Posts

Showing posts from June, 2019

ലൂക്ക - Review

Image
ടോവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം ലൂക്ക ഇന്ന് പ്രദർശനത്തിന് എത്തി. ടോവിനോയുടെ സിനിമകൾ ഇപ്പോൾ തുടർച്ചയായി റിലീസ് ചെയ്യുകയാണ്. ഉയരേ, വൈറസ്, ആൻഡ് ദി ഓസ്കാർ ഗോസ് ടു എന്നീ ചിത്രങ്ങൾ ഇപ്പോഴും തീയറ്ററുകളിൽ ഉണ്ട് . അരുൺ ബോസ് ആണ് ലൂക്ക സംവിധാനം ചെയ്തിരിക്കുന്നത് . ലിന്റോ തോമസും പ്രിൻസ് ഹുസൈനും ചേർന്നാണ് ചിത്രം നിർമിച്ചത്. അരുൺ ബോസും മൃദുൽ ജോർജും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത് . അഹാന കൃഷ്ണകുമാറാണ് ചിത്രത്തിലെ നായിക. സൂരജ് എസ് കുറുപ്പ് ആണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്. അക്ബർ ഹുസൈൻ എന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന അന്വേഷണത്തിലൂടെയാണ് ചിത്രത്തിന്റെ കഥ തുടങ്ങുന്നത് . ആ അന്വേഷണം ലൂക്ക എന്ന  ഒരു ആർട്ടിസ്റ്റിന്റെ ജീവിതം നമുക്ക് മുന്നിൽ വരച്ചു കാട്ടുന്നു. വളരെ ടാലന്റഡ് ആയ ഒരു കലാകാരനാണ് ലൂക്ക എങ്കിലും അല്പം വിചിത്രമായ ഒരു സ്വഭാവത്തിന് ഉടമകൂടിയാണ് അയാൾ. അപ്രതീക്ഷിതമായാണ് നിഹാരിക എന്ന പെൺകുട്ടി അയാളുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. വളരെ പെട്ടെന്ന് തന്നെ അവർ അടുപ്പത്തിലാകുന്നു . തുടർന്നുണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവങ്ങൾ അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന

Game Over- Terrific Thriller

Image
മായ എന്ന സൂപ്പർഹിറ്റ് ഹൊറർ ചിത്രത്തിന് ശേഷം അശ്വിൻ ശരവണൻ സംവിധാനം ചെയ്യുന്ന തമിഴ് സിനിമയാണ് "ഗെയിം ഓവർ". തപ്‌സീ പന്നു ആണ് സ്വപ്ന എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് . അശ്വിൻ ശരവണൻ, കാവ്യാ രാംകുമാർ എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്  . വിനോദിനി, മാല പാർവതി, വൈദ്യനാഥൻ, അനീഷ് കുരുവിള, സഞ്ചന നടരാജൻ, രമ്യ സുബ്രഹ്മണ്യൻ എന്നിവർ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. ഒരു ഗംഭീര ത്രില്ലെർ സിനിമയാണ് ഗെയിം ഓവർ. സ്വപ്ന എന്ന ഒരു ഗെയിമറുടെ വേഷത്തിലാണ് തപ്‌സി എത്തുന്നത്. ഒരു പെൺകുട്ടിയെ വീട്ടിൽ കയറി ക്രൂരമായി കൊല്ലുന്ന രംഗത്തിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. കൊലപാതകിയെ കാണിക്കുന്നില്ലെങ്കിലും ഒരു സൈക്കോ ആണെന്ന് വ്യക്തമാകുന്നു. പേടിപ്പെടുത്തുന്ന ആ രംഗത്തിൽ നിന്നും പിന്നീട് സ്വപ്നയുടെ ജീവിതത്തിലേക്ക് സിനിമ കടന്ന് ചെല്ലുന്നു. കഴിഞ്ഞ ന്യൂയർ സമയത്ത് തനിക്ക് സംഭവിച്ച ഒരു  ദാരുണ സംഭവത്തിന്റെ നടുക്കുന്ന ഓര്മകളുമായാണ് സ്വപ്ന ജീവിക്കുന്നത്. ന്യൂയർ അടുത്ത് വരുന്നതോടെ അവളിൽ അകാരണമായ ഒരു ഭയം ഉടലെടുക്കുന്നു. നാളുകൾക്ക് മുൻപ് പതിച്ച ടാറ്റൂവിൽ ഉണ്ടാകുന്ന വേദനയും അവളെ അലോസരപ്പെടുത

ഉന്നം തെറ്റാതെ "ഉണ്ട"

Image
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ഉണ്ട ഇന്ന് റിലീസ് ആയിരിക്കുകയാണ്. അനുരാഗ കരിക്കിൻ വെള്ളം എന്ന സൂപ്പര്ഹിറ്റ് ചിത്രത്തിലൂടെ അരങ്ങേറിയ ഖാലിദ് റഹ്മാൻ ആണ് ഉണ്ട സംവിധാനം ചെയ്തിരിക്കുന്നത്. കൃഷ്ണൻ സേതുകുമാർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഖാലിദ് റഹ്മാന്റെ കഥയ്ക്ക് ഹർഷദ് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. സജിത്ത് പുരുഷൻ ക്യാമറ കൈകാര്യം ചെയ്യുമ്പോൾ പ്രശാന്ത് പിള്ള ആണ് സംഗീതം ചെയ്തിരിക്കുന്നത്. ഛത്തീസ്ഗഡിലേക്ക് ഇലക്ഷൻ ഡ്യൂട്ടിക്കായി  കേരളത്തിൽ നിന്ന് പോകുന്ന ഒരു സംഘം പോലീസുകാരുടെ കഥയാണ് ചിത്രം  പറയുന്നത്. സബ് ഇൻസ്‌പെക്ടർ മണി സാറിന്റെ നേതൃത്വത്തിൽ ഉള്ള ബറ്റാലിയൻ മാവോയിസ്റ്റ് ആക്രമണം പതിവുള്ള ഒരു ഗ്രാമത്തിലാണ് എത്തിച്ചേരുന്നത് . അവിടെ തടസ്സങ്ങൾ ഒന്നും കൂടാതെ ഇലക്ഷൻ പൂർത്തിയാക്കുക എന്നതാണ് അവരുടെ ദൗത്യം. ആക്രമണം ഉണ്ടായാൽ പ്രതിരോധിക്കാൻ അവരുടെ കൈവശം വളരെ പരിമിതമായ വെടിയുണ്ടകളെ ഉണ്ടായിരുന്നുള്ളു. എന്നാൽ തങ്ങളുടെ ദൗത്യം നിറവേറ്റാൻ മാവോയിസ്റ്റ് കാരെ മാത്രമല്ല മണി സാറിനും സംഘത്തിനും നേരിടേണ്ടി വരുന്നത്. വളരെ ത്രില്ലിംഗ് ആയ ഒരു കഥാപശ്ചാത്തലം ആണ് ചിത്രത്തിന്റേത്. ആ കഥ മികച്

ചിരിയുടെ "ചിൽഡ്രൻസ് പാർക്ക്‌"

Image
മലയാള സിനിമയിൽ ഒട്ടേറെ ഹിറ്റുകൾ സൃഷ്ടിച്ച ഷാഫി -റാഫി കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്ന സിനിമയാണ് ചിൽഡ്രൻസ് പാർക്ക്‌. റാഫിയുടെ രചനയിൽ ഷാഫിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . വിഷ്ണു ഉണ്ണികൃഷ്ണൻ, ഷറഫുദീൻ, ധ്രുവൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം നിർമിച്ചിരിക്കുന്നത് രൂപേഷ് ഓമന, മിലൻ ജലീൽ എന്നിവരാണ്. മാനസ രാധാകൃഷ്ണൻ, സൗമ്യ മേനോൻ, ഗായത്രി സുരേഷ് എന്നിവരാണ് നായികമാർ. അരുൺ രാജ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിലെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു . ഫൈസൽ അലി ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഹരീഷ് കണാരൻ, ജോയ് മാത്യു, റാഫി, നോബി, ജൈസ് ജോസ്, ശിവജി ഗുരുവായൂർ എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഋഷിയും ജെറിയും വളരെ അടുത്ത സുഹൃത്തുക്കളാണ്. ജെറിയുടെ ഓരോ ഉപദേശങ്ങൾ കേട്ട് ഋഷി പലപ്പോഴും അബദ്ധങ്ങളിൽ ചെന്ന് ചാടാറുണ്ട്. സ്വത്തിനു വേണ്ടി സ്വന്തം അച്ഛനെതിരെ കേസ് കൊടുക്കുക വരെ  ഋഷി ചെയ്തു. ഒടുവിൽ ഋഷിക്ക് അവകാശപ്പെട്ട സ്വത്ത്‌ മുഴുവനും ഒരു അനാഥാലയത്തിന് എഴുതി വച്ച്  അച്ഛൻ മരിക്കുന്നു. ആ പണം തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെ ഋഷിയും ജെറിയും ചിൽഡ്രൻസ് പാർക്

Beautiful "തമാശ"

Image
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വിനയ് ഫോർട്ട്‌ നായകനായി എത്തുന്ന സിനിമയാണ് തമാശ. നവാഗതനായ അഷ്‌റഫ്‌ ഹംസ ആണ് തമാശയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഹാപ്പി അവർസ് എന്റർടൈൻമെന്റ്ന്റെ ബാനറിൽ ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പൻ വിനോദ് ജോസ്, ഷൈജു ഖാലിദ്, സമീർ താഹിർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു എന്നിവരാണ് നായികമാർ. ഷഹബാസ് അമൻ, റെക്സ് വിജയൻ എന്നിവർ സംഗീതം നിർവഹിക്കുമ്പോൾ സമീർ താഹിർ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് . തമാശ എന്നാണ് ചിത്രത്തിന്റെ പേര് എങ്കിലും തമാശ അല്ലാത്ത ചില കാര്യങ്ങൾ കൂടി ചിത്രം പറയുന്നുണ്ട്.. ശ്രീനിവാസൻ ഒരു മലയാളം അധ്യാപകൻ ആണ്. തന്റെ കഷണ്ടിയെ കുറിച്ച് വളരെ അപകര്ഷതയുള്ള ആളാണ് ശ്രീനിവാസൻ. വരുന്ന വിവാഹാലോചനകൾക്കെല്ലാം ശ്രീനി മാഷിന്റെ കഷണ്ടി തടസ്സമായി മാറുന്നു.  ശ്രീനി മാഷിന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്ന മൂന്ന് യുവതികളുടെ കൂടെ  കഥയാണ് ചിത്രം പറയുന്നത്. തമാശയാണെന്ന മട്ടിൽ സോഷ്യൽ മീഡിയയിലൂടെ ഒരാൾക്കെതിരെ നടത്തുന്ന ആക്ഷേപങ്ങൾ അയാളുടെ  ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന്  ചിത്രം കാണിച്ചു തരുന്നുണ്ട്. എല്ലാം വെറും തമാശ അ