അതിരൻ -നിഗൂഢതയുടെ ചുരുളഴിയുമ്പോൾ..? Good Mystery Thriller

നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന സിനിമയാണ് അതിരൻ.
മലയാള സിനിമയിൽ കഴിഞ്ഞ കുറച്ചു നാളുകളായി തന്റെ അഭിനയ പ്രകടനങ്ങൾ കൊണ്ട് ഏവരെയും ഞെട്ടിച്ച നടനാണ്  ഫഹദ് ഫാസിൽ. ഞാൻ പ്രകാശനിലെ പ്രകാശനും കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മിയുമെല്ലാം അതിന് ഉദാഹരങ്ങൾ ആണ്.
ഫഹദ് ഫാസിൽ നായകനാകുന്ന അതിരനിൽ നായിക സായി പല്ലവി ആണ്.
പി എഫ് മാത്യൂസ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

കാടിന് നടുവിൽ ഒറ്റപെട്ട ഒരു മെന്റൽ ഹോസ്പിറ്റൽ. അവിടെ രോഗികൾ ഉപദ്രവങ്ങൾ നേരിടുന്നുണ്ടോ എന്ന് പരോശോധിക്കാൻ വരുന്ന ഡോക്ടർ സികെ  നായർ.
ഡോക്ടർ നായർ ആ മെന്റൽ ഹോസ്പിറ്റലിൽ താമസിച്ചു തന്റെ അന്വേഷണം തുടരുന്നു .
നിഗൂഢതയുടെ വിളനിലം ആണ് ആ ഹോസ്പിറ്റൽ എന്ന് ഡോക്ടർക്ക് ഉടനെ മനസ്സിലാകുന്നു. ആ ഹോസിപ്റ്റൽ ഒളിപ്പിക്കാൻ ശ്രമിക്കുന്ന ചില നിഗൂഢ രഹസ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഡോക്ടർ നായർ നടത്തുന്ന ശ്രമങ്ങളാണ്  ചിത്രം പറയുന്നത്. ആ ഹോസ്പിറ്റലിൽ നിത്യ എന്ന പെൺകുട്ടിയെ ഡോക്ടർ നായർ കണ്ടു മുട്ടുന്നു. ദുരൂഹതകൾ നിറഞ്ഞ ആ ഹോസ്പിറ്റലിൽ ഇനിയും ഭയപ്പെടുത്തുന്ന,  ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന നിഗൂഢതകൾ നിറഞ്ഞ രഹസ്യങ്ങൾ അയാളെ കാത്തിരിക്കുന്നുണ്ടായിരുന്നു.

ആകാംക്ഷയുടെ മുൾമുനയിൽ നിന്നുകൊണ്ടാണ് ഓരോ പ്രേക്ഷകനും അതിരൻ സിനിമ കണ്ടു തീർക്കുന്നത്.
തന്റെ ആദ്യ ചിത്രം എന്ന് തോന്നിപ്പിക്കാത്ത വിധത്തിൽ ഒരു മികച്ച ത്രില്ലെർ സിനിമ ഒരുക്കിയ  വിവേക് മലയാള സിനിമയ്ക്ക് ഭാവി വാഗ്ദാനമാണ്.
നിത്യ എന്ന ദുരൂഹതകൾ നിറഞ്ഞ കഥാപാത്രമായി സായി പല്ലവി തകർപ്പൻ പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്.
അടി മുടി നിത്യയായി മാറിയ സായി കളരി രംഗങ്ങളിലൊക്കെ അസാമാന്യ പ്രകടനമായിരുന്നു.
പതിവ് പോലെ ഫഹദ് ഫാസിൽ തന്റെ കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ക്ലൈമാക്സ്‌ രംഗങ്ങളിൽ ഒക്കെ ഫഹദിന്റെ മികച്ച അഭിനയ നിമിഷങ്ങൾ കാണാം.
രഞ്ജി പണിക്കർ ജയനാരായണ വർമ എന്ന കഥാപാത്രമായി നല്ല പ്രകടനമായിരുന്നു.
അതുൽ കുൽക്കർണി, ലെന, നന്ദു, പ്രകാശ് രാജ്, വിജയ് മേനോൻ, ലിയോണ ലിഷോയ്, സുരഭി ലക്ഷ്മി തുടങ്ങി എല്ലാവരും തങ്ങളുടെ വേഷം മികച്ചതാക്കിയിട്ടുണ്ട്.

ജിബ്രാന്റെ പശ്ചാത്തല സംഗീതം സിനിമയുടെ മൂഡിന് ചേരുന്ന രീതിയിൽ ഭംഗിയായിട്ടുണ്ട്.
ത്രില്ലെർ സിനിമ ആണെങ്കിലും ഹൊറർ ഫീൽ ചെയ്യുന്ന കുറച്ച് രംഗങ്ങൾ സിനിമയിൽ ഉണ്ട്.

ഷട്ടർ ഐലൻഡ് എന്ന സിനിമയുടെ കോപ്പി ആണെന്ന് വിമർശങ്ങൾ കേട്ടിരുന്നു. എന്നാൽ ഷട്ടർ ഐലൻഡ് എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു മാത്രം ചെയ്ത സിനിമയാണ് അതിരൻ.
ആകാംക്ഷയുടെ മുൾമുനയിൽ നിന്നുകൊണ്ട് ഒരു നല്ല ത്രില്ലർ സിനിമ കാണാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി  അതിരന് ടിക്കറ്റ് എടുക്കാം.
ചിത്രം നിങ്ങളെ ഒട്ടും നിരാശപ്പെടുത്തില്ല.
ഒപ്പം സായി പല്ലവിയുടെയും ഫഹദ് ഫാസിലിന്റെയും മികച്ച പ്രകടനത്തിന് സാക്ഷിയാകുകയും ചെയ്യാം..

മിഥുൻ മഹേഷ്‌. 

Comments

Popular posts from this blog

സൂഫിയും സുജാതയും ഒരു മനോഹര പ്രണയ ഗാഥ

അയ്യപ്പനും കോശിയും - തുല്യ ശക്തികളുടെ പോരാട്ടം👌

Viswaasam - Mass Entertainer