2.O Chitti is Back

2.0 Shankar StyleMannan Combo Again

എന്തിരൻ എന്ന വിസ്മയ ചിത്രത്തിന്റെ രണ്ടാം ഭാഗം 2.0 ഇന്ന് റിലീസ് ആയി .
വളരെയേറെ പ്രതീക്ഷയോടെ 3d യിലാണ് ചിത്രം കണ്ടത്.
ഹോളിവുഡ് ചിത്രങ്ങളോട് കിട പിടിക്കുന്ന വിധത്തിൽ ശങ്കർ ചിത്രം ഒരുക്ക്കിയിട്ടുണ്ട്..
ഗ്രാഫിക്സ് രംഗങ്ങൾ  ഭംഗിയായി ചെയ്തിട്ടുണ്ട് .. 3d യിൽ അത് നന്നായി ആസ്വദിക്കാൻ കഴിഞ്ഞു .
ഒരു ദിവസം നമ്മുടെ സെൽ ഫോണുകൾ എല്ലാം ആകാശത്തേക്ക് പറന്നുയരുന്നു .ഈ അത്ഭുത വാർത്ത കേട്ട് ജനങ്ങൾ ഞെട്ടുന്നു. മൊബൈൽ ഫോൺ ഇല്ലാതെ ജീവിതമേ ഇല്ലാത്ത ജനങ്ങൾ പരിഭ്രാന്തരാകുന്നു. അപ്രത്യക്ഷമായ മൊബൈൽ ഫോണുകൾ ഒരു ഭീമാകാരമായ പക്ഷിയുടെ രൂപത്തിൽ വന്ന് പല നാശനഷ്ടങ്ങളും ഉണ്ടാക്കുന്നു .
ഈ പ്രതിസന്ധി നേരിടാൻ ഡോക്ടർ വസീഗരൻ തന്റെ പുതിയ കണ്ടുപിടിത്തമായ നിള എന്ന റോബോട്ടും ഒത്ത് ചിട്ടിയെ പുനർ നിർമിക്കുന്നു. തുടർന്ന്  ചിട്ടി വില്ലനെ തേടിയിറങ്ങുന്നു.
സ്റ്റൈൽ മന്നൻ രജനികാന്ത് ഡോക്ടർ വസീഗരൻ ആയും ചിട്ടി ആയും തകർപ്പൻ പ്രകടനം കാഴ്ച വച്ചു
 പക്ഷിരാജൻ എന്ന വില്ലൻ  കഥാപാത്രമായി  അക്ഷയ് കുമാർ ഗംഭീര പ്രകടനമായിരുന്നു .
എമി ജാക്സൺ ആണ് നായിക.
കലാഭവൻ ഷാജോൺ ഒരു പ്രധാന റോളിൽ എത്തുന്നുണ്ട് .
ടെക്നോളജി വളരുന്നതിനോടൊപ്പം അത് പ്രകൃതിക്ക് വരുത്തുന്ന ദോഷങ്ങളെ  കുറിച്ചും  വരുത്തേണ്ട ചില നിയന്ത്രങ്ങളെ കുറിച്ചുമാണ് ശങ്കർ ഈ ചിത്രത്തിലൂടെ പറയുന്നത് .
ഗ്രാഫിക്സ്  , സൗണ്ട് മിക്സിങ് , തുടങ്ങി സാങ്കേതിക മേഖലകളിൽ ചിത്രം ഹോളിവുഡ് നിലവാരം പുലർത്തി.A R റഹ്മാന്റെ സംഗീതവും മികച്ചു നിന്നു .
തിരക്കഥയിൽ അല്പം പോരായ്മകൾ ഉണ്ടെന്നത് ഒഴിച്ചാൽ ഗംഭീരമായി ശങ്കർ make ചെയ്തിട്ടുണ്ട് ചിത്രം .

മിഥുൻ മഹേഷ്‌ ..

Comments

Popular posts from this blog

Sarkar Movie Review

Viswaasam - Mass Entertainer

ഇരുപത്തിയൊന്നാം നൂറ്റാണ്ട് - Not a Don story