Posts

Showing posts from April, 2019

ഉയരേ - Excellent

Image
അന്തരിച്ച പ്രമുഖ സംവിധായകൻ രാജേഷ് പിള്ളയുടെ സഹ സംവിധായകൻ ആയിരുന്ന മനു അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഉയിരേ. കായംകുളം കൊച്ചുണ്ണിയുടെ വൻ വിജയത്തിന് ശേഷം ബോബി സഞ്ജയ്‌ തിരക്കഥ ഒരുക്കുന്ന ചിത്രം ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമാതാവ് പി വി ഗംഗാധരന്റെ മക്കളായ ഷെനുഗ , ഷെഗ്ന, ഷെർഗ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. പാർവതി തിരുവോത്ത് ആണ് പല്ലവി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. യുവ നിരയിലെ മിന്നും താരങ്ങളായ ടോവിനോ തോമസ്, ആസിഫ് അലി എന്നിവരുടെ സാന്നിധ്യവും സിനിമയ്ക്ക് ഒരു മുതൽക്കൂട്ടാണ്. ഉയരേ പല്ലവിയുടെ കഥയാണ്. പല്ലവിയുടെ ലക്ഷ്യത്തിന്റെയും അതിന് വേണ്ടിയുള്ള അവളുടെ ശ്രമങ്ങളുടെയും കഥ. വീഴ്ചകളിൽ നിന്ന് തളരാതെ ഉയർത്തെഴുന്നേൽക്കുന്ന പല്ലവിയുടെ അതിജീവനത്തിന്റെ കഥ . കുട്ടിക്കാലം തൊട്ടേ പൈലറ്റ് ആകുക എന്നതായിരുന്നു പല്ലവിയുടെ ലക്ഷ്യം. അതിന് വേണ്ടിയുളള പരിശ്രമങ്ങൾക്ക് ഒടുവിൽ ആ ലക്ഷ്യത്തിന് അടുത്തെത്തുന്നു. എന്നാൽ ഗോവിന്ദുമായുള്ള അവളുടെ പ്രണയം പലപ്പോഴും അവൾക്ക് വിലങ്ങുതടി ആകുന്നു. പരസ്പരം മനസ്സിലാക്കിയുളള രണ്ട് മനസ്സുകളുടെ ഒത്തുചേരൽ ആണല്ലോ പ്രണയം. എന്നാൽ സ്വാ

ഒരു യമണ്ടൻ പ്രേമകഥ - Entertainer

Image
ഒരു ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ തിരികെ എത്തുന്ന സിനിമയാണ് ഒരു യമണ്ടൻ പ്രേമകഥ. ഹിറ്റ്‌ കൂട്ടുകെട്ട് ബിബിൻ ജോർജ് വിഷ്ണു ഉണ്ണികൃഷ്ണൻ ടീം തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ബി സി  നൗഫൽ ആണ്. ആന്റോ ജോസഫ് ആണ് ചിത്രം നിർമിക്കുന്നത്. സംയുക്ത മേനോൻ, നിഖില വിമൽ എന്നിവരാണ് നായികമാർ. സലിം കുമാർ,സൗബിൻ ഷാഹിർ, വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, രഞ്ജി പണിക്കർ, ധർമജൻ ബോൾഗാട്ടി, അരുൺ കുര്യൻ, ഹരീഷ് കണാരൻ, ദിലീഷ് പോത്തൻ, സുരാജ് വെഞ്ഞാറമൂട് ,ബൈജു തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കടമക്കുടി ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. പതിവ് പോലെ അത്യാവശ്യം ചിരിക്കും ചിന്തയ്ക്കുമായുള്ള ഒരു തിരക്കഥയാണ് ബിബിൻ വിഷ്ണു ടീം ഒരുക്കിയിട്ടുള്ളത്. കൊമ്പനയിൽ ജോൺ സാറിന്റെ മൂത്ത മകനാണ് ലല്ലു. ലല്ലു  നൊസ്റ്റാൾജിയ ഏറെ ഇഷ്ടപ്പെടുന്ന ചെറുപ്പക്കാരനാണ്. നാട്ടിലെ സാധാരണക്കാരായ ചെറുപ്പക്കാരെ പോലെ ജീവിക്കുന്ന ലല്ലു പാഞ്ചികുട്ടന്റെ കൂടെ പെയിന്റിംഗ് പണിക്ക് പോകുന്നുണ്ട്. പാഞ്ചികുട്ടനും ടെനിയും വിക്കിയും ആണ് അവന്റെ അടുത്ത സുഹൃത്തുക്കൾ. എന്തിനും ഏതിനും അവർ ഒപ്പം കാണും. ലല്ലുവിന്റെ

മേരാ നാം ഷാജി - Average

Image
അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നീ സിനിമകളുടെ വമ്പൻ വിജയത്തിന് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന സിനിമയാണ് മേരാ നാം ഷാജി. ബിജു മേനോൻ, ആസിഫ് അലി, ബൈജു എന്നിവർ നായകന്മാരാകുന്ന ചിത്രത്തിൽ നിഖില വിമൽ ആണ് നായിക. ഷാനി ഖാദറിന്റെ കഥയ്ക്ക് ദിലീപ് പൊന്നൻ ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. യൂണിവേഴ്സൽ ഫിലംസ്ന്റെ ബാനറിൽ ബി രാകേഷ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.. ഷാജി എന്ന് പേരുള്ള മൂന്ന് അപരിചിതരുടെ കഥയാണ് ചിത്രം പറയുന്നത്. ഷാജി എന്ന പേര് നമ്മൾ എപ്പോഴും കേൾക്കാറുള്ള ഒരു പേരാണ്. ഏത് നാട്ടിലും ഒരു ഷാജി ഉണ്ടാകും. മറ്റൊരു പ്രത്യേകത ഷാജി എന്ന പേര് ജാതി മത ഭേദമന്യേ ആർക്കും ഇടാം എന്നതാണ്. കേൾക്കുമ്പോൾ കൗതുകം തോന്നുന്ന ഒരു കഥയാണ് നാദിർഷ ഇത്തവണയും തിരഞ്ഞെടുത്തിരിക്കുന്നത്. കോഴിക്കോട്ടെ ഗുണ്ട ഷാജി ഒരു കൊട്ടെഷന് വേണ്ടി കൊച്ചിയിലേക്ക് വരുന്നു. അതേ സമയം തന്നെ തിരുവനന്തപുരത്ത്കാരനായ ടാക്സി ഡ്രൈവർ ഷാജി സുകുമാരൻ കൊച്ചിയിൽ എത്തുന്നു.കൊച്ചിയിലെ ഉടായിപ്പ് ഷാജിയും കൂടി ചേരുന്നതോടെ കളം നിറയുന്നു. ഈ മൂന്ന് ഷാജിമാരുടെ രസകരമായ കണ്ടുമുട്ടലിന്റെ കഥയാണ് മേരാ നാം ഷാജി പറയുന്നത്. അഭിനേതാക്കൾ എല്ലാവര

അതിരൻ -നിഗൂഢതയുടെ ചുരുളഴിയുമ്പോൾ..? Good Mystery Thriller

Image
നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന സിനിമയാണ് അതിരൻ. മലയാള സിനിമയിൽ കഴിഞ്ഞ കുറച്ചു നാളുകളായി തന്റെ അഭിനയ പ്രകടനങ്ങൾ കൊണ്ട് ഏവരെയും ഞെട്ടിച്ച നടനാണ്  ഫഹദ് ഫാസിൽ. ഞാൻ പ്രകാശനിലെ പ്രകാശനും കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മിയുമെല്ലാം അതിന് ഉദാഹരങ്ങൾ ആണ്. ഫഹദ് ഫാസിൽ നായകനാകുന്ന അതിരനിൽ നായിക സായി പല്ലവി ആണ്. പി എഫ് മാത്യൂസ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കാടിന് നടുവിൽ ഒറ്റപെട്ട ഒരു മെന്റൽ ഹോസ്പിറ്റൽ. അവിടെ രോഗികൾ ഉപദ്രവങ്ങൾ നേരിടുന്നുണ്ടോ എന്ന് പരോശോധിക്കാൻ വരുന്ന ഡോക്ടർ സികെ  നായർ. ഡോക്ടർ നായർ ആ മെന്റൽ ഹോസ്പിറ്റലിൽ താമസിച്ചു തന്റെ അന്വേഷണം തുടരുന്നു . നിഗൂഢതയുടെ വിളനിലം ആണ് ആ ഹോസ്പിറ്റൽ എന്ന് ഡോക്ടർക്ക് ഉടനെ മനസ്സിലാകുന്നു. ആ ഹോസിപ്റ്റൽ ഒളിപ്പിക്കാൻ ശ്രമിക്കുന്ന ചില നിഗൂഢ രഹസ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഡോക്ടർ നായർ നടത്തുന്ന ശ്രമങ്ങളാണ്  ചിത്രം പറയുന്നത്. ആ ഹോസ്പിറ്റലിൽ നിത്യ എന്ന പെൺകുട്ടിയെ ഡോക്ടർ നായർ കണ്ടു മുട്ടുന്നു. ദുരൂഹതകൾ നിറഞ്ഞ ആ ഹോസ്പിറ്റലിൽ ഇനിയും ഭയപ്പെടുത്തുന്ന,  ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന നിഗൂഢതകൾ നിറഞ്ഞ രഹസ്യങ്ങൾ അയാളെ കാത്തിരിക്കുന്നുണ്ടായിരുന്നു.

മധുര രാജ Triple Strong

Image
പുലിമുരുകന്റെ തകർപ്പൻ വിജയത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയാണ് മധുര രാജ. വൈശാഖിന്റെ ആദ്യ ചിത്രമായ പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ് മധുര രാജ. പോക്കിരി രാജയിൽ രാജയായി അരങ്ങു വാണ  നമ്മുടെ മെഗാസ്റ്റാർ മമ്മൂട്ടി ഒരിക്കൽ കൂടി പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ എത്തിയിരിക്കുകയാണ്. ഉദയകൃഷ്ണ ആണ് രചന നിർവഹിച്ചിരിക്കുന്നത്.പോക്കിരി രാജയിൽ മറ്റൊരു താരം പ്രിത്വിരാജ് ആയിരുന്നു എങ്കിൽ മധുര രാജയിൽ തമിഴ് യുവതാരം ജയ് ആണ് എത്തുന്നത്. സണ്ണി ലിയോൺ ഈ സിനിമയിൽ ഒരു ഐറ്റം സോങ് ചെയ്യുന്നുണ്ട് എന്നതും പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാക്കി. വൈപ്പിനിലെ വിഷമദ്യ ദുരന്തം ഓർമപ്പെടുത്തിയാണ് ചിത്രം തുടങ്ങുന്നത്. പാമ്പിൻ തുരുത്ത് എന്ന സാങ്കല്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഗ്രാമ നിവാസികളുടെ പേടി സ്വപ്നമാണ് നടേശൻ മുതലാളി. ക്രൂരനും എന്തും ചെയ്യാൻ മടിയില്ലാത്തവനുമായ നടേശൻ വ്യാജ മദ്യ വില്പന തുടങ്ങി പല illegal ബിസിനസ്‌കളും നടത്തിവരികയാണ്. ഗ്രാമത്തിലെ  സ്കൂളിന് സമീപമുള്ള നടേശന്റെ  ബാർ സ്കൂളിനും കുട്ടികൾക്കും ശല്യമായി മാറുന്നു. ഇതേ തുടർന്ന് സ്കൂൾ  NCS ന് പരാതി അയക്കുന്നു. ഇത് അന്വേഷിക്കാൻ NCS മാധവൻ മാഷിനെ നിയോഗിക്