മധുര രാജ Triple Strong
പുലിമുരുകന്റെ തകർപ്പൻ വിജയത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയാണ് മധുര രാജ. വൈശാഖിന്റെ ആദ്യ ചിത്രമായ പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ് മധുര രാജ.
പോക്കിരി രാജയിൽ രാജയായി അരങ്ങു വാണ നമ്മുടെ മെഗാസ്റ്റാർ മമ്മൂട്ടി ഒരിക്കൽ കൂടി പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ എത്തിയിരിക്കുകയാണ്.ഉദയകൃഷ്ണ ആണ് രചന നിർവഹിച്ചിരിക്കുന്നത്.പോക്കിരി രാജയിൽ മറ്റൊരു താരം പ്രിത്വിരാജ് ആയിരുന്നു എങ്കിൽ മധുര രാജയിൽ തമിഴ് യുവതാരം ജയ് ആണ് എത്തുന്നത്.
സണ്ണി ലിയോൺ ഈ സിനിമയിൽ ഒരു ഐറ്റം സോങ് ചെയ്യുന്നുണ്ട് എന്നതും പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാക്കി.
വൈപ്പിനിലെ വിഷമദ്യ ദുരന്തം ഓർമപ്പെടുത്തിയാണ് ചിത്രം തുടങ്ങുന്നത്.
പാമ്പിൻ തുരുത്ത് എന്ന സാങ്കല്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്.
ഗ്രാമ നിവാസികളുടെ പേടി സ്വപ്നമാണ് നടേശൻ മുതലാളി. ക്രൂരനും എന്തും ചെയ്യാൻ മടിയില്ലാത്തവനുമായ നടേശൻ വ്യാജ മദ്യ വില്പന തുടങ്ങി പല illegal ബിസിനസ്‌കളും നടത്തിവരികയാണ്.
ഗ്രാമത്തിലെ സ്കൂളിന് സമീപമുള്ള നടേശന്റെ ബാർ സ്കൂളിനും കുട്ടികൾക്കും ശല്യമായി മാറുന്നു. ഇതേ തുടർന്ന് സ്കൂൾ NCS ന് പരാതി അയക്കുന്നു. ഇത് അന്വേഷിക്കാൻ NCS മാധവൻ മാഷിനെ നിയോഗിക്കുന്നു . മാധവൻ മാഷും കൃഷ്ണൻ മാമയും ഗ്രാമത്തിലെത്തുന്നു.
എന്നാൽ വൈകാതെ ഇവർക്കും പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു.
തുടർന്ന് നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങൾക്ക് പരിഹാരം കാണാൻ സാക്ഷാൽ മധുര രാജ നാട്ടിലേക്ക് വരുന്നു.
തുടർന്ന് ആ നാട്ടിൽ രാജയുടെ രാജ തേരോട്ടമാണ് അരങ്ങേറുന്നത്.
മമ്മൂട്ടി മധുര രാജയായി അരങ്ങു വാഴുന്ന ചിത്രം ഒരു മാസ്സ് എന്റെർറ്റൈനെർ ആണ്.
മമ്മൂട്ടിയുടെ തകർപ്പൻ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
രാജയുടെ സഹോദര തുല്യനായ ചിന്നയായി ജയ് മികച്ച പ്രകടനമായിരുന്നു.
സ്വതസിദ്ധമായ പ്രകടനം കൊണ്ടും ആക്ഷനിലെ മികവ് കൊണ്ടും ജയ് തന്റെ വരവ് മികച്ചതാക്കി.
മനോഹരൻ മംഗളോദയം ആയി സലിം കുമാർ നന്നായിട്ടുണ്ട്. സലിം കുമാറിന്റെ കോമഡികൾ ആണ് ആദ്യ പകുതിയിൽ മമ്മൂട്ടി എത്തുന്നത് വരെ സിനിമയെ മുന്നോട്ട് കൊണ്ട് പോകുന്നത്.
തന്റേടിയായ വാസന്തിയെ അവതരിപ്പിച്ച അനുശ്രീയും മീനാക്ഷി ആയി എത്തിയ മഹിമ നമ്പിയാരും നല്ല പ്രകടനം കാഴ്ച വച്ചു.
നടേശൻ എന്ന വില്ലൻ കഥാപാത്രമായി ജഗപതി ബാബു മികച്ചു നിന്നു.
സിദ്ധിക്ക്, നരേൻ, ഷാജോൺ, നെടുമുടി വേണു, വിജയ രാഘവൻ, അലക്സാണ്ടർ പ്രശാന്ത്, ചരണ് രാജ്, അജു വർഗീസ്, ബിജു കുട്ടൻ, ഷംന കാസിം, അന്ന രേഷ്മ രാജൻ തുടങ്ങി ഒരു വമ്പൻ താര നിര ചിത്രത്തിലുണ്ട്.
പ്രിത്വിരാജ് ന്റെ അസാന്നിധ്യം ചിത്രത്തിൽ നിഴലിക്കുന്നുണ്ട്.
ഇംഗ്ലീഷ് കോമഡികളും കുറച്ച് ഓവർ ആയി തോന്നി.
ഒരു നല്ല മാസ്സ് കോമഡി സിനിമയായി വൈശാഖ് ചിത്രം ഒരുക്കിയിട്ടുണ്ട്.
പീറ്റർ ഹെയ്‌ന്റെ ആക്ഷൻ രംഗങ്ങൾ നന്നായിരുന്നു.
ഈ അവധിക്കാലത്ത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന നല്ലൊരു മാസ്സ് മസാല സിനിമയാണ് മധുര രാജ.
മിഥുൻ മഹേഷ്
Comments
Post a Comment