മേരാ നാം ഷാജി - Average
അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നീ സിനിമകളുടെ വമ്പൻ വിജയത്തിന് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന സിനിമയാണ് മേരാ നാം ഷാജി.
ബിജു മേനോൻ, ആസിഫ് അലി, ബൈജു എന്നിവർ നായകന്മാരാകുന്ന ചിത്രത്തിൽ നിഖില വിമൽ ആണ് നായിക.ഷാനി ഖാദറിന്റെ കഥയ്ക്ക് ദിലീപ് പൊന്നൻ ആണ് തിരക്കഥ എഴുതിയിരിക്കുന്നത്.
യൂണിവേഴ്സൽ ഫിലംസ്ന്റെ ബാനറിൽ ബി രാകേഷ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്..
ഷാജി എന്ന് പേരുള്ള മൂന്ന് അപരിചിതരുടെ കഥയാണ് ചിത്രം പറയുന്നത്.
ഷാജി എന്ന പേര് നമ്മൾ എപ്പോഴും കേൾക്കാറുള്ള ഒരു പേരാണ്.
ഏത് നാട്ടിലും ഒരു ഷാജി ഉണ്ടാകും.
മറ്റൊരു പ്രത്യേകത ഷാജി എന്ന പേര് ജാതി മത ഭേദമന്യേ ആർക്കും ഇടാം എന്നതാണ്.
കേൾക്കുമ്പോൾ കൗതുകം തോന്നുന്ന ഒരു കഥയാണ് നാദിർഷ ഇത്തവണയും തിരഞ്ഞെടുത്തിരിക്കുന്നത്.
കോഴിക്കോട്ടെ ഗുണ്ട ഷാജി ഒരു കൊട്ടെഷന് വേണ്ടി കൊച്ചിയിലേക്ക് വരുന്നു. അതേ സമയം തന്നെ തിരുവനന്തപുരത്ത്കാരനായ ടാക്സി ഡ്രൈവർ ഷാജി സുകുമാരൻ കൊച്ചിയിൽ എത്തുന്നു.കൊച്ചിയിലെ ഉടായിപ്പ് ഷാജിയും കൂടി ചേരുന്നതോടെ കളം നിറയുന്നു.
ഈ മൂന്ന് ഷാജിമാരുടെ രസകരമായ കണ്ടുമുട്ടലിന്റെ കഥയാണ് മേരാ നാം ഷാജി പറയുന്നത്.
അഭിനേതാക്കൾ എല്ലാവരും നല്ല പ്രകടനം ആയിരുന്നു.
കഥയിൽ തോന്നുന്ന പുതുമ തിരക്കഥയിൽ ഇല്ലാതെ പോയി എന്നതാണ് പ്രധാന പോരായ്മ.
ധര്മജന്റെ കോമഡികൾ ചിലത് മാത്രമേ വേണ്ട രീതിയിൽ ഏറ്റുള്ളൂ.
നാദിർഷ നല്ല രീതിയിൽ ചിത്രം ഒരുക്കിയിട്ടുണ്ട് എങ്കിലും ഒരു ശരാശരി അനുഭവം മാത്രമാണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
മിഥുൻ മഹേഷ്
Comments
Post a Comment