ്ധ പയ്യൻ Movie Review

തലപ്പാവ് ഒഴിമുറി എന്നീ ചിത്രങ്ങൾക്ക് ശേഷം മധുപാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യൻ.
ടോവിനോ തോമസ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ്  തിരക്കഥാകൃത്ത് ജീവൻ ജോബ് രചിച്ചിട്ടുള്ളത്.
അനു സിതാര, നിമിഷ സജയൻ എന്നിവരാണ് നായികമാർ.
ശരണ്യ പൊൻവണ്ണൻ ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം ചെയ്തിരിക്കുന്നത് നൗഷാദ് ഷെരീഫ് ആണ്.
സിദ്ധിക്ക്, നെടുമുടി വേണു, ബാലു വർഗീസ്, സിബി തോമസ്, സുരേഷ് കുമാർ, അലെൻസിയർ, ദിലീഷ് പോത്തൻ, സുജിത് ശങ്കർ  തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
ഒരു കുപ്രസിദ്ധ പയ്യൻ കൃത്യമായി സമകാലീന രാഷ്ട്രീയം പറയുന്ന സിനിമയാണ്.
അജയൻ ഒരു ഹോട്ടൽ ജീവനക്കാരനാണ് .ഹോട്ടലിലേക്ക്‌ പലഹാരങ്ങൾ വിതരണം ചെയ്യുന്ന ചെമ്പാമ്മാൾ അവന് സ്വന്തം അമ്മയെ പോലെയാണ്. അങ്ങനെയിരിക്കെ ഒരു രാത്രി ചെമ്പാമ്മാൾ കൊല്ലപ്പെടുന്നു .
പോലീസ് അന്വേഷണം എങ്ങും എത്താതിനാൽ അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുന്നു 
കൃത്രിമ തെളിവുകളും കള്ള സാക്ഷികളും ഒരുക്കി അജയന്റെ മേൽ അവർ കുറ്റം ചുമത്തി ജയിലിലടക്കുന്നു.
അവനെ രക്ഷിക്കുന്നതിന് വേണ്ടി അഡ്വക്കേറ്റ് ഹന്ന നടത്തുന്ന നിയമ പോരാട്ടമാണ് ചിത്രം പറയുന്നത് .
ടോവിനോ തോമസ് ഗംഭീര പ്രകടനമാണ് കാഴ്ച വച്ചത്.അജയൻ എന്ന കഥാപാത്രം ടോവിനോ മികച്ചതാക്കി.
അഡ്വക്കേറ്റ് ഹന്ന യായി നിമിഷ സജയനും മികച്ചു നിന്നു.
മധുപാൽ റിയലിസ്റ്റിക് ആയി തന്നെ ചിത്രം അവതരിപ്പിച്ചിട്ടുണ്ട് .
മധുപാലിന്റെ മികച്ച സംവിധാനവും ടോവിനോയുടെയും നിമിഷയുടെയും നല്ല പ്രകടനവും ഒരു കുപ്രസിദ്ധ പയ്യൻ എന്ന സിനിമയ്ക്ക് മാറ്റുകൂട്ടുന്നു.

മിഥുൻ മഹേഷ്‌

Comments

Post a Comment

Popular posts from this blog

സൂഫിയും സുജാതയും ഒരു മനോഹര പ്രണയ ഗാഥ

അയ്യപ്പനും കോശിയും - തുല്യ ശക്തികളുടെ പോരാട്ടം👌

Viswaasam - Mass Entertainer